skip to main |
skip to sidebar
സി പി ഐ (എം) എന്ന പാര്‍ട്ടിയുടെ പരിപാടി ഇന്ത്യയില്‍ വിപ്ലവം നടത്തുകയും എന്തൊക്കെയോ പേരിലുള്ള ചില പ്രത്യേക ജാതി ഭരണകൂടം സ്ഥാപിക്കുകയും പണക്കാരെയൊക്കെ പാപ്പരാക്കുകയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ അധികാരത്തിലെത്തിക്കുകയും ഇതിനൊക്കെയായി ചോരച്ചാലുകള്‍ നീന്തിക്കേറുന്ന ചില ഇടപാടുകളൊക്കെ ചെയ്യുകയും ആണെന്നൊക്കെ ധരിച്ചുവെച്ചിരിക്കുന്ന കുറെ വിവരദോഷികളുണ്ട്, പാര്‍ട്ടിയിലും നാട്ടിലും. 1995ല്‍ ചിന്തയില്‍ ഒരു ചോദ്യത്തിനുത്തരമായി ഇ എം എസ് നമ്പൂതിരിപ്പാട് കൊടുത്ത മറുപടി വായിച്ച് ഇവരൊക്കെ വിപ്ലവക്കഞ്ഞി അടുപ്പത്തുനിന്നു വാങ്ങിവെച്ചേയ്ക്കെട്ടെ എന്നുമാത്രം തത്കാലം പറയുന്നു.
പിടിച്ചൊതുക്കിക്കളഞ്ഞില്ലായിരുന്നെങ്കില്‍ ജീവിതത്തിന്റെ അത്രയും കാലം ചെയ്തതിനെയെല്ലാം വെല്ലുന്ന ഒരു സദ്പ്രവൃത്തി പ്രിയ ഗോര്‍ബി സഖാവിനെപ്പോലെ നമ്മുടെ സഖാവും ചെയ്യില്ലായിരുന്നെന്ന് ആരു കണ്ടു!
സി പി (ഐ) എം ന്റെ ലക്ഷ്യം എന്ത്? എന്ന പോസ്റ്റ് ഇതിന്റെ കൂടെ വായിക്കുക.
ഇവിടെ ഒരു ഒപ്പ് വെയ്ക്കാന്‍ മറക്കല്ലേ...
No comments:
Post a Comment