തനിക്കു കിട്ടിയ ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്തു എന്നതിന് ഒരു വ്യക്തിയെ ഈ വിധത്തില്‍ വേട്ടയാടുന്നത് നേരും നെറിയുമുള്ള ഒരു ജനാധിപത്യസര്‍ക്കാറിന് ചേരുന്ന കാര്യമല്ല. വിപ്ലവവായാടിത്തരം പുലമ്പുന്ന സി പി എം നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിടാവുന്ന നിയമമൊക്കെ നമ്മുടെ നാട്ടിലില്ലേ. ഇവരുടെയൊക്കെ ദുര്‍ഭാഷണം കേട്ട് ഇവരെ ജയിലിടണമെന്ന് ആരെങ്കിലും ആവശ്യപ്പെടാറുണ്ടോ?
ബ്ലോഗും ഫെയ്സ്ബുക്കും ട്വിറ്ററും നെറ്റ്ലോഗും Hi5ഉം ഒക്കെയായി ഇന്റെര്‍നെറ്റില്‍ നിരങ്ങുന്ന പു ക സ കവിയായ ഒരു സി പി അബൂബക്കര്‍ വിവരംകെട്ട ഭാഷയില്‍ ലിറ്റററി എഡിറ്റോറിയല്‍ എന്ന വ്യാജേന പ്രധാനമന്ത്രിക്കെതിരെ വ്യാജമായ കാര്യങ്ങള്‍ ആരോപിച്ച് നികൃഷ്ടമായി വ്യക്തിഹത്യ നടത്തിയാല്‍ അത് അഭിപ്രായസ്വാതന്ത്ര്യം. അതിനെപ്പറ്റി ഇവിടെ പറയുന്നു.
Foul-mouthed politician in the guise of literary editor
എന്നാല്‍ കാലിക്കോസെന്‍ട്രിക്കെന്ന ഈ ബ്ലോഗെര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലറുടെ അക്കാഡമിക് യോഗ്യത ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റെഴുതിയാല്‍ അതു സൈബര്‍ക്രൈം. അതിനെപ്പറ്റി യൂനിവേഴ്സിറ്റി സൈബര്‍ ക്രൈം പൊലീസിന് പരാതി നല്കിയെന്നു പത്രത്തോടു പറയുന്നത് വലിയ വായില്‍ ജനാധിപത്യത്തെക്കുറിച്ച് പുലമ്പുന്ന പു ക സ കവിതന്നെ! പത്രവാര്‍ത്ത ഇവിടെക്കാണാം. വിരോധമുള്ളവരെ നേരിടാനും എതിരഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് തടയാനും എന്തു ജനാധിപത്യം ധ്വംസനവും നടത്താന്‍ തയ്യാറുള്ള ഒരു പ്രസ്ഥാനം നഗ്നമായ അധികാരദുര്‍വിനിയോഗം നടത്തുകയാണ്.
ഇതൊക്കെ അനുവദിച്ചുകൊടുത്താല്‍ പിന്നെയെന്ത് ജനാധിപത്യം? പിന്നെയെന്ത് അഭിപ്രായ സ്വാതന്ത്ര്യം?
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സാര്‍വ്വലൌകികസ്നേഹഗായകന്‍ പു ക സ കവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ എന്നെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവാം. എന്റെ മുറിക്കുള്ളില്‍നിന്നും കമ്പ്യൂട്ടറിനുള്ളില്‍നിന്നും കിട്ടിയ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ നിരോധന ഉറകളുടെ എണ്ണാവണ്ണങ്ങളും ബ്ലൂഫില്മുകളുടെ രുചിവൈവിധ്യവും ആ ഫാഷിസ്റ്റ് പത്രത്തില്‍ എന്റെ അംശദേശങ്ങളുടെ വിവരത്തോടെ പ്രസിദ്ധീകരിക്കാം. (പത്തുകൊല്ലം മുമ്പ് എന്നെ അങ്ങനെ ആദരിച്ചിട്ടുണ്ട് അവര്‍.) സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു നൈറ്റ് വിജിലിന്റെ ഇടയ്ക്ക് സാമൂഹ്യപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരന്റെ ചുമലിലോ മാറിലോ ചാരിയിരുന്നതിന് പിറ്റേന്ന് ചൂലുമായി അവിടെ അടിച്ചുതളി നടത്താന്‍ വനിതാനേതാക്കളെയെത്തിച്ച പ്രസ്ഥാനമാണ്. എന്റെ കയ്യിലുള്ള പല ചലച്ചിത്രങ്ങളും അവരുടെ കണ്ണില്‍ hardcore porn ആയിരിക്കും. Obscure Object of Desire പോലുള്ള നീലച്ചിത്രങ്ങള്‍ മുന്‍പില്‍ നിരത്തിവെച്ച പ്രതിയുടെ ഒരു ചിത്രവും ചിലപ്പോള്‍ മഞ്ഞപ്പത്രം പ്രസിദ്ധീകരിക്കാം.
ഏതു തെമ്മാടിത്തരത്തിനും കുറെ നട്ടെല്ലില്ലാ ജീവികളുടെ ദൃഢമൂകമായ പിന്തുണയും ഇവര്‍ക്കുണ്ടാവും.
പിണറായി വിജയന്റെ വീടിന്റെ ചിത്രം എന്നു പറഞ്ഞു കള്ളച്ചിത്രം പ്രചരിപ്പിച്ചവന്‍ സി പി എമ്മിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകളുടെ മൂത്രപ്പുരയ്ക്കകത്ത് കേമറ വെച്ചു വീഡിയോ ഷൂട്ട് ചെയ്തവനെക്കാള്‍ വലിയ കുറ്റവാളിയായിരിക്കും. എത്രയോ വ്യാജ മെയിലുകള്‍ ദിവസവും നൂറായിരം പകര്‍പ്പുകളായി എക്കൌണ്ടുകളില്‍നിന്ന് എക്കൌണ്ടുകളിലേക്കു സഞ്ചരിക്കുന്നു. പലരും അവ കണ്ടപാടേ വിശ്വസിച്ച് ഗ്രൂപ്പുകളിലേക്കോ കോണ്‍റ്റാക്റ്റ് ലിസ്റ്റിലെ അംഗങ്ങള്‍ക്കോ ഫോര്‍വേഡ് ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യ, പുതിയ നിയമങ്ങള്‍. അവയെക്കുറിച്ചൊന്നും ആളുകള്‍ക്കു ബോധം നല്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. പിണറായി വിജയന്റെ വീട് മുന്‍പേ പത്രത്തില്‍ വാര്‍ത്തയായതാണ്. ആ വീടെന്നു പറഞ്ഞു കിട്ടിയ മെയില്‍ എത്രയോ വിവരദോഷികള്‍ നിഷ്കളങ്കമായും അല്ലാതെയും ആര്‍ക്കൊക്കെയോ അയച്ചുകൊടുത്തുകാണും. ഇവര്‍ നിജസ്ഥിതി പരിശോധിക്കാതെ അയച്ചുകൊടുക്കാന്‍ പാടില്ലായിരുന്നു എന്നു പറയാം. അയച്ചുകൊടുത്തെങ്കില്‍ നിയമത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ കുറ്റക്കാരുമാണ്. നിയമം ഭരിക്കുന്നവര്‍ക്ക് ജനത്തെ പീഡിപ്പിക്കാനും ഭയപ്പെടുത്തി വിമര്‍ശനത്തെ ഇല്ലാതാക്കാനുമാണെങ്കില്‍ ഇങ്ങനെയൊക്കെത്തന്നെയാണ് അവര്‍ നിയമത്തെ വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
എന്നാല്‍ ഇതേ ഐ റ്റി നിയമം അനുസരിച്ച് പ്രൊപ്രയറ്ററി സോഫ്റ്റ്വെയര്‍ ക്രേക്ക് ചെയ്ത് ഉപയോഗിക്കുന്നതും കുറ്റകരമാവണമല്ലോ. ക്രേക്ക് ചെയ്ത സോഫ്റ്റ്വെയര്‍ എത്രയോ സര്‍ക്കാര്‍ ആപ്പീസുകളില്‍ ഉപയോഗിക്കുന്നു. സി പി എം ആപ്പീസിലും സി പി എം നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നു. ഈ എട്ടാം പ്രതിയെ പിടികൂടി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളിയായി അവതരിപ്പിക്കുന്ന പൊലീസ് സി പി എം നിയന്ത്രണത്തിലുള്ള ആപ്പീസുകള്‍ റെയ്ഡ് ചെയ്ത് അവിടെയുള്ള കമ്പ്യൂട്ടറുകളിലെ ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗത്തെ കുറ്റകൃത്യമായി കണ്ട് സംസ്ഥാനസെക്രട്ടറിയെ കുറ്റവാളിയായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുമോ?
Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both.സി പി എം മുതലാളി നടത്തുന്ന സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളൊക്കെ ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓടുന്നവയൊന്നുമല്ലല്ലോ. അവിടെയൊക്കെ കാശുകൊടുത്തുവാങ്ങിയ സോഫ്റ്റ്വെയര്‍ മാത്രമേ ഉപയോഗിക്കുള്ളൂ എന്നുമില്ലല്ലോ. പകരം ഐ റ്റി ആക്റ്റ് പ്രകാരം മൂന്നുകൊല്ലം വരെ തടവും രണ്ടുലക്ഷം വരെ പിഴയും കിട്ടാവുന്ന കുറ്റം ചെയ്തുകൊണ്ട് ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടല്ലോ?
നിയമം ന്യായാന്യായവിവേചനശേഷിയോടെ എടുത്തു പ്രയോഗിക്കേണ്ടതാണ്. ഇവിടെ പക്ഷേ നിയമം ഏതെങ്കിലും നിരപരാധികളെ വേട്ടയാടിപ്പിടിച്ച് ഭയത്തെ വിതയ്ക്കാനും വിരുദ്ധാഭിപ്രായങ്ങളെ നുള്ളിക്കളയാനും ദുരുപയോഗം ചെയ്യുകയാണ്. ഇതു ജനാധിപത്യവിരുദ്ധമാണ്. അസഹിഷ്ണുത നിറഞ്ഞ ഒരു പ്രസ്ഥാനത്തിന്റെ സ്വേച്ഛാപ്രമത്തതയാണ്.
ജനാധിപത്യമൂല്യങ്ങള്‍ ജീവവായുപോലെ ആവശ്യമുള്ളവര്‍ ഇതിനെ എന്തുവിലകൊടുത്തും ചെറുക്കണം. ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ജനാധിപത്യതത്പരരെ ക്ഷണിക്കുന്നു. ഈ സന്ദേശം സമാനമനസ്കരുടെ ഇടയില്‍ ചര്‍ച്ചചെയ്യണമെന്ന് താത്പര്യപ്പെടുന്നു.
"നിയമം ന്യായാന്യായവിവേചനശേഷിയോടെ എടുത്തു പ്രയോഗിക്കേണ്ടതാണ്. ഇവിടെ പക്ഷേ നിയമം ഏതെങ്കിലും നിരപരാധികളെ വേട്ടയാടിപ്പിടിച്ച് ഭയത്തെ വിതയ്ക്കാനും വിരുദ്ധാഭിപ്രായങ്ങളെ നുള്ളിക്കളയാനും ദുരുപയോഗം ചെയ്യുകയാണ്. ഇതു ജനാധിപത്യവിരുദ്ധമാണ്. അസഹിഷ്ണുത നിറഞ്ഞ ഒരു പ്രസ്ഥാനത്തിന്റെ സ്വേച്ഛാപ്രമത്തതയാണ്."
ReplyDeleteI support this statement fully.
സഗാവേ,
ReplyDeleteസി.പി.എം തന്റെ ഓഫീസുകളില് ക്രാക്കെഡ് സോഫ്റ്റ്വേറ് ഉപയോഗിക്കുന്നത് കുത്തകകളെ തകർക്കുക എന്ന ചരിത്രപരമായ നിയോഗത്തിന്റെ പൂർത്തീകരണത്തിനു വേണ്ടിയാൺണ്. എന്നലിതിനെ പാർട്ടി സെക്രട്ടറിയെപ്പറ്റി അസത്യപ്രസ്താവനയിറക്കി പ്രസ്ഥാനത്തെ താറടിക്കുന്നതുമായി താരതംയപ്പെടുത്തരുത്. അത് അത്യന്തം അപലപിക്കപ്പെടേണ്ടതും കൈകാര്യം ചെയ്യപ്പെടേണ്ടതുമായ കുറ്റമാണ്. അത് വേണ്ടരീതിയില് കൈകാര്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
"Party secretary is the state." അറിയുമോ അത്?
സവര്‍ണ്ണതയാല്‍ ഹൈജാക്കു ചെയ്യപ്പെട്ട സി.പി.എം.ന്റെ മാടംബിത്തരം എന്നതിലുപരി നെറ്റ് ഉപയോക്താക്കളെ വേട്ടയാടുന്നതില്‍ ധാര്‍മ്മികതയൊന്നുമില്ല. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പാടിയ പാര്‍ട്ടി,
ReplyDelete“മാറുവിന്‍ ജനങ്ങളെ ... ചട്ടങ്ങളുടെ തേര്‍വ്വാഴ്ച്ചാ വീഥിയില്‍ നിന്നും” എന്ന് അട്ടഹസിക്കുകയാണ്. ആ പാര്‍ട്ടി ജനവിരുദ്ധവും തൊഴിലാളി വര്‍ഗ്ഗ വിരുദ്ധവുമായെന്നു സാരം !
പാര്‍ട്ടിയിലെ സവര്‍ണ്ണ നേതാക്കളുടെ ഉപജാപങ്ങളില്‍ കുരുങ്ങിപ്പോയ പിണറായിയെയും തൊഴിലാളി വര്‍ഗ്ഗ താല്‍പ്പര്യങ്ങളേയും രക്ഷിക്കുന്നതിനായി വിമര്‍ശനത്തിന്റെ കൂരംബുകള്‍ ജനം പാര്‍ട്ടിക്കെതിരെ നിരന്തരം പ്രയോഗിക്കേണ്ടിയിരിക്കുന്നു. മിമിക്രിക്കാരേ... ഈ ചൂലു തൊഴിലാളി പര്‍ട്ടിയുടെ നേതാക്കളെ വിമര്‍ശിച്ചു മനുഷ്യരാക്കു !!!
എട്ടാം പ്രതിയെ പിടിച്ചു!!!
ReplyDeleteഇനിയുമുണ്ടോ പ്രതികൾ?
ജനാധിപത്യവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ എന്താണ് ബന്ധം? ഇവിടത്തെ ജനാധിപത്യം മുതലെടുത്ത്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫാസിസ്റ്റ് സംഘടനയാണതെന്ന് ആര്‍ക്കാണറിയാത്തത്. കേരളത്തില്‍ ജനാധിപത്യവാദികള്‍ തന്നെയാണ് ഭൂരിപക്ഷം. ആ ജനാധിപത്യശക്തികള്‍ വിഘടിച്ചു പല തട്ടുകളില്‍ നില്‍ക്കുന്നതാണ് മാര്‍ക്സിസ്റ്റുകള്‍ ഭരണത്തില്‍ വരാനുള്ള കാരണം. ജനാധിപത്യവിശാല ഐക്യമുന്നണി കെട്ടിപ്പടുത്ത് മാര്‍ക്സിസ്റ്റുകളെ എന്നെന്നേക്കുമായി അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിയുമായിരുന്നു. പക്ഷെ കെ.കരുണാകരനെ പോലെ അത്തരമൊരു രാഷ്ട്രീയത്തിന് നേതൃത്വം നല്‍കാന്‍ ഇന്ന് കോണ്‍ഗ്രസ്സില്‍ പോലും ആരുമില്ല. അതാണ് നമ്മുടെ ശാപം. രണ്ട് വട്ടം തുടര്‍ച്ചയായി യു.ഡി.എഫ്. ഭരിക്കാനിട വന്നാല്‍ സി.പി.എം. എന്ന വ്യവസായ-രാഷ്ട്രീയ മാഫിയ തവിട്പൊടിയാവും. പക്ഷെ പൂച്ചയ്ക്ക് ആര് മണി കെട്ടും? കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുതലാളി ഉമ്മന്‍ ചാണ്ടി വീതംവയ്പ്പ് രാഷ്ട്രീയത്തിന്റെ ചാണക്യനാണ്. അടുത്ത തവണ ഞാന്‍ മുഖ്യമന്ത്രി ആകാമെന്നും അതിനടുത്ത തവണ താങ്കള്‍ ആയിക്കോ എന്നും ഉമ്മന്‍ ചാണ്ടി പിണറായിയുമായി അലിഖിതകരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവും. അത്കൊണ്ടാണ് കെ.മുരളീധരന്‍ ഉമ്മന്‍ പ്രഭൃതികള്‍ക്ക് അനഭിമതനാകുന്നത്. പിണറായി സി.പി.എമ്മിന് ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കാം എന്നാല്‍ കേരളത്തിലെ പൊതുസമൂഹത്തിന് അദ്ദേഹം ഒരു ബാധ്യത തന്നെയാണ്. എല്ലാം തലവിധി എന്ന് സമാധാനിക്കാതെ വേറെന്ത് ചെയ്യും?
ReplyDeleteകുറ്റം പറയരുതല്ലോ, അടിച്ചു തളിക്കു പ്രതിഫലവും കൊടുത്തു! രാജ്യസഭായോഗം!
ReplyDeleteI swear, you are the weirdest troll in the history of the fora.
ReplyDeleteപിണറായി വിജയന്റെ വീടിന്റെ ചിത്രം എന്നു പറഞ്ഞു കള്ളച്ചിത്രം പ്രചരിപ്പിച്ചവന്‍ സി പി എമ്മിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകളുടെ മൂത്രപ്പുരയ്ക്കകത്ത് കേമറ വെച്ചു വീഡിയോ ഷൂട്ട് ചെയ്തവനെക്കാള്‍ വലിയ കുറ്റവാളിയായിരിക്കും..
ReplyDeletewell said buddy...:) the rules are only for the slaves.. the leaders make them for their slaves..
ഉപ്പു തിന്നവരൊക്കെ വെള്ളം കുടിക്കട്ടെ സുഹൃത്തേ... അതിനു പിണറായിയുടെ വീടിന്റെ കാര്യത്തില്‍ മാത്രം എന്തിനൊരു ഇളവ്?
ReplyDelete“എട്ടാം പ്രതിയെ വിമാനതാവളത്തില്‍ വെച്ച് പിടി കൂടി“ എന്നൊക്കെയാണ്, വാര്‍ത്ത താങ്ങി വിട്ടത്. കേട്ടാല്‍ തോന്നും ഭയങ്കരമാന ഏതോ കൊലക്കേസ് പ്രതിയാണെന്ന്. നിയമം ഓരോരുത്തര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കുന്നു എന്നാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നത്. വീരന്‍ സി പി എം ന് കൂടെയാകുമ്പോള്‍ പുണ്യാളന്‍ ഇപ്പോള്‍ ഇപ്പോള്‍ പുറത്തായപ്പോള്‍ അലമ്പ് (വീരന്റെ കൈയിലിരിപ്പും അത്ര നല്ലതല്ല). സത്യത്തില്‍ കേരളം ഇപ്പോള്‍ഭരിക്കുന്നത് ഇടിയന്‍ പോലീസും , ഗുണ്ടാ നേതാക്കളുമാണ്. ഒരു തരം ബ്രിട്ടീഷ് രാജ്.
ReplyDeleteഒന്നാം പ്രതി റെനി മാത്യ ഇപ്പോഴും ഖത്തറില്‍ തന്നെയാണ്. ഇപ്പോള്‍ കേരളം ഭരിക്കുന്നത് സി പിം എം ആണോ അതോ ക്യസ്ത്യന്‍ ബ്രദേഴ്സ് പോലീസ് ആണോ എന്നതാണ് സംശയം.
ReplyDeleteസുനില്‍ കൃഷ്ണന്‍ ഉപ്പു തിന്നാറില്ലേ? ഇതുവരെ തിന്നിട്ടില്ലേ?
ReplyDeleteനിയമവിരുദ്ധമായ തരം Porn ഒന്നും ഇതുവരെ കണ്ടിട്ടില്ലാ? സ്വന്തം കമ്പ്യൂട്ടറില്‍ നിയമവിരുദ്ധമായ സോഫ്ഫ്‌വെയര്‍ ഒന്നും ഇല്ല? കുഞ്ഞൂഞ്ഞിനെപ്പറ്റിയൊന്നും ചിലയിടത്ത് ചില വെടക്കത്തരങ്ങള്‍ ഇതുവരെ എഴുതിയിട്ടില്ല?
വിക്കിപീഡിയയിലെ ചില ലേഖനങ്ങളില്‍ കോങ്ക്രസ്സുകാര്യമാരുടെ കുടുംബത്തെപ്പറ്റി അശ്ലീലമൊക്കെ എഴുതിപ്പിടിപ്പിക്കുന്ന ശീലമുള്ള സി പി എമ്മുകാരെ വെള്ളംകുടിച്ചോട്ടെ?
പിണറായി വിജയന്റെ വീടിനെപ്പറ്റിയുള്ള മെയില്‍ എനിക്കു കിട്ടിയത് സ്പേങ്ങിങ് ശീലമാക്കിയ ഒരു സി പി എം അനുഭാവിയില്‍നിന്നായിരുന്നു.
മുകളിലെ സ്പേങ്ങിങ് എന്നത് സ്പാമിങ് എന്നു വായിക്കുക.
ReplyDeleteKerala Police inu vere pani onnum illa.. 8am prethiye pidikkan poyekkunnu... ivide vere onnum anveshikkan illa..
ReplyDeleteethra kolapathakangal, kerala m motham kulamai kidakkuva appozha avanmar poyekkunnu...
KERALAM NANNAVILA
http://www.google.com/buzz/zebubull/Ri8V7cT9PCS/%E0%B4%88-%E0%B4%B2-%E0%B4%99-%E0%B4%95-%E0%B4%9F-%E0%B4%9F%E0%B4%A4-%E0%B4%95-%E0%B4%A3-%E0%B4%9F-%E0%B4%8E - നിങ്ങൾ തുടങ്ങി വെച്ചതു!
ReplyDeleteജനാധിപത്യമൂല്യങ്ങള്‍ ജീവവായുപോലെ ആവശ്യമുള്ളവര്‍ ഇതിനെ എന്തുവിലകൊടുത്തും ചെറുക്കണം എന്ന് ഗീര്‍വാണം അടിക്കുന്നവര്‍ക്ക് സൈബര്‍ നിയമത്തിലെ വകുപ്പുകള്‍ക്കെതിരെ പ്രതികരണമില്ലാത്തത് എന്തേ? നുണപ്രചരണത്തിനെതിരെ പ്രതികരിക്കുന്നതും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് വരുന്നതും നന്നായി. യൂണിവേഴ്സിറ്റി ജീവനക്കാരനു ബാധകമായ അച്ചടക്കനിയമങ്ങള്‍ ലംഘിച്ചതെ കുഴപ്പം ആകൂ.യൂണി ചട്ടങ്ങള്‍ കാലിക്കോ എന്ന വ്യക്തിക്ക് ബാധകമല്ല. കാലിക്കോ എന്ന യൂണി ജീവനക്കാരനു ബാധകമാണു താനും. വ്യത്യാസങ്ങള്‍ ഇങ്ങിനെ ധാരളമുണ്ട്..കുറെശ്ശേയായി പറഞ്ഞുതരാട്ടാ...
ReplyDeleteഇതു കൂടി കാണുക:http://chintha.com/node/60416
ReplyDeleteവങ്കന്മാര്‍ വങ്കത്തരം കാട്ടും,കംമുനിസ്റ്റും കൂടെക്കാട്ടും
ReplyDelete"ലൗ ജിഹാദ് സംബന്ധിച്ച് ഇന്നലെ പുറത്തുവന്ന ജസ്റ്റിസ് കെ ടി ശങ്കരന്റെ കോടതിപരാമര്‍ശങ്ങള്‍ വായിച്ചാല്‍ ഇത് ഒരു ഹൈക്കോടതി ന്യായാധിപന്റേതു തന്നെയോ എന്ന സംശയമുയരുക സ്വാഭാവികം. അത്രമേല്‍ പക്ഷപാതപരമാണു ന്യായാധിപന്റെ നിരീക്ഷണങ്ങള്‍."
ReplyDeleteഒരു ബ്ലോഗില്‍ വായിച്ചതാണ് മേലെ എഴുതിയിരിക്കുന്നത്. ഒരു ന്യായാധിപനെതിരെ ഇങ്ങനെ പച്ചക്ക് ബ്ലോഗില്‍ എഴുതി വിട്ടിട്ടും ഒരു നടപടിയുണ്ടായിട്ടില്ല. പക്ഷെ പിനരയിയെക്കുരിച്ചു ഒരു വാചകം ഈമെയിലില്‍ വന്നപ്പോള്‍ കളി മാറി. നീതിപീഡത്തെക്കാള്‍ മുകളില്‍ രാഷ്ട്രീയക്കാര്‍ തന്നെ.ഒരു അമ്പതിടതെങ്കിലും ഇന്ത്യയിലെ പോലീസിനെയും നീതി പീടങ്ങളെയും രഹസ്യാന്വേഷണ അഗെന്സികളെയും കുറിച്ച് നുനപ്രചരങ്ങള്‍ മലയാളത്തില്‍ എഴുതിയിരിക്കുന്നത് ബ്ലോഗില്‍ തന്നെ കാണിച്ചു തരാനാകും. അതിനൊന്നും നടപടിയില്ല. രാഷ്ട്രീയക്കാരെ ആരെങ്കിലും ഒന്ന് ചെറുതായി കളിയാക്കിയാല്‍ മാത്രം....
താങ്കളുടെ ലേഖനങ്ങൾ എല്ലാം വായിക്കുകയാണ്. താങ്കൾ ചെയ്യുന്ന ഈ സേവനങ്ങൾക്ക് വലിയ നന്ദി. അടുത്ത തലമുറ എങ്കിലും ഇം.എസ്.എസ് എന്നോ സിപീം എന്നോ മറ്റോ സേർച്ച് ചെയ്യുമ്പോൾ ഇതെല്ലാം കൂടി ചേർത്ത് വായിക്കുമല്ലോ. തുടരുക.
ReplyDelete'പുതിയ സാങ്കേതികവിദ്യ, പുതിയ നിയമങ്ങള്‍. അവയെക്കുറിച്ചൊന്നും ആളുകള്‍ക്കു ബോധം നല്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല...'
ReplyDeleteഅപ്പോള്‍ ‘പുതിയ നിയമ’ത്തിന്റെ പ്രയോഗം ആണ് പ്രശ്നം, അല്ലേ? ഈ പറഞ്ഞ ‘പുതിയ നിയമ’ത്തേക്കാള്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഒരു നിയമം (Indian Penal Code) ഉണ്ട് നമ്മുടെ നാട്ടില്‍. അതിലെ Sec. 499 പറയുന്നത്:
‘Whoever, by words either spoken or intended to be read, or by signs or by visible representations, makes or publishes any imputation concerning any person intending to harm, or knowing or having reason to believe that such imputation will harm, the reputation of such person, is said, except in the cases hereinafter expected, of defame that person.’ (Emphasis added)
Sec. 500: ‘Whoever defames another shall be punished with simple imprisonment for a term which may extend to two years, or with fine, or with both.’
ഇവിടെ വിമര്‍ശന വിധേയമായ സൈബര്‍ ക്രൈം വിരുദ്ധ നിയമം ഒന്നും ഇല്ലാതെ തന്നെ ഈ വിഷയത്തില്‍ ആരോപിതരായവര് ചെയ്തത് (രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന) കുറ്റമാണെന്നിരിക്കെ ‘നാട്ടുകാരെ ബോധവല്‍ക്കരിച്ചിട്ടില്ലാത്ത നിയമം’ എന്നൊക്കെ വിലപിക്കണോ?
‘ഈ എട്ടാം പ്രതിയെ പിടികൂടി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളിയായി അവതരിപ്പിക്കുന്ന പൊലീസ് സി പി എം നിയന്ത്രണത്തിലുള്ള ആപ്പീസുകള്‍ റെയ്ഡ് ചെയ്ത് അവിടെയുള്ള കമ്പ്യൂട്ടറുകളിലെ ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗത്തെ കുറ്റകൃത്യമായി കണ്ട് സംസ്ഥാനസെക്രട്ടറിയെ കുറ്റവാളിയായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുമോ?’
ഈ ചോദ്യം വിവരക്കേടോ ഫലിതമോ? താങ്കള്‍ തന്നെ ഉദ്ധരിച്ച പ്രകാരം നിയമം പറയുന്നത് ‘Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code...’ എന്നാണല്ലോ. സംസ്ഥാന സെക്രട്ടറി അറിഞ്ഞുകൊണ്ട് അല്ലെങ്കില്‍ മന:പൂര്‍വം ആണോ താങ്കള്‍ പറയുന്ന cracked software ഉപയോഗിക്കുന്നത്? സി പി എമ്മിന്റെ ഏതെങ്കിലും ഓഫീസില്‍ അപ്രകാരം cracked software ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ അതിനെക്കുറിച്ച് പരാതി നല്‍കിയാല്‍ അപ്രകാരം സോഫ്റ്റ്‌വെയര്‍ instal ചെയ്യുകയോ ചെയ്യാന്‍ നിര്‍ദേശിക്കുകയോ ചെയ്തവര്‍ക്ക് (പ്രസ്തുത ഓഫീസിന്റെ ചുമതല ഉള്ളവര്‍ക്ക്) എതിരെയല്ലാതെ സംസ്ഥാന സെക്രട്ടറിക്കെതിരെയല്ല കേസെടുക്കുക.
(മറ്റൊരു കാര്യം, മേലുദ്ധരിച്ച വകുപ്പ് ഈ രൂപത്തില്‍ software cracking-ന് എതിരെ ഉപയോഗിക്കാന്‍ കഴിയുമോ എന്നതാണ്. കാരണം സാധാരണ പ്രചാരത്തിലുള്ള ‘cracking’-ല്‍ crack ചെയ്യപ്പെടുന്ന സോഫ്റ്റ്‌വെയറിന്റെ source code-ല്‍ യാതൊരു concealment / alteration / destruction-ഉം ചെയ്യുന്നില്ല എന്നതു തന്നെ. മറിച്ച് യഥാര്‍ഥത്തില്‍ licensed user-ക്ക് മാത്രം ലഭ്യമാകേണ്ട (‘concealed’ ആയ) licence key മറ്റു വിധത്തില്‍ കണ്ടുപിടിച്ച് ഉപയോഗിക്കുകയാണ്. Source code-ലോ മറ്റ് എന്തെങ്കിലും settings-ലോ മാറ്റം വരുത്തി സോഫ്റ്റ്‌വെയറിനെ അതിന്റെ ഉദ്ദിഷ്ട രീതിയില്‍ അല്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ - വൈറസുകളും മറ്റും ചെയ്യുന്നതു പോലെ - ശ്രമിക്കുന്നതിനെതിരെ മാത്രമേ ഈ വകുപ്പ് ഉപയോഗിക്കാനാവൂ എന്നും വാദിക്കാം.)
ഒരു വ്യക്തി തനിക്ക് ആക്ഷേപകരമായ ഒരു വ്യാജ പ്രചാരണത്തിനെതിരെ നാട്ടില്‍ നിലവിലുള്ള നിയമപ്രകാരം പരാതി നല്‍കിയതും അതിന്മേല്‍ പോലീസ് നടപടി എടുത്തതും ‘മഹാപരാധ’മാണോ ആവോ? (പരാതിക്കാരന്‍ കോണ്‍ഗ്രസ്സുകാരനും കുറ്റാരോപിതന്‍ സി പി എം അനുഭാവിയെങ്കിലും ആയിരിക്കുകയും പോലീസ് താങ്കള്‍ പറഞ്ഞ ‘ന്യായാന്യായവിവേചനശേഷി’ പ്രയോഗിച്ച് നടപടി എടുക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ പറയുന്ന ‘ജനാധിപത്യവാദി’കള്‍ എന്തു പറയുമായിരുന്നു എന്നു കൂടി സങ്കല്പിക്കുന്നത് നന്നായിരിക്കും. ‘പാര്‍ട്ടിക്കാരനായ കുറ്റവാളിയെ സംരക്ഷിക്കുന്ന പോലീസ് നടപടി’യായേനേ ‘ജനാധിപത്യവിരുദ്ധം’!)
ഉളുപ്പില്ലാത്ത സി പി എം ലോജിക്.
ReplyDeleteഎന്നാല്‍പ്പിന്നെ മാനനഷ്ടക്കേസ് കൊടുത്താല്‍ പോരായിരുന്നോ, കരിനിയമം തന്നെ സ്വന്തം പൊലീസിനെക്കൊണ്ട് പ്രയോഗിക്കേണ്ടിയിരുന്നോ ഇഷ്ടാ?
അതൊരു കാര്യം.
രാഷ്ട്രീയമായി പരസ്പരം പഴിക്കുന്നിടത്ത് സാധാരണമായി മാനനഷ്ടക്കേസൊന്നും കൊടുക്കുന്ന പതിവില്ല. കൊടുക്കുന്നവര്‍ മിക്കപ്പോഴും നാണംകെട്ട് മുഖംരക്ഷിക്കാന്‍ ചെയ്യുന്ന വഴിയാണത്. അതിലും സി പി എം തന്നെയാണ് മുന്‍പില്‍. പിണറായി വിജയന്റെ കൊട്ടാരസദൃശമായ വീടിനെപ്പറ്റി പത്രങ്ങളില്‍ നേരത്തേ വാര്‍ത്ത വന്നിട്ടുണ്ട്. അങ്ങനെയിരിക്കെ കിട്ടിയ മെയില്‍ ഫോര്‍വേഡ് ചെയ്തു എന്നതാണ് എട്ടാം പ്രതി ചെയ്ത കുറ്റം. മണ്ടനാവണം. കാരണം നാട്ടിലാളുടെ വീടുനിര്‍മ്മാണത്തിലെ അഭിരുചിയെപ്പറ്റിയുള്ള ധാരണ മാത്രം വെച്ച് ഒറ്റ നോട്ടത്തില്‍ തട്ടിപ്പാണെന്ന് എനിക്കു മനസ്സിലായിരുന്നു. ഇത്തരം അബദ്ധങ്ങളൊക്കെ നാട്ടിലൊരുവിധം എല്ലാവരും ചെയ്യുന്നതാണ് ഇഷ്ടാ. സി പി എമ്മുകാര്‍ മൈക്കുകെട്ടി എന്തൊക്കെ തോന്ന്യാസം കവലകളില്‍ വിളിച്ചുപറയാറുണ്ട്. ചാനല്‍ റൂമില്‍ കയറിയിരുന്നു ആ തോന്ന്യാസി കോണ്‍ഗ്രസ് നേതാവ് എന്തൊക്കെ അശ്ലീലം പറയാറുണ്ട്. ഇതിനൊക്കെ ആരെങ്കിലും മാനനഷ്ടക്കേസുകൊടുക്കാറുണ്ടോ.
സാധാരണ പ്രചാരത്തിലുള്ള ‘cracking’-ല്‍ crack ചെയ്യപ്പെടുന്ന സോഫ്റ്റ്‌വെയറിന്റെ source code-ല്‍ യാതൊരു concealment / alteration / destruction-ഉം ചെയ്യുന്നില്ല
ഇതൊന്നും പിണറായിക്കാരനല്ല തീരുമാനിക്കുന്നത്. നിയമമാണ്. source code എന്ത് എന്നതിന് ഈ നിയമത്തില്‍ വളരെ വിചിത്രമായ ഒരു നിര്‍വ്വചനമുണ്ട്. അതുപ്രകാരം വിജി പിണറായിയും രണ്ടു മൂന്നു കൊല്ലം അകത്താവാന്‍ തക്ക കുറ്റം ചെയ്തിട്ടാണ് ഇരിക്കുന്നത്. അതിനെപ്പറ്റി പറയാം.
(is said, except in the cases hereinafter expected, of defame that person എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം ഇഷ്ടാ. except expect ആയിപ്പോയതിനെപ്പറ്റിയല്ല, of defame that person എന്നതിനെപ്പറ്റി.)
പിണറായിഭക്തന്റെ സൈബര്‍ക്രൈം
ReplyDeleteBefore the person above deletes the comment by himself let it be posted again here, just for future reference.
ReplyDeleteViji Pinarayi wrote (above)
XXXXXX
'പുതിയ സാങ്കേതികവിദ്യ, പുതിയ നിയമങ്ങള്‍. അവയെക്കുറിച്ചൊന്നും ആളുകള്‍ക്കു ബോധം നല്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല...'
അപ്പോള്‍ ‘പുതിയ നിയമ’ത്തിന്റെ പ്രയോഗം ആണ് പ്രശ്നം, അല്ലേ? ഈ പറഞ്ഞ ‘പുതിയ നിയമ’ത്തേക്കാള്‍ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഒരു നിയമം (Indian Penal Code) ഉണ്ട് നമ്മുടെ നാട്ടില്‍. അതിലെ Sec. 499 പറയുന്നത്:
‘Whoever, by words either spoken or intended to be read, or by signs or by visible representations, makes or publishes any imputation concerning any person intending to harm, or knowing or having reason to believe that such imputation will harm, the reputation of such person, is said, except in the cases hereinafter expected, of defame that person.’ (Emphasis added)
Sec. 500: ‘Whoever defames another shall be punished with simple imprisonment for a term which may extend to two years, or with fine, or with both.’
ഇവിടെ വിമര്‍ശന വിധേയമായ സൈബര്‍ ക്രൈം വിരുദ്ധ നിയമം ഒന്നും ഇല്ലാതെ തന്നെ ഈ വിഷയത്തില്‍ ആരോപിതരായവര് ചെയ്തത് (രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന) കുറ്റമാണെന്നിരിക്കെ ‘നാട്ടുകാരെ ബോധവല്‍ക്കരിച്ചിട്ടില്ലാത്ത നിയമം’ എന്നൊക്കെ വിലപിക്കണോ?
‘ഈ എട്ടാം പ്രതിയെ പിടികൂടി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളിയായി അവതരിപ്പിക്കുന്ന പൊലീസ് സി പി എം നിയന്ത്രണത്തിലുള്ള ആപ്പീസുകള്‍ റെയ്ഡ് ചെയ്ത് അവിടെയുള്ള കമ്പ്യൂട്ടറുകളിലെ ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗത്തെ കുറ്റകൃത്യമായി കണ്ട് സംസ്ഥാനസെക്രട്ടറിയെ കുറ്റവാളിയായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുമോ?’
ഈ ചോദ്യം വിവരക്കേടോ ഫലിതമോ? താങ്കള്‍ തന്നെ ഉദ്ധരിച്ച പ്രകാരം നിയമം പറയുന്നത് ‘Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code...’ എന്നാണല്ലോ. സംസ്ഥാന സെക്രട്ടറി അറിഞ്ഞുകൊണ്ട് അല്ലെങ്കില്‍ മന:പൂര്‍വം ആണോ താങ്കള്‍ പറയുന്ന cracked software ഉപയോഗിക്കുന്നത്? സി പി എമ്മിന്റെ ഏതെങ്കിലും ഓഫീസില്‍ അപ്രകാരം cracked software ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ അതിനെക്കുറിച്ച് പരാതി നല്‍കിയാല്‍ അപ്രകാരം സോഫ്റ്റ്‌വെയര്‍ instal ചെയ്യുകയോ ചെയ്യാന്‍ നിര്‍ദേശിക്കുകയോ ചെയ്തവര്‍ക്ക് (പ്രസ്തുത ഓഫീസിന്റെ ചുമതല ഉള്ളവര്‍ക്ക്) എതിരെയല്ലാതെ സംസ്ഥാന സെക്രട്ടറിക്കെതിരെയല്ല കേസെടുക്കുക.
(മറ്റൊരു കാര്യം, മേലുദ്ധരിച്ച വകുപ്പ് ഈ രൂപത്തില്‍ software cracking-ന് എതിരെ ഉപയോഗിക്കാന്‍ കഴിയുമോ എന്നതാണ്. കാരണം സാധാരണ പ്രചാരത്തിലുള്ള ‘cracking’-ല്‍ crack ചെയ്യപ്പെടുന്ന സോഫ്റ്റ്‌വെയറിന്റെ source code-ല്‍ യാതൊരു concealment / alteration / destruction-ഉം ചെയ്യുന്നില്ല എന്നതു തന്നെ. മറിച്ച് യഥാര്‍ഥത്തില്‍ licensed user-ക്ക് മാത്രം ലഭ്യമാകേണ്ട (‘concealed’ ആയ) licence key മറ്റു വിധത്തില്‍ കണ്ടുപിടിച്ച് ഉപയോഗിക്കുകയാണ്. Source code-ലോ മറ്റ് എന്തെങ്കിലും settings-ലോ മാറ്റം വരുത്തി സോഫ്റ്റ്‌വെയറിനെ അതിന്റെ ഉദ്ദിഷ്ട രീതിയില്‍ അല്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ - വൈറസുകളും മറ്റും ചെയ്യുന്നതു പോലെ - ശ്രമിക്കുന്നതിനെതിരെ മാത്രമേ ഈ വകുപ്പ് ഉപയോഗിക്കാനാവൂ എന്നും വാദിക്കാം.)
ഒരു വ്യക്തി തനിക്ക് ആക്ഷേപകരമായ ഒരു വ്യാജ പ്രചാരണത്തിനെതിരെ നാട്ടില്‍ നിലവിലുള്ള നിയമപ്രകാരം പരാതി നല്‍കിയതും അതിന്മേല്‍ പോലീസ് നടപടി എടുത്തതും ‘മഹാപരാധ’മാണോ ആവോ? (പരാതിക്കാരന്‍ കോണ്‍ഗ്രസ്സുകാരനും കുറ്റാരോപിതന്‍ സി പി എം അനുഭാവിയെങ്കിലും ആയിരിക്കുകയും പോലീസ് താങ്കള്‍ പറഞ്ഞ ‘ന്യായാന്യായവിവേചനശേഷി’ പ്രയോഗിച്ച് നടപടി എടുക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ പറയുന്ന ‘ജനാധിപത്യവാദി’കള്‍ എന്തു പറയുമായിരുന്നു എന്നു കൂടി സങ്കല്പിക്കുന്നത് നന്നായിരിക്കും. ‘പാര്‍ട്ടിക്കാരനായ കുറ്റവാളിയെ സംരക്ഷിക്കുന്ന പോലീസ് നടപടി’യായേനേ ‘ജനാധിപത്യവിരുദ്ധം’!)
XXXX
This comment has been removed by the author.
ReplyDeleteകൊള്ളാം...!! ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തപ്പോള്‍ ചോദിച്ചവന്റെ കഴുത്തിനു പിടിക്കുന്ന ‘ലോജിക്’ കൊള്ളാം. ആരോപണവിധേയനായ പ്രതി പ്രസ്തുത നിയമം പരിഗണിച്ചില്ലെങ്കില്‍ പോലും കുറ്റം ചെയ്തിട്ടുണ്ട് എന്നത് നിഷേധിക്കാനോ പ്രതി ‘നിരപരാധി’യാണെന്ന സ്വന്തം വാദം തെളിയിക്കാനോ പറ്റാത്തതു കൊണ്ട്, അക്കാര്യം ചൂണ്ടിക്കാണിച്ചവനെ ആക്രമിക്കാം, അല്ലേ? ഏതായാലും സന്തോഷമുണ്ട് - ‘നിരപരാധി’വാദത്തിന്റെ കഥ കഴിഞ്ഞല്ലോ? (അതേ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.)
ReplyDeleteപിന്നെ, IPC 499 ഉദ്ധരിച്ചതിലെ പിശകിന്റെ കാര്യം. (‘...of defame...’) അത് ഒരു ഓണ്‍ലൈന്‍ source-ല്‍ നിന്ന് (http://www.vakilno1.com/bareacts/IndianPenalCode/S499.htm) അതേ പടി ഉദ്ധരിച്ചതാണ്. പിശക് വന്നതും അവിടെ നിന്നു തന്നെ. (സോഴ്‌സ് ആദ്യ കമന്റില്‍ cite ചെയ്യാതിരുന്നതും വ്യാകരണപ്പിശക് തിരുത്താതിരുന്നതും ഭാഗ്യം! അല്ലായിരുന്നെങ്കില്‍ - അത് തിരുത്തിയിരുന്നെങ്കില്‍ - ‘’alteration of content' എന്ന ന്യായ പ്രകാരം അതും ‘കുറ്റകരം’ ആയേനെ!
ഏതായാലും കമന്റ് ‘delete’ ചെയ്ത് ‘ഒളിച്ചോടാ’നൊന്നും ഉദ്ദേശ്യമില്ല എനിക്ക് എന്നു കൂടി വ്യക്തമാക്കിക്കൊള്ളട്ടെ.
വിഡ്ഢിവേഷങ്ങളോടു സംസാരിക്കുന്നതിന്റെ hazard ഇതാണ്. പറഞ്ഞതു കേട്ടില്ലെന്നങ്ങു നടിച്ചാല്‍ കാര്യം ശരിയായിയെന്നാണ് വിചാരം. വിജി പിണറായിയുടെ പ്രധാന വാദം, അപകീര്‍ത്തിനിയമം സംബന്ധിച്ചത്, ആയിരുന്നു മുഖ്യമായും എന്റെ മറുപടിയില്‍ ചര്‍ച്ച ചെയ്തത്. അതിനെ സംബന്ധിച്ചു തിരിച്ചൊരു ചോദ്യവും ചോദിച്ചു. മറുപടിയില്ല. ഐറ്റി ആക്റ്റില്‍ സോര്‍സ് കോഡ് എന്താണെന്നറിയാതെ ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നത് കുറ്റമല്ലെന്നു പറഞ്ഞു. നിയമത്തില്‍ സോഴ്സ് കോഡ് എന്നു പറയുന്നതിന് വിചിത്രമായ നിര്‍വ്വചനമുണ്ടെന്നു പറഞ്ഞപ്പോള്‍ അതിനു മറുപടിയില്ല. അതുപ്രകാരം ഇഷ്ടന്റെ വെബ്സൈറ്റിലെ മാതൃഭൂമി പേജ് സൈബര്‍ക്രൈമില്‍പ്പെടുമെന്നു പറഞ്ഞതിനും മറുപടിയില്ല.
ReplyDeleteനമുക്കു വീണ്ടും ഫലിതം ചര്‍ച്ചചെയ്യാം. നിങ്ങളുടെ വെബ്സൈറ്റിലെ മാതൃഭൂമി വ്യാജ പേജ് ആളെപ്പറ്റിക്കുന്നതായകയാല്‍ അതു നീക്കം ചെയ്യാന്‍ മാതൃഭൂമി ആവശ്യപ്പെടുന്നു എന്നു വെയ്ക്കുക. നിങ്ങളത് നീക്കം ചെയ്യുമോ? അതോ അതില്‍ സോഴ്സ് കോഡില്ലെന്നും നിയമവിരുദ്ധമല്ലെന്നും പറഞ്ഞ് നിലനിറുത്തുമോ? (മാതൃഭൂമി ദേശാഭിമാനിവകയല്ലാത്തതിനാലും സി പി എം അല്ല നിയന്ത്രിക്കുന്നത് എന്നതിനാലും സൈബര്‍ക്രൈം സെല്ലിനു പരാതി കൊടുക്കില്ലെന്നു കരുതാം.)
‘പറഞ്ഞതു കേട്ടില്ലെന്നങ്ങു നടിച്ചാല്‍ കാര്യം ശരിയായിയെന്നാണ് വിചാരം’
ReplyDeleteആരുടെ വിചാരമാണോ ആവോ? കാലിക്കോ അണ്ണന്റെ ആണോ? ഈ വിഷയത്തില്‍ എന്റെ ആദ്യ കമന്റില്‍ ‘ചര്‍ച്ച ചെയ്ത’തിന് അണ്ണന്‍ മറുപടി പറഞ്ഞിട്ടുണ്ടോ, ‘പറഞ്ഞത് കേട്ടില്ലെന്നങ്ങു നടിച്ചോ’ എന്ന് ആലോചിച്ചിട്ടു പോരേ ‘മറുപടിയില്‍ മുഖ്യമായും ചര്‍ച്ച ചെയ്തതിന് മറുപടി പറഞ്ഞില്ല’ എന്നൊക്കെ പറയുന്നത്? IT Act ഇല്ലാതെ തന്നെ ആരോപണവിധേയരായവര്‍ കുറ്റക്കാരാണ്, അല്ലാതെ ‘ഏതെങ്കിലും നിരപരാധികള്‍’ അല്ല എന്ന് ചൂണ്ടിക്കാട്ടിയതിനും ‘ന്യായാന്യായ വിവേചന’ വാദത്തെപ്പറ്റി പറഞ്ഞതിനും മറുപടി പറയാതെ ‘കുറ്റം വിജിയും ചെയ്തിട്ടുണ്ട്’ എന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചത് ഉത്തരമില്ലാത്തതു കൊണ്ടാണോ ആവോ? ഒരാള്‍ ചെയ്തത് കുറ്റമാണ് എന്നു പറഞ്ഞാല്‍ അതേ കുറ്റം മറ്റേയാളും ചെയ്തു എന്നാണോ മറുപടി?
ഇനി താങ്കള്‍ ‘ചര്‍ച്ച ചെയ്ത’ ചോദ്യങ്ങളിലേക്ക് വരാം.
ഒന്നാമത്തെ ചോദ്യം: ‘എന്നാല്‍പ്പിന്നെ മാനനഷ്ടക്കേസ് കൊടുത്താല്‍ പോരായിരുന്നോ, കരിനിയമം തന്നെ സ്വന്തം പൊലീസിനെക്കൊണ്ട് പ്രയോഗിക്കേണ്ടിയിരുന്നോ...’
ഒരു കുറ്റകൃത്യത്തിന് ബാധകമായ ഒന്നിലേറെ നിയമങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ ഏത് പ്രകാരവും പരാതി നല്‍കുകയും പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ കേസ് എടുക്കുകയും ചെയ്യാം എന്നത് താങ്കള്‍ക്ക് അറിയാതെ വരില്ലല്ലോ? എന്നു മാത്രമല്ല, പലപ്പോഴും ഏത് നിയമത്തിലാണോ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥ ഉള്ളത്, അതു പ്രകാരമാവും നടപടി എടുക്കുന്നത്. (ഉദാ: ndian Penal Code പ്രകാരവും Juvenile Justice Act പ്രകാരവും കുറ്റകരമായ ഒരു സംഗതി നടന്നാല്‍ ഏത് നിയമത്തിലാണോ കൂടുതല്‍ കടുത്ത ശിക്ഷയ്ക്ക് വകുപ്പുള്ളത്, അതു പ്രകാരമായിരിക്കും നടപടി.)
നിയമം നിലവിലുള്ളിടത്തോളം അതനുസരിച്ച് പരാതി നല്‍കുന്നതിനെയോ കേസ് എടുക്കുന്നതിനെയോ കുറ്റം പറയാനാവില്ല. പിന്നെ, കുറ്റം അത്ര ഗൌരവമായി കാണാതെ കേസും പ്രശ്നങ്ങളുമൊക്കെ ഒഴിവാക്കാമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. അപ്രകാരം ഒഴിവാക്കുന്നെങ്കില്‍ തന്നെ അത് പ്രസ്തുത വ്യക്തിയുടെ (ഇക്കാര്യത്തില്‍ വിജയന്റെ) ‘ഔദാര്യം’ മാത്രമായിരിക്കും.
ചോദ്യം രണ്ട്: ‘ഇത്തരം അബദ്ധങ്ങളൊക്കെ നാട്ടിലൊരുവിധം എല്ലാവരും ചെയ്യുന്നതാണ്... ഇതിനൊക്കെ ആരെങ്കിലും മാനനഷ്ടക്കേസുകൊടുക്കാറുണ്ടോ?‘
കേസ് കൊടുക്കാറില്ലെങ്കില്‍ അത് ബന്ധപ്പെട്ട വ്യക്തി(കള്‍)ക്ക് കുറ്റം പരാതിപ്പെടാന്‍ മാത്രം ഗൌരവമുള്ളതായി തോന്നാത്തത് കൊണ്ട്. ഒരാള്‍ പരാതി കൊടുത്തില്ല എന്നു വെച്ച് മറ്റൊരാള്‍ സമാനമായ മറ്റൊരു സാഹചര്യത്തില്‍ പരാതി കൊടുക്കുന്നത് തെറ്റാണെന്നു പറയുന്നതെങ്ങനെ? (ഇവിടെ വലിയ പ്രസക്തിയില്ലെങ്കിലും ഒരു ഉദാഹരണം: സ്ത്രീകളെപ്പറ്റി മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമാക്കുന്ന നിയമവ്യവസ്ഥ നിലവിലുണ്ട്. പക്ഷേ ബസ് സ്റ്റോപ്പിലോ റോഡിലോ വെച്ച് കമന്റടിക്കുന്നതിനെതിരെ സ്ത്രീകള്‍ പരാതിപ്പെടുന്നത് വളരെ കുറവാണ്. (പലരും അവഗണിക്കാറാണ് പതിവ്.) എന്നു വെച്ച് ചെറ്റത്തരത്തിനെതിരെ പരാതിപ്പെടാന്‍ ഒരു പെണ്‍കുട്ടിക്ക് തോന്നിയാല്‍ അത് തെറ്റാണെന്ന് വാദിക്കുമോ കാലിക്കോ?)
പിന്നെ, ‘ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നത് കുറ്റമല്ലെന്നു’ ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ ഉദ്ധരിച്ച വകുപ്പ് അതിന് ബാധകമല്ല എന്നേ പറഞ്ഞുള്ളൂ. (ഇക്കാര്യത്തില്‍ ബാധകമായ വകുപ്പ് താങ്കള്‍ ഉദ്ധരിച്ചതിന്റെ തൊട്ടടുത്ത Clause 66 ആണ്.)
എന്റെ സൈറ്റിലെ ‘മാതൃഭൂമി‘ പേജിനെക്കുറിച്ച് പറഞ്ഞതിനുള്ള മറുപടി താങ്കള്‍ അത് ഉന്നയിച്ചിടത്ത് പറഞ്ഞിട്ടുണ്ട്. പ്രസ്തുത പേജ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമോ എന്നത് ‘മാതൃഭൂമി’ക്കാരന്റെ ഇഷ്ടം. പക്ഷേ അത് ‘ആളെപ്പറ്റിക്കുന്ന’തോ പറ്റിക്കാന്‍ ഉദ്ദേശിച്ചുള്ളതോ അല്ല എന്ന് ആ പേജില്‍ നിന്നു തന്നെ വ്യക്തമാണ്. (അങ്ങനെ ആയിരുന്നെങ്കില്‍ ‘edited’ ആണെന്ന് പറയില്ലായിരുന്നല്ലോ.) താങ്കള്‍ ഉന്നയിച്ച വകുപ്പ് അനുസരിച്ചുള്ള ‘source code alterarion’ നടത്തിയിട്ടില്ല എന്ന് വാദിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. (2006-ല്‍ പകര്‍പ്പവകാശം അവസാനിച്ച ഒരു പേജ് പകര്‍ത്തി ഉപയോഗിച്ചതിന്റെ പേരില്‍ നാലു കൊല്ലത്തിനു ശേഷം ആരെങ്കിലും പരാതി കൊടുക്കാന്‍ പോകുമോ എന്നത് വേറെ കാര്യം.)
ReplyDeleteതീര്‍ന്നില്ല, പ്രസ്തുത വകുപ്പിന്റെ രണ്ടാം പകുതി കൂടി നോക്കൂ: ‘...source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force...’ ഇന്റര്‍നെറ്റിലെ ഏതെങ്കിലും പേജിന്റെ ലേ - ഔട്ട് ‘required to be kept or maintained by law’ ആണോ? ഒരു പേജിന്റെ ലേ - ഔട്ട് നിശ്ചിത കാലത്തേക്ക് ‘kept or maintained’ ആയിരിക്കണം എന്ന് നിയമമുണ്ടോ? അങ്ങനെ നിയമപ്രകാരം വ്യവസ്ഥ ഇല്ല എങ്കില്‍ മേല്‍പ്പറഞ്ഞ വകുപ്പ് എങ്ങനെ പ്രയോഗിക്കും?
അവസാനിപ്പിക്കുന്നതിനു മുന്‍പ് ഒരു ചെറിയ ‘ഫലിതം’ കൂടി: ‘Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code...’ എന്നാണ് നിയമം പറയുന്നത്. ശ്രദ്ധിക്കുക: 'whoever' എന്നാണ്. There is no exception whatsoever. ഈ വകുപ്പ് അതേ പടി അക്ഷരാര്‍ഥത്തില്‍ പ്രയോഗിച്ചാല്‍ സ്വന്തം സൈറ്റിന്റെ ലേ - ഔട്ട് മാറ്റുന്ന സൈറ്റ് ഉടമയും കുറ്റക്കാരനാണെന്ന് വാദിക്കാനാവും!
വിജിയെപ്പറ്റി കാലിക്കോ പറഞ്ഞുതുടങ്ങുന്നതുതന്നെ
ReplyDeleteഇതു ഫലിതമാണ്, ഗൌരവത്തിലെടുക്കരുത്. പക്ഷേ ഏതു വിഡ്ഢികളെ ഉദ്ദേശിച്ചാണോ ഇതെഴുതുന്നത് അവര്‍ ഇത് വളരെ ഗൌരവത്തിലെടുക്കും എന്നറിയാം.
http://calicojumbled.blogspot.com/2010/04/blog-post_11.html
കാലിക്കാലവൈഭവം എന്നല്ലാതെ എന്തു പറയാന്‍.
(2006-ല്‍ പകര്‍പ്പവകാശം അവസാനിച്ച ഒരു പേജ് പകര്‍ത്തി ഉപയോഗിച്ചതിന്റെ പേരില്‍ നാലു കൊല്ലത്തിനു ശേഷം ആരെങ്കിലും പരാതി കൊടുക്കാന്‍ പോകുമോ എന്നത് വേറെ കാര്യം.)
ReplyDeletecopyright 2006 എന്നതിന് 2006ല്‍ പകര്‍പ്പവകാശം അവസാനിച്ച എന്നാണ് കേമന്‍ മനസ്സിലാക്കിയത്!
'2006ല്‍ പകര്‍പ്പവകാശം ഉണ്ടായിരുന്ന, archive retention period അവസാനിച്ച ഒരു പേജ്...' എന്നാണ് ഉദ്ദേശിച്ചത്. ഇടയ്ക്ക് ഒരു വരി delete ആയിപ്പോയതാണ്. (‘മാതൃഭൂമി’യുടെ online archives-ല്‍ ആ പേജ് കണ്ടില്ല)
ReplyDelete'പിണറായി വിജയന്റെ വീടെന്ന വ്യാജേന ഇമെയിലില്‍ പ്രചരിച്ച വിവരത്തെപ്പറ്റി പൊലീസിനെക്കൊണ്ട് നടപടിയെടുപ്പിച്ച്...'
ReplyDelete‘വിവരത്തെപ്പറ്റി നടപടി’ എന്നു വെച്ചാല്‍ എന്താണ് കാലിക്കോ മാഷേ?
‘...ഒരു കാര്യത്തില്‍ വിജയിച്ചു, ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍.’ (‘നിറയ്ക്കുന്നതില്‍’?)
'മുറിക്കുള്ളില്‍നിന്നും കമ്പ്യൂട്ടറിനുള്ളില്‍നിന്നും കിട്ടിയ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ നിരോധന ഉറകളുടെ...' കമ്പ്യൂട്ടറിനുള്ളില്‍ നിരോധന ഉറയോ??
‘നവസാക്ഷരയുടെ മുറിഇംഗ്ലീഷില്‍’ എഴുതുന്ന വനിതാ നേതാവിന്റെ ‘വങ്കത്തര’ത്തെപ്പറ്റി ആവേശപൂര്‍വം ‘പ്രബന്ധ രചന’ നടത്തുന്ന, ‘except’ എന്ന് വേണ്ടിടത്ത് ‘expect’ എന്നോ ‘to’ എന്നതിനു പകരം ‘of’ എന്നോ ആയിപ്പോകുന്ന ‘typing mistakes’ പോലും കമന്റിന് വിഷയമാക്കുന്ന ‘പണ്ഡിതാഭാസന്’* മാതൃഭാഷയായ മലയാളത്തിലെ വ്യാകരണ നിയമങ്ങളെക്കുറിച്ചു പോലും പിടിയില്ലാതെ പോയത് മുകളില്‍ ആരോ പറഞ്ഞ ‘കാലിക്കാലവൈഭവം’ ആണോ ആവോ? ‘വ്യാകരണ ബോധം’ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ മാത്രം മതിയെന്നാണോ പാവം കാലിക്കോയുടെ ധാരണ?
*: വൈരുധ്യം ഇല്ലാത്തിടത്ത് അത് ഉണ്ടെന്ന് തോന്നിക്കുന്നതാണ് ‘വിരോധാഭാസം’. ഇതിന്റെ ഒരു അനുകരണമായാണ് ‘പണ്ഡിതാഭാസന്‍’ എന്ന് പ്രയോഗിച്ചത്.
കംപ്യൂട്ടറിനുള്ളില്‍ ഉറ കണ്ടെത്തുമെന്നു മാത്രമല്ല പൊതുകംപ്യൂട്ടറിലാണ് അനാശാസ്യം നടന്നതെങ്കില്‍ അതിനകം അടിച്ചുതളിച്ച് ശുദ്ധിവരുത്താന്‍ നേതാക്കളെത്തുകയും ചെയ്യും.
ReplyDelete--കാലിക്കോസെന്‍ട്രിക്
കാലിക്കോമതൃഭൂമിയുടേ സ്ക്രീന്‍ പടം(അതും വെട്ടിച്ചെറുതാക്കി) ഇട്ടതിനെപ്പറ്റി എന്താണാവോ അഭിപ്രായം. നിങക്ക് നിങ്ങള്‍ പറയുന്ന നിയമം ബാധകമല്ലേ?
ReplyDelete