മീനേ, കൊത്തിയതു നന്നായി.
1. അരുളിച്ചെയ്തതും തിരുവുള്ളക്കേടുണ്ടായതും കൊഴണാശ്ശേരിയിലെ കീഴാളസഗാവില്‍ ഏനക്കേടുണ്ടാക്കിയതിനെപ്പറ്റി എന്തു പറയാനാണ്. അതിനു വ്യാകരണം ചികിത്സയാവില്ല. അരുളിച്ചെയ്യുന്നത് ഫലിതമാണ് എന്നത് വ്യാകരണത്തെറ്റാണെന്ന് ശ്യാം ബാലകൃഷ്ണന്റെ അരുളപ്പാടുണ്ട്. ഇതേതു വ്യാകരണ പ്രകാരമാണ് ബാലകൃഷ്ണാ? നമ്പൂതിരിപ്പാടിന് അരുളിച്ചെയ്യാനും തിരുവുള്ളക്കേടു തോന്നാനുമുള്ള അവകാശത്തെ ചോദ്യം ചെയ്തില്ല. ചില ചില്ലറ 'സ്പെല്ലിങ് മിസ്റ്റേക്കു'കളെപ്പറ്റിയേ (നാട്ടുനടപ്പനുസരിച്ചുള്ള അര്‍ത്ഥത്തില്‍) പറഞ്ഞുള്ളൂ.
2. Ideologyക്ക് 16 അല്ല 16008 അര്‍ത്ഥമുണ്ടെങ്കിലും അവ അതിനുള്ള മൊഴിമാറ്റമായി മലയാളത്തില്‍ ഉപയോഗിക്കുന്ന ഏതു പദത്തിനും കണ്‍വേ ചെയ്യാവുന്നതേയുള്ളൂ. അത് ഉപയോഗിച്ചകാലം മുതല്‍ കണ്‍വേ ചെയ്തുപോരുന്നുമുണ്ട്. അതാണ് ഭാഷ. ഇതിന് വേറെ പദം അന്വേഷിക്കുന്നത് മൂഢതയാണ്. അറിയില്ലെങ്കില്‍ ബയളു പറയുന്ന മൊയില്യാരോടു പോയി ചോദിക്കണം, പ്രത്യയശാസ്ത്രം എന്നാല്‍ എന്താണെന്ന്.
"ഹെഗലുമായി നടന്ന വാദപ്രതിവാദങ്ങളില്‍ മാര്‍ക്സും ഏംഗല്‍സും പ്രത്യയശാസ്ത്രം (ഐഡിയോളജി) എന്ന പദത്തിന് നല്‍കിയിരുന്ന അര്‍ത്ഥമല്ല കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഉളളതെന്നും അവര്‍ വിശദീകരിക്കുന്നു."ശരിക്കും ഗുരുവിന്റെ ശിഷ്യന്‍. വാദപ്രതിവാദം നടത്താന്‍ ഹെഗെലുണ്ടായില്ല ശിഷ്യാ. അങ്ങോര് മാര്‍ക്സ് ബാല്യം പിന്നിടും മുമ്പേ പരലോകം പൂകി.
3.
ഒരു coordinating conjunction ആയ but എന്ന പദവും ഒരു conjunctive adverb ആയ however എന്ന പദവും അങ്ങനെ എന്തായാലും ഏതായാലും എങ്ങനെയായാലും ഒരേ ആശയമാണെന്ന് ഊഹിക്കുന്ന ഭാഷാവിദഗ്ധന്റെ തലയ്ക്കകം ‘കാലി’യാവണം.Don't be such a butthead! 'But' conjunction മാത്രമല്ല. വേറെ പലതുമാണ്. OED സോഫ്റ്റ്വെയറിന്റെ സ്ക്രീന്‍ഷോട്ടില്‍ കാണാം. സഖാവിന്റെ coordinating conjunction ന് conjunctive adverb OEDയില്‍ ഒന്നിലധികം ഇടത്ത് അര്‍ത്ഥമായി കൊടുത്തിട്ടുണ്ടേ. പുസ്തകമെടുത്തു 'but' നോക്കുക.
ലോകം കണ്ട ഏറ്റവും വലിയ ഇംഗ്ലീഷ് പണ്ഡിതനായ കാലിക്കട്ടര്‍ തീര്‍പ്പു കല്‍പ്പിക്കുന്നു, കാരണം ആ പരിഭാഷകര്‍ക്ക് ഇ എം എസ്സിനുള്ളതിനെക്കാള്‍ മെച്ചപ്പെട്ട ഭാഷാബോധമുള്ളതുകൊണ്ട് അവര്‍ ഊഹിക്കും however, but എന്നിവയൊക്കെ എന്തായാലും ഏതായാലും എങ്ങനെയായാലും ഒരേ ആശയമാണ് കണ്‍വേ ചെയ്യുന്നതെന്ന്.ശിഷ്യന്‍ തന്നെ ഇങ്ങനെ ഗുരുവിന്റെ വിവരക്കേടു വ്യക്തമാക്കാന്‍ മെനക്കെട്ടാലോ?
ഇത് ശരിയാണോ ? ഒരു coordinating conjunction ആയ but എന്ന പദവും ഒരു conjunctive adverb ആയ however എന്ന പദവും അങ്ങനെ എന്തായാലും ഏതായാലും എങ്ങനെയായാലും ഒരേ ആശയമാണെന്ന് ഊഹിക്കുന്ന ഭാഷാവിദഗ്ധന്റെ തലയ്ക്കകം ‘കാലി’യാവണം.
ഈ പ്രയോഗവ്യത്യാസം വിശദമാക്കാന്‍ ചില ഉദാഹരണങ്ങള്‍ :
1. However far he may get, there'll be many that get further.
2. Explaining things to this idiot, however, is a futile effort.
ഈ വാചകങ്ങളുടെ തുടക്കത്തില്‍ [തന്നെ!] ഉപയോഗിച്ചിരിക്കുന്ന However മാറ്റി പകരം but ഉപയോഗിച്ചു നോക്കുക. വ്യക്തിവിദ്വേഷമോ പ്രസ്ഥാനങ്ങളോടുള്ള കലിയോ തീര്‍ക്കാന്‍ എന്ത് വിവരക്കേടും പറയുന്ന ഭാഷയില്‍ 'കാലി'യായ ‘കട്ടര്‍’മാര്‍ക്കേ അതിനുള്ള തൊലിക്കട്ടിയുണ്ടാവൂ.
എന്നാല്‍ , He told me not to go; however, I went there. എന്ന വാചകത്തില്‍ however മാറ്റി പകരം but ഉപയോഗിച്ചാലും അര്‍ത്ഥം മാറില്ല.
ഗുരു:
ഹൗഎവര്‍ എന്ന ഇംഗ്ലീഷ് വാക്കുണ്ട്. അതിന് എന്തായാലും എന്ന അര്‍ത്ഥം ചിലേടത്ത് വരും. പക്ഷേ, ആ പദത്തിനു തന്നെ മറ്റൊരു അര്‍ത്ഥവുമുണ്ട്. ബട്ട് എന്ന പദത്തിന്റെ സ്ഥാനത്ത് അതുപയോഗിക്കാറുണ്ട്. ആ അര്‍ത്ഥത്തില്‍ ഞാനുപയോഗിച്ച ഹൗഎവറിന് എന്തായാലും എന്ന് തര്‍ജമ കണ്ടതായി അനുഭവമുണ്ട്.എന്തായാലും എന്ന അര്‍ത്ഥത്തില്‍നിന്നും വിഭിന്നമായതും but എന്ന പദത്തിന്നു പകരമായി ഉപയോഗിക്കാവുന്നതുമായ however എന്തെന്നു പ്രഥമദൃഷ്ട്യാ വ്യക്തമല്ല. എന്തായാലും ശിഷ്യന്‍ അതു വ്യക്തമാക്കിത്തരുന്നുണ്ട് മുകളില്‍ ഉദ്ധരിച്ച ഭാഗത്ത്. അതിനുപക്ഷേ ഇ എം എസ് കരുതുംപോലെ എന്തായാലും എന്നല്ലാത്ത 'മറ്റൊരു അര്‍ത്ഥ'മുള്ളതായി തോന്നുന്നില്ല.
ഇനി ഈ ബ്ലോഗെര്‍ :
ആ പരിഭാഷകര്‍ക്ക് ഇ എം എസ്സിനുള്ളതിനെക്കാള്‍ മെച്ചപ്പെട്ട ഭാഷാബോധമുള്ളതുകൊണ്ട് അവര്‍ ഊഹിക്കും however, but എന്നിവയൊക്കെ എന്തായാലും ഏതായാലും എങ്ങനെയായാലും ഒരേ ആശയമാണ് കണ്‍വേ ചെയ്യുന്നതെന്ന്.
ഇനി ശ്യാം ബാലകൃഷ്ണന്‍ പറഞ്ഞ ഉദാഹരണം മൊഴിമാറ്റി നോക്കാം. ഗുരു പറയും പോലെ but നു പകരം however ഉപയോഗിക്കാവുന്ന ഉദാഹരണം ശിഷ്യന്‍ തന്നെ നല്കുകയല്ലേ.
He told me not to go; however, I went there.ഇനി OED but എന്ന പദത്തിനു കീഴില്‍:
He told me not to go; but I went there.
അവന്‍ പോകരുതെന്നു പറഞ്ഞു; എന്തായാലും/ഏതായാലും/പക്ഷേ/എങ്കിലും/ ഞാന്‍ പോയി. ഇതൊന്നുമല്ലാത്ത 'വേറൊരു അര്‍ത്ഥം' ഇ എം എസ് പറയുന്ന ലക്ഷണങ്ങളോടെ ഉണ്ടെങ്കില്‍ ഗുരുവിന് വ്യാഖ്യാനം ചമയ്ക്കുന്ന ജോലിയേറ്റെടുത്ത ബാലകൃഷ്ണന്‍ തന്നെ അതു പറയുക.
നമ്പൂതിരിപ്പാടിന്റെ സ്വന്തം howeverനെയും butനെയും പറ്റി മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ ശ്യാം ബാലകൃഷ്ണാ. വേണ്ടാത്ത വിജ്ഞാനം എടുത്തു വിളമ്പി ഗുരുവിനെക്കൂടി കുഴിയില്‍ച്ചാടിച്ചല്ലോ ശിഷ്യാ. ഫൌളറെ ഉദ്ധരിച്ച് ഗുരുവിനെ പിന്നെയും വെടക്കാക്കേണ്ടിയിരുന്നോ മഹാപാപീ?Appending a statement which is not contrary to, but is not fully consonant with, or is contrasted with, that already made:
Nevertheless, yet, however.
ഫൌളര്‍ ബാലകൃഷ്ണന്‍ ഉദ്ധരിച്ച വിധം:
Avoid at all costs the illiteracy of using however as a simple substitute for but...ഗുരു:
ശ്യാം ബാലകൃഷ്ണാ, ഗുരുനിന്ദ!ബട്ട് എന്ന പദത്തിന്റെ സ്ഥാനത്ത് അത് [however] പയോഗിക്കാറുണ്ട്. ഈ അര്‍ത്ഥത്തില്‍ ഹൗഎവര്‍ ഉപയോഗിക്കുന്നത് എന്റെ ഇംഗ്ലീഷ് രചനകളില്‍ പതിവാണ്.
പിന്നെ നേന്ത്രക്കായയെക്കുറിച്ച്. മേലെക്കണ്ട ശ്യാം ബാലകൃഷ്ണന്‍ വഹയല്ലേ? ആ നേന്ത്രഷ്കായ (ബാലകൃഷ്ണന്റെ 'ഓര്‍ക്കാനം' ഓര്‍ത്തിട്ട്) ബാലകൃഷ്ണന്‍ തന്നെ കഴിച്ചോ.
You said it!
ReplyDelete