Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

19 Mar 2010

സി പി എം മറന്ന ഇ എം എസ് നമ്പൂതിരിപ്പാട്

ഇന്ന് ഇ എം എസ് ചരമദിനമാണല്ലോ. സംസ്ഥാനകമ്മിറ്റിയുടെ വക വഴിവാട് പുഷ്പാര്‍ച്ചനയല്ലാതെ ഒന്നും ഉണ്ടായതായി കാണുന്നില്ല. സി പി എം കേന്ദ്രകമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഒന്നും കാണാനില്ല. കഴിഞ്ഞ വര്‍ഷം യുവബുദ്ധിജീവികളുടെ ഈ ഫോറം ഓര്‍ത്തത് ആര്‍ക്കൈവിലുണ്ട്. ഇത്തവണ അവര്‍ ഓര്‍ത്തതേയില്ലെന്നു തോന്നുന്നു. കേരള സമൂഹത്തിനുമേല്‍ കെട്ടിവെയ്ക്കപ്പെട്ട ഈ വ്യക്തിത്വം ഒരു പന്തീരാണ്ടുകാലം തികച്ച് പാര്‍ട്ടിക്കാരുടെ ഓര്‍മ്മയില്‍പ്പോലും ശേഷിച്ചില്ലെന്നു തോന്നുന്നു.
അവസരവാദത്തിന്റെ കാലാനുക്രമമായ വളര്‍ച്ചയുടെ ലിഖിതരേഖയെന്ന് പറയാം സമ്പൂര്‍ണ്ണകൃതികളെ. 1995-ല്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കലാണ് പാര്‍ട്ടി ലക്ഷ്യമെന്ന് പറഞ്ഞ ഇ എം എസിനെപ്പറ്റി 1974 ലെ ഇ എം എസ് പറയുന്നത് ഇപ്രകാരം.
മുതലാളിത്തം സമാധാനപരമായി സോഷ്യലിസത്തിലേക്ക് നീങ്ങുമെന്ന് ബഹുജനങ്ങളോട് പറയുന്നത് അവരെ വഞ്ചിക്കുകയാണ്. (സഞ്ചിക 43, പേജ് 57)
സി പി എം ലക്ഷ്യം- ശങ്കരഭാഷ്യം എന്ന പോസ്റ്റില്‍ സ്കേന്‍ചെയ്തു ചേര്‍ത്ത ചോദ്യോത്തരത്തിലെ പ്രസക്തമായ പേജ് 1974 ലെ വിപ്ലവം സമാധാനപരമാവുമോ? എന്ന ചോദ്യോത്തരവുമായി ചേര്‍ത്തുവായിക്കുക.

1974 ല്‍ നല്കിയ മറുപടി ഇതാ:



ഈ പെറ്റിഷനില്‍ ഒപ്പുവെയ്ക്കാന്‍ ക്ഷണിക്കുന്നു.




4 comments:

  1. ഇത്തവണയാണ് ഇ.എം. അനുസ്മരണം കൂടുതല്‍ നന്നായത്. കാലിക്കോയെപ്പോലുള്ള കടുത്ത ഇ.എം.വിരോധി പോലും പോസ്റ്റിട്ടു. ഉള്ളിലെ അമിതഭക്തിയാവാം വെറുപ്പ് രൂപത്തില്‍ പുറത്ത് വന്നത്. ദേശാഭിമാനി ലേഖനം കണ്ടില്ലേ? പിന്നെ പാര്‍ട്ടി വക അനുസ്മരണ പരിപാടികള്‍ എല്ലായിടത്തും. ഇ.എം.ന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു.. ഇ.എം.നെ എതിര്‍ക്കാം, അനുകൂലിക്കാം. അവഗണിക്കാന്‍ വയ്യ. കാലിക്കോ തന്നെ തെളിവ്.

    ReplyDelete
  2. ഇ എം എസിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നോ ഇല്ലയോ എന്നറിയാന്‍ സമ്പൂര്‍ണ്ണകൃതികളുടെ ഗതി മാത്രം നോക്കിയാല്‍ മതി. ഒരു റിവ്യൂ? ഇറങ്ങുന്ന വാല്യങ്ങളെപ്പറ്റി അറിയിപ്പ്? ആരെങ്കിലും വായിക്കുക?
    അവഗണിക്കാന്‍ വയ്യെന്നത് ശരിതന്നെ. കേരളത്തിന്റെ ശില്പിയാണല്ലോ. പക്ഷേ സി പി എം അവഗണിക്കാന്‍ തന്നെയാണ് പുറപ്പെട്ടിരിക്കുന്നത്. വഴിവാടില്‍ വലിയ കാര്യമൊന്നുമില്ല. കോഴിക്കോട്ടെ ഇ എം എസ് സെമിനാറില്‍ പാര്‍ട്ടിയുടെ സ്വന്തം ഏഴാംകൂലി സൈദ്ധാന്തികരെ മാത്രമേ കിട്ടിയുള്ളൂ? ഈ ഏഴാംകൂലികളൊന്നുമായിരുന്നില്ലല്ലോ ഇ എം എസിനെ വിലിയിരുത്തുക പതിവ്.
    --കാലിക്കോസെന്‍ട്രിക്

    ReplyDelete
  3. ഏഴാംകൂലികള്‍ മാത്രല്ല,കാലിക്കോ പോസ്റ്റിട്ടില്ലേ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നില്ലല്ലോ.
    താങ്കള്‍ പോലും ഓര്ത്ത സ്ഥിതിക്ക് ഏഴാം കൂലികള്‍ മാത്രേ വിലയിരുത്തിയുള്ളൂ എന്ന് പറയുന്നതിനോട് ഒരു തരത്തിലും
    യോജിപ്പില്ല.

    ReplyDelete
  4. എന്നാപ്പിന്നെ let's agree to disagree
    kalicoസെന്‍ട്രികന്‍

    ReplyDelete