Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

12 Mar 2010

ഡോക്റ്റര്‍ സിന്ധു ജോയ്- ഒരു വായനാനുഭവം

 Dr.Sindhu Joy's updates ....................
ഇത്ര unique ആയ ഒരു ബ്ലോഗ് ഞാനിതുവരെ കണ്ടിട്ടില്ല. എഴുതുന്ന ഓരോ വാക്യവും ഇത്രയും originality യോടുകൂടി എഴുതുന്ന ഒരെഴുത്തുകാരനെയോ എഴുത്തുകാരിയെയോ ഞാന്‍ കണ്ടിട്ടില്ല. ബ്ലോഗിന്റെ പേരില്‍ തന്നെ കാണുന്ന കുത്തുകളുടെ എണ്ണം നോക്കൂ. Ellipsis നെപ്പോലും periphrasis ആക്കി മാറ്റി ഭാഷയെ വിപ്ലവീകരിക്കുന്ന ഈ പുതുമ യുവതലമുറയെന്തേ ശ്രദ്ധിക്കാതെ പോവുന്നത്?
ഭാഷയുടെ വിപ്ലവീകരണത്തിന് ഒരുദാഹരണം ഇതാ:
My new-fangled niece Elaina.
(പുത്തന്‍‌ മരുമകള്‍ എലൈന എന്നു ഞാനിതിനെ മനസ്സിലാക്കട്ടെ? പക്ഷേ ആ മൌലികതയോടെ ഈ പ്രയോഗത്തെ പരിഭാഷപ്പെടുത്താന്‍ ആര്‍ക്കെങ്കിലുമാവുമോ?) 
വീണ്ടും നോക്കൂ, 
സിന്ധു ജോയ് കാഫ്കയുടെ കഥ വായിച്ചത്

അതില്‍നിന്ന് ഉജ്ജ്വലമാംവിധം മൌലികമായ ഭാഷാചാരുതകള്‍ ചിലതിതാ:
Dear friends, previous few days I was analysing as many literature as I can.
passionate novels like. Gone With The Wind- Margaret Mitchell... Romeo And Juliet- William Shakespeare Othello- William Shakespeare The Tempest- William Shakespeare.etc

at the moment I m dedicating my chock-full focus on franz kafkas writings to be grave I m at the moment researching on kafka
ഇത്ര മനോഹരമായ ഇംഗ്ലീഷ് അരുന്ധതി റോയിക്കുപോലും അപ്രാപ്യമായിരിക്കും.
ഞാന്‍ നേരത്തേ എഴുതിയത്:
"Living as of Sindhu Joy"
തന്റെ new-fangled niece ന്റെ പിറവിയെപ്പറ്റിയും ഡോക്റ്ററായി തന്റെ ജീവിതത്തില്‍ വന്ന alter നെപ്പറ്റിയുമൊക്കെ എഴുതുന്ന നമ്മുടെ ബ്ലോഗെര്‍ ഒരു പൂര്‍വ്വസൂരിയെ ഓര്‍മ്മിപ്പിക്കുന്നു. ഒഖില്‍ ചന്ദ്ര സെന്‍ ആണ് ആ ദേഹം. 1890(?)കളിലെപ്പോഴോ അദ്ദേഹം റെയില്‍വേ അധികാരികള്‍ക്കെഴുതിയ ഒരു കത്തിനെ തുടര്‍ന്നാണ് തീവണ്ടികളില്‍ കക്കൂസ് ഉണ്ടാക്കാന്‍ തുടങ്ങിയതെന്നൊക്കെയാണ് കഥ. അദ്ദേഹം ശരിക്കും ജീവിച്ചിരുന്ന വ്യക്തിയാണോ, അദ്ദേഹത്തിന്റേതായി പറയുന്ന jackfruit letter ശരിക്കുമുള്ളതാണോ എന്നതൊക്കെ സംശയാസ്പദമാണ്. 2002ല്‍ റ്റൈംസ് ഓഫ് ഇന്‍ഡ്യയില്‍ വന്ന ഒരു കുറിപ്പില്‍ ഇതിനെപ്പറ്റി പറയുന്നുണ്ട്. അത് ഇവിടെക്കാണാം.
Dear Sir,
I am arrive by passenger train at Abmedpur station and my belly is too much swelling with jackfruit. I am therefore went to privy. Just I doing the nuisance the guard making whistle blow for train to go off and I am running with lota in one hand and dhoti in the next. When
I am fall over and expose all my shockings to man and woman on platform. I am got leaved at Abmedpur station. This too much bad, if passengers go to make dung, the damn guard not wait train five minutes for him? I am therefore pray your honour to make big fine on that guard for public sake otherwise I am making big report to papers.
Yours faithfull servant
Okhil Ch Sen


പിന്നീട് ചേര്‍ത്തത് 
ഏപ്രില്‍ 10, 2010

11 comments:

  1. May Kafka's soul rest in peace...

    ReplyDelete
  2. സിന്ധുവിന്റെ പി എഛ് ഡി ഏതു മേഖലയിലാണ്? പ്ലീസ്, ഇംഗ്ലീഷ് സാഹിത്യത്തിൽ ആയിരിക്കരുതേ.

    ReplyDelete
  3. Kafka's soul should revolve where he rests. That's revolutionising Kafka for you.

    എന്തേ മാണിക്കാ, ഇംഗ്ലീഷിലായാല്‍ പുളിക്കുമോ?

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. കുത്തുകളുടെ എണ്ണത്തില്‍ ഡോക്റ്റര്‍ റ്റി. എന്‍. സീമയും മോശമില്ല.
    http://seamless-poetry.blogspot.com/2010/03/blog-post.html
    സ്വപ്നഭവനത്തില്‍ രണ്ടു കുത്തുകളില്‍ തുടങ്ങി ഒരു അര ഡസനിലാണ് അവസാനിക്കുന്നത്.
    രണ്ടു പേരും ഡോക്റ്ററേറ്റുധാരികള്‍. ഒരു ellipsis ഇടാനറിയാത്ത ഇവരൊക്കെ എങ്ങനെ പ്രബന്ധമെഴുതി പി എഛ് ഡി പട്ടം വാങ്ങിയെന്നാവോ.

    ReplyDelete
  6. ഇംഗ്ലീഷിൽ പി എഛ് ഡി ഉണ്ടെങ്കിൽ ഇങ്ങനത്തെ ഇംഗ്ലീഷ് എഴുതുന്നതിനെ എങ്ങനെ ന്യായീകരിക്കും എന്നോർ‌ത്തതാണ്.

    btw, സീമയുടെ ബ്ലോഗ് എനിക്കത്ര പരിഹാസ്യമായി തോന്നിയില്ല, കുത്തുകളേറിയിട്ടും കവിത ശരാശരി മാത്രമായിരുന്നിട്ടും.

    ReplyDelete
  7. നേതാക്കളായാല്‍ ഇങ്ങനെയൊക്കെ വേണം പ്രൊഫൈല്‍. മാതാപിതാക്കളെ ഇംഗ്ലീഷില്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെ

    ReplyDelete
  8. ന്റുമ്മോ,

    Favorite Music

    * ar rahman
    * mohd. rafi...

    Favorite Books

    * bashir
    ഓനാണ് മാപ്ല
    നല്ല puttyയും പൌഡറും ഒക്കെയിട്ട മാപ്ല.

    I don't know who this bashir is. but I am sure the guy ensured all those listed people are circumcised.
    --കാലിക്കോസെന്‍ട്രിക്

    ReplyDelete
  9. ശ്ശോ ഞാന്‍ തോറ്റു. ഇടാന്‍ വച്ചിരുന്ന ഒരു പോസ്റ്റ് വിഷയം നന്ദന കിളിത്തൂവല്‍ കവിതയില്‍ കമന്റി. ദാ, അടുത്ത പോസ്റ്റ് വിഷയം (പി.എച്ച്.ഡി കള്‍) ഈ പോസ്റ്റും കമന്റുകളും തട്ടിയെടുത്തു.ഇനിയിപ്പോ എല്ലാ വിഷയവും ഇങ്ങനെ കൈമോശം വന്നാല്‍ എന്തു ചെയ്യുമോ ആവോ.

    ഞാനും കണ്ടിരുന്നു ആ രണ്ടു പേരുടെയും ബ്ലോഗുകള്‍. ഇപ്പോള്‍ കമന്റിലൂടെ കണ്ട പുതിയ BLOGUM അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു...കേരളം വളരുന്നു....ദേ ഞാനും ഇട്ടുപോയി കുത്തുകള്‍ .:) :)

    ReplyDelete
  10. "ഇത്ര മനോഹരമായ ഇംഗ്ലീഷ് അരുന്ധതി റോയിക്കുപോലും അപ്രാപ്യമായിരിക്കും."
    അവര്‍ക്കെന്താ കൊമ്പുണ്ടോ?

    ReplyDelete
  11. മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ കുത്തുകളുടെ പേരില്‍ ഡോ.സീമയ്ക്ക് ദുഷിപ്പ് പറഞ്ഞതിലൂടെ അസുഖം വ്യക്തമായി. മാണിക്കന്‍ പറഞ്ഞത് പോലെ അവരുടെ കൊള്ളാവുന്ന വരികളെക്കുറിച്ച് താങ്കള്‍ ഒരു വാക്ക് പറഞ്ഞില്ലല്ലോ.

    (താങ്കള്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശരി തന്നെ. ഇത്തരം ഒരു മാധ്യമത്തില്‍ എഴുതുമ്പോള്‍ സാമാന്യം നാലാള് വായിക്കുമെന്നെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു.)

    ReplyDelete