Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

25 Dec 2009

നമ്പൂതിരിപ്പാട് ഫലിതം: പെണ്ണുങ്ങള്‍ പെറ്റുമെലിയാത്ത മധുരമനോജ്ഞമാം ചൈന

ചൈനയില്‍ കുടുംബാസൂത്രണം എന്തിനാണ്? ജനസംഖ്യാവര്‍ദ്ധനവ് തടയാനാണോ? അല്ലേയല്ല. ജനസംഖ്യ കൂടുന്നത് നല്ലതാണെന്നാണ് മാര്‍ക്സിസ്റ്റ് നിലപാട്. ജനസംഖ്യാവര്‍ദ്ധനവ് കുഴപ്പമാണെന്നത് ബൂര്‍ഷ്വാ അര്‍ത്ഥശാസ്ത്ര പണ്ഡിതന്മാര്‍ ആദ്യകാലത്ത് എടുത്തിരുന്നു നിലപാടാണെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. ഒരു ചോദ്യോത്തരമാണ് ചിത്രമായി കൊടുത്തിരിക്കുന്നത്. (സഞ്ചിക 56)ജനസംഖ്യാവര്‍ദ്ധനവിനെ മുഖ്യ സാമ്പത്തിക പ്രശ്നമായിക്കണ്ട്, അതു പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്ക് ചൈനയില്‍ കുടുംബാസൂത്രണമില്ല.

പക്ഷേ ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന നയം കര്‍ക്കശമായി നടപ്പാക്കുന്നതു പിന്നെ എന്തിനായിരിക്കും? (1984-ലാണ് നമ്പൂതിരിപ്പാട് ഈ ഉത്തരം കൊടുത്തത്. 1970-കളുടെ അവസാനം മുതല്‍ ഒരുകുഞ്ഞുമാത്രം എന്ന നയം ചൈനയില്‍ പിന്തുടരുന്നു.)
അതിനു കാരണം നമ്പൂതിരിപ്പാട് വ്യക്തമാക്കുന്നു:
എന്നാല്‍ അമ്മമാരുടെ ആരോഗ്യം പരിഗണിച്ച് പ്രസവത്തിന്റെ എണ്ണം കുറയ്ക്കുകയെന്ന അടിസ്ഥാനത്തില്‍ കുടുംബാസൂത്രണമുണ്ട്.
സ്ത്രീപ്രശ്നത്തില്‍ ഇത്രയും വിപ്ലവാത്മകമായ നിലപാടെടുത്ത കമ്യൂണിസ്റ്റ് ആചാര്യന്‍ വേറെയുണ്ടോ? കുട്ടികള്‍ എത്രയായാലും പേറൊറ്റമാത്രം. അതില്‍ക്കൂടുതല്‍ പെറുന്നത് പെണ്ണുങ്ങളുടെ ആരോഗ്യത്തിനു ഹാനികരം.  ചൈനയില്‍ പോയിവന്നയാളാണ് പറയുന്നത്. കൂറ കപ്പലില്‍പ്പോയതു പോലെ എന്നൊരു ചൊല്ല് ഓര്‍മ്മ വരുന്നു. സാര്‍വ്വത്രികമായിരുന്ന അബോര്‍ഷന്‍ ക്ലിനിക്കുകളും പെണ്ണുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനായിരിക്കണം. അവയെപ്പറ്റി നമ്പൂതിരിപ്പാട് ഒന്നും പറയുന്നില്ല. 
ഇത് അവസരവാദത്തിന്റെ കൂട്ടത്തിലോ വിവരക്കേടിന്റെ കൂട്ടത്തിലോ കൂട്ടേണ്ടതെന്നു മനസ്സിലാവുന്നില്ല. 

4 comments:

 1. ഇത് വിവരക്കേടോ അതോ അതിസാമര്‍ത്ഥ്യമോ എന്നറിയില്ല. “അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും“” എന്ന മട്ടിലുള്ള ഈയെമ്മെസ്സിസം എന്നാണ് ഞാന്‍കാണുന്നത്. നമ്പൂതിരിപ്പാടിന്റെ പ്രസംഗങ്ങളും എഴുത്തുകളും മുഴുവന്‍ ഇമ്മട്ടിലായിരുന്നുവല്ലൊ. എന്നാല്‍ ഒറ്റ കുട്ടി എന്ന നയത്തെ പറ്റി അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചു എന്‍ ലായി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇത്തരം വിതണ്ഡവാദങ്ങള്‍ എല്ലാ കമ്മ്യുണിസ്റ്റുകാരുടെയും പൊതുവായ ശൈലി എന്നല്ലെ മനസ്സിലാക്കേണ്ടത്?

  ReplyDelete
 2. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ കൂംബു നുള്ളിക്കളയുന്നതിനായി
  സവര്‍ണ്ണ അജണ്ടയുമായി പാര്‍ട്ടിയില്‍ കയറിക്കൂടി വാമനാവതാരമെടുത്ത്
  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ
  നംബൂതിരിപ്പാടിനെ തിരിച്ചറിയാന്‍ ബ്രാഹ്മണ-സവര്‍ണ‌ സാംസ്ക്കാരികതക്ക് പുറത്തുനിന്നു നോക്കുകതന്നെ വേണം. സവര്‍ണ്ണ സാം സ്ക്കാരികതയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന നമ്മുടെ സമൂഹത്തിന് കരയിലെത്തുന്ന മത്സ്യത്തെപ്പോലെ ജീവഭയമുണ്ടാക്കുന്ന പ്രതിഭാസമായതിനാല്‍ ഈ കള്ളനാണയം വാമനന്‍ നംബൂതിരിപ്പാടിനെ തിരിച്ചറിയാന്‍ കഴിയില്ല.
  അതുകൊണ്ടുതന്നെ പാര്‍ട്ടി രക്ഷപ്പെടാനാകാത്തവിധം നശിച്ച്,സവര്‍ണ്ണതയുടെയും മുതലാളിത്വത്തിന്റേയും കാവല്‍പ്പട്ടിയാകുകയും ചെയ്തിരിക്കുന്നു !
  ഈ വാമനനെ തുറന്നു കാണിക്കുന്ന സത്കര്‍മ്മം പുതിയ പുരോഗമന ചിന്തകള്‍ക്ക് മുളപൊട്ടാന്‍ കാരണമാകട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 3. ജനസംഖ്യാനിയന്ത്രണത്തെപ്പറ്റി ചൌ എന്‍ ലായ് എന്തു പറഞ്ഞെന്ന് അറിയില്ല. മൌ ത്സേ തുങ് വിപ്ലവത്തിനുശേഷം ആദ്യകാലത്ത് ഈ 'മാര്‍ക്സിസ്റ്റ് നിലപാട്' പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.
  It is a very good thing that China has a big population. Even if China's population multiplies many times, she is fully capable of finding a solution; the solution is production. The absurd argument of Western bourgeois economists like Malthus[3] that increases in food cannot keep pace with increases in population was not only thoroughly refuted in theory by Marxists long ago, but has also been completely exploded by the realities in the Soviet Union and the Liberated Areas of China after their revolutions.(September 16, 1949)
  ഇവിടെ കാണുന്ന പ്രകാരം.

  പിന്നീട് അതു മാറ്റിപ്പറഞ്ഞിട്ടുമുണ്ട്:
  We depend on intensive cultivation to feed ourselves, and even with a fairly large population we still have enough food. I think an average of three mou of land per person is more than enough and in future less than one mou will yield enough grain to feed one individual. Of course birth control will still be necessary, and I am not encouraging more births. (October 9, 1957)

  അതേ പ്രസംഗത്തില്‍തന്നെ:
  There should also be a ten-year programme for family planning. However, it should not be promoted in the minority nationality areas or in sparsely populated regions. Even in densely populated regions it is necessary to try it out in selected places and then spread it step by step until family planning gradually becomes universal. Family planning requires open education, which simply means airing views freely and holding great debates. As far as procreation is concerned, the human race has been in a state of total anarchy and has failed to exercise control. The complete realization of family planning in the future will be out of the question without the weight of society as a whole behind it, that is, without general consent and joint effort.
  1957-ലെ പ്രസംഗത്തില്‍ ഏതായാലും പേറിന്റെ ആയാസം പരിഗണിച്ചല്ല ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളെപ്പറ്റി പറയുന്നതെന്നു വ്യക്തം.

  ReplyDelete
 4. ഇത് രസമായിരിക്കുന്നു.

  ReplyDelete

Google Buzz Public Feed for Calicocentric --