ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.പാര്‍ട്ടി പരിപാടി പറയുന്നത് പക്ഷേ വേറൊന്നാണ്:
സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്) മുറുകെപ്പിടിക്കുന്നു. ഇന്നത്തെ ഭരണകൂടത്തിന്‍െറയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഗവണ്‍മെന്‍റിന്‍െറയും കീഴില്‍ അത് നേടിയെടുക്കാന്‍ കഴിയില്ലെന്ന് വ്യക്‌തമാണ്. തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍കീഴില്‍ മാത്രമേ യഥാര്‍ഥ സോഷ്യലിസ്‌റ്റ് സമൂഹം സ്‌ഥാപിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ, സാമ്പത്തിക വികസനത്തിന്‍െറ നിലവാരവും തൊഴിലാളിവര്‍ഗത്തിന്‍െറയും അതിന്‍െറ സംഘടനയുടെയും രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്) , ജനങ്ങളുടെ മുമ്പില്‍വെക്കുന്ന അടിയന്തരലക്ഷ്യം ഇതാണ്:പാര്‍ട്ടി ഭരണഘടന തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിനെപ്പറ്റി പറയുന്നു. പാര്‍ട്ടി പരിപാടി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്നൊരിടത്തും പറയുന്നേയില്ല. തൊഴിലാളിവര്‍ഗ ഭരണകൂടം (proletarian statehood) എന്നു പറയുന്നുണ്ട്. അതുവഴി മാത്രമേ സോഷ്യലിസം സ്ഥാപിക്കാനാവൂ എന്നും. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം (dictatorship of the proletariat) എന്നതില്‍നിന്നു വ്യത്യസ്തമായ തൊഴിലാളിവര്‍ഗ ഭരണകൂടം (proletarian statehood)എന്താണെന്നു പരിപാടി വിശദീകരിക്കുന്നില്ല. രണ്ടും ഒന്നു തന്നെയാണോ. സര്‍വ്വാധിപത്യം എന്ന പദത്തിന്റെ അസുഖകരമായ വിവക്ഷകള്‍ ഒഴിവാക്കാന്‍ പദാവലിയില്‍ അല്പം വെള്ളം ചേര്‍ത്തതാണോ?
ഉറച്ച തൊഴിലാളി-കര്‍ഷകസഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍, തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍, എല്ലാ അസ്സല്‍ ഫ്യൂഡല്‍വിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്‌തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍ ജനകീയജനാധിപത്യം സ്‌ഥാപിക്കുക. ഇന്നത്തെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യ ഭരണകൂടം സ്‌ഥാപിക്കുകയെന്നതാണ് ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യന്‍ വിപ്ലവത്തിന്‍െറ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്‍െറ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കാനും ഇതുകൊണ്ട് മാത്രമേ കഴിയൂ.
രണ്ടു വിധത്തില്‍ ഇക്കാര്യം ആളുകള്‍ മനസ്സിലാക്കുന്നുണ്ടെന്നു തോന്നുന്നു.
1. ജനകീയജനാധിപത്യം എന്നത് തൊഴിലാളിവര്‍ഗ്ഗ ഭരണകൂടത്തിനു മുമ്പുള്ള ഒരു ഇടക്കാലഘട്ടമാണ്. ജനകീയജനാധിപത്യത്തിനുകീഴില്‍ സോഷ്യലിസമുണ്ടാവില്ല. സോഷ്യലിസം വരണമെങ്കില്‍ ജനകീയ ജനാധിപത്യത്തില്‍നിന്നു പുരോഗമിച്ച് തൊഴിലാളി വര്‍ഗ്ഗ ഭരണകൂടം നിലവില്‍ വരണം.
2. ജനകീയജനാധിപത്യം തന്നെയാണ് തൊഴിലാളിവര്‍ഗ്ഗ തൊഴിലാളിവര്‍ഗ ഭരണകൂടം. കാരണം ജനകീയജനാധിപത്യം തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ വരേണ്ടുന്ന ഒന്നായാണ് പരിപാടിയില്‍ സങ്കല്പിക്കുന്നത്.
ഏതായാലും മാര്‍ക്സിസത്തിന്റെ കാതലായി കമ്യൂണിസ്റ്റുകാര്‍ പറഞ്ഞുവരുന്ന തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം (dictatorship of the proletariat) എന്ന സങ്കല്പം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പരിപാടിയിലില്ല.
സൌകര്യംപോലെ, ഇഷ്ടംപോലെ മനസ്സിലാക്കാം എന്ന നിലയില്‍ അറിഞ്ഞുതന്നെ ഈ അവ്യക്തത വെച്ചിരിക്കുകയാണെന്നു തോന്നുന്നു. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം വേണ്ട കഠിനഹൃദയര്‍ക്ക് അതും അതല്ല ജനകീയജനാധിപത്യം മതിയെന്നുള്ള മൃദുലഹൃദയര്‍ക്ക് അതും ഒരുപോലെ ഒരുസമയം എടുക്കാവുന്ന അഴുകൊഴമ്പന്‍ സാധനമാണ് ഈ പരിപാടി. പക്ഷേ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം വേണ്ടവര്‍ക്ക് രഹസ്യമായി അതിന്റെ ചെത്തവും ചൂരും ലേശമൊക്കെ ബാക്കിയുണ്ടെന്നേ ആശ്വസിക്കാനാവൂ. പദാവലി തന്നെ മാറിപ്പോയി. ഭരണഘടനയില്‍ തുടക്കത്തില്‍ ഇപ്പോഴും കാണുന്ന തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്തുചെയ്യും എന്നറിയാതെ അവിടെ ബാക്കിവെച്ചതാവണം. ആണിക്കല്ല് എങ്ങനെ പിഴുതെറിയും?
വേണ്ടവര്‍ക്ക് വേണ്ടതെടുക്കാം എന്ന വിധത്തില്‍ പരിപാടി ഉണ്ടായാല്‍ പലമെച്ചവുമുണ്ട്. ലേശം വിപ്ലവചിന്താഗതിയുള്ള ഒരു പണ്ഡിതന്‍ മനസ്സിലാക്കിയതു നോക്കുക:
ഒരു വിപ്ലവ പാര്‍ട്ടി എന്ന നിലയില്‍ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ സായുധ കലാപത്തിലൂടെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടം പിടിച്ചെടുത്ത് സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കും ഇന്ത്യന്‍ സമൂഹത്തെ നയിക്കുകയെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൌലികമായ സമീപനവും ആത്യന്തികലക്ഷ്യവും. (ഇ എം എസ്, വാക്കും സമൂഹവും, 229)ഇ എം എസ് വാക്കും സമൂഹവും എന്ന പുസ്തകത്തില്‍ ഡോ. ഗോപിനാഥന്‍ എഴുതിയിരിക്കുകയാണ്. [1998-ല്‍ ഗോപിനാഥന്‍ ഇതെഴുതുന്നത് നിസ്സാരമായി അവഗണിക്കാവുന്ന തെറ്റല്ല. പ്രത്യേകിച്ചും ഇ എം എസിനെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇ എം എസ് ധാരാളം എഴുതിക്കൂട്ടിയ ഒരു വിഷയത്തില്‍ ഇങ്ങനെ ഇ എം എസ് വിരുദ്ധമായ ആശയം പ്രകടിപ്പിക്കുമ്പോള്‍. പക്ഷേ എന്തു ചെയ്യാം. ഇ എം എസ് കൃതികള്‍ ശ്രദ്ധയോടെ വായിച്ചിരുന്നെങ്കില്‍ ഡോ ഗോപിനാഥന്‍ ആ പുസ്തകം രചിക്കില്ലായിരുന്നു. രക്ഷയില്ലാത്ത ഒരു വലയമാണത്.]
നിലപാടില്ലായ്മയ്ക്ക് ഈ വിധം സൌകര്യങ്ങളൊക്കെയുണ്ട്. സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബക്കറും അവര്‍ക്കുവേണ്ടതും ഡോ ഗോപിനാഥനെപ്പോലുള്ളവര്‍ അവര്‍ക്കുവേണ്ടതും എടുത്തുകൊള്ളും.
എന്നാലും സി പി എം നേതാക്കള്‍ തങ്ങള്‍ കുഴിച്ചിട്ട തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയം ഇടക്കിടെ എടുത്തു പയറ്റുന്നതു കാണാം. ആര്‍ക്കറിയാം, കൊന്നുകുഴിച്ചിട്ട കാര്യം അവര്‍ തന്നെ മറന്നു കാണും.
ഈ തൊഴിലാളിവര്‍ഗ ഭരണകൂടത്തിലെ ഭരണകര്‍ത്താക്കള്‍ എന്നെങ്കിലും എന്തെങ്കിലും തൊഴില്‍ എടുത്തവരാകുമോ? അതോ ഇപ്പോഴത്തെ നേതാക്കന്മാരെപ്പോലെ നാക്കുകൊണ്ടുമാത്രം ജോലി ചെയ്തിറ്റുള്ളവരോ?
ReplyDeleteകായികമോ ബൌദ്ധികമോ ആവാം പണി എന്നു നമ്പൂതിരിപ്പാട് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. (സഞ്ചിക 41, 236) നാവുകൊണ്ടുള്ള പണി എന്നതു കായികവും ആണ് ബൌദ്ധികവും ആണ്.
ReplyDeletetracking
ReplyDeleteഇളിച്ച വായനോക്കി വിഡിത്വം അടിച്ചു വിടുന്നതിനേക്കാൾ അദ്ധ്വാനം വേറെയുണ്ടോ..?
ReplyDelete