Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

13 Jan 2010

ഇ എം എസ് എന്തു സ്ത്രീധനം വാങ്ങിയെന്നറിയുമോ സഗാവേ?

അവസാന ഖണ്ഡിക വായിക്കാന്‍ മറക്കല്ലേ...
കോണകമുടുത്തുനടക്കുന്ന കാലത്തേ യോഗക്ഷേമസഭയുടെ ഏതോ ഉപസഭയുടെ എന്തോ ഉപനേതാവ്. പുരോഗമനം ഗമിച്ചു ഗമിച്ചു വയസ്സു പത്തിരുപത്തെട്ടായപ്പോഴേക്കും കമ്യൂണിസ്റ്റായത്രേ. പിന്നെയൊന്നു കെട്ടി. വേളിയായിരുന്നു. ഷോഡശക്രിയകളുണ്ടായിരുന്നു. ജലസേചനമൊക്കെ (സേകം) പരാമര്‍ശിക്കുന്നുണ്ട് ഗ്രന്ഥങ്ങളില്‍. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ എം എസ് എന്ന ഗ്രന്ഥം ആദ്യരാത്രിയെപ്പറ്റി ഒരു പൈങ്കിളി വിവരണം നല്കുന്നുണ്ട്. പക്ഷേ സ്ത്രീധനം പറയുന്നില്ല. യോഗക്ഷേമസഭയുടെ നേതാവായിരുന്നു. ഈ സഭ നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ എതിര്‍ക്കാനായിരുന്നു എന്നു പറയുന്നു. അവര്‍ നേരിട്ട മുഖ്യ അനാചാരങ്ങളിലൊന്ന് സ്ത്രീധനമായിരുന്നു.

ഈ പ്രവര്‍ത്തനത്തിനിടക്ക് "യാഥാസ്ഥിതികത്വത്തിനു കീഴടങ്ങ"ലെന്ന് പെറ്റിബൂര്‍ഷ്വാ വിപ്ലവകാരികളും യുക്തിവാദികളും വിശേഷിപ്പിക്കാറുള്ള ചില നടപടികള്‍ ചിലപ്പോള്‍ ഞാന്‍ ചെയ്തിട്ടുണ്ടാകും. എന്നാല്‍ ബൂര്‍ഷ്വാ നേതൃത്വത്തിലുള്ള സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തന്നെ തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള സര്‍വതോമുഖമായ വിപ്ലവ പ്രസ്ഥാനമാക്കി മാറ്റാനാണ് ഞാന്‍ ശ്രമിച്ചത്. അതിന്റെ ഫലമായി വിപ്ലവ പ്രസ്ഥാനത്തിന്റെ എല്ലാ വശങ്ങളും കൂടുതല്‍ ശക്തി സമ്പാദിച്ചിട്ടുണ്ടു താനും.
(1985-ല്‍ ചിന്തയിലെ ചോദ്യോത്തര കോളത്തില്‍ നല്കിയ മറുപടി)
സമ്പൂര്‍ണ്ണകൃതികള്‍, സഞ്ചിക 53, 294-298)




3 comments:

  1. ഇ എം എസ്സിന്റെ ഒരു കുറിപ്പിന്റെ സ്കേന്‍ പ്രസിദ്ധീകരിക്കുന്ന ഈ പോസ്റ്റിന് എന്തു തലക്കെട്ടുവേണമെന്നോര്‍ത്തു കുഴഞ്ഞു.കള്ളന്‍ എന്നു പറഞ്ഞാല്‍ അതിനോരമനത്തമുണ്ടായിപ്പോവും. കള്ളന്‍ പവിത്രന്‍ എന്നൊക്കെപ്പോലെ. തട്ടിപ്പുകാരനെന്നു പറഞ്ഞാല്‍ വല്ല വിവാഹത്തട്ടിപ്പു വീരനെയും പോലെ ചില്ലറത്തട്ടിപ്പുകാരെയാണ് ഓര്‍മ്മ വരുക.ജീവിതം മുഴുവന്‍ ഒരു വന്‍തട്ടിപ്പായി കൊണ്ടുനടന്ന ഈ നവകേരള ശില്പിയെപ്പറ്റി പറയാന്‍ മലയാളത്തില്‍ പദങ്ങള്‍ കാണാതെ വിഷമിക്കുന്നു.

    ReplyDelete
  2. കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ആചാര്യന്മാരെയും പറ്റി എന്ത് അവഹേളനം പറഞ്ഞാലും അതിനെ കായികമായി നേരിടാനാണ് ഞങ്ങളുടെ പ്ലാന്‍. അത് സക്കറിയയായാലും ശരി, കാലിക്കൂട്ടരായാലും ശരി.

    ReplyDelete