Targeting Idiocy

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

9 Mar 2010

വനിതാദിനം, ദേശാഭിമാനി പരിഭാഷ, വൃന്ദ കാരാട്ട്

ഇത് ഒരു ചെറിയ കുറിപ്പാണ്, ച്ചാല്‍ ക്ഷുദ്രലേഖനം. വൃന്ദ കാരാട്ട് വനിതാദിനത്തെപ്പറ്റി പീപ്പ്ള്‍സ് ഡെമോക്രസിയിലെഴുതിയ ഒരു ലേഖനം ദേശാഭിമാനിയില്‍ പരിഭാഷപ്പെടുത്തി വന്നപ്പോള്‍ ചില ചെറിയ കൈത്തെറ്റുകള്‍ സംഭവിച്ചതിനെപ്പറ്റിയാണ്. മിസ് കാരാട്ടിനും പറ്റി ചില അബദ്ധങ്ങള്‍. ആ അബദ്ധം പരിഭാഷയിലെത്തിയപ്പോഴേക്കും വിപ്ലവവിരുദ്ധനായ കാലിക്കോസെന്‍ട്രിക്കിനെപ്പോലുള്ളവര്‍ക്കു ചിരിക്കാന്‍ വകയും ആയി. വനിതാ ദിനത്തിന്റെ സോഷ്യലിസ്റ്റ് പാരമ്പര്യം ആണ് പരിഭാഷ. മൂലകൃതി ഇവിടെ.  മാര്‍ക്സ് Kugelmann ന് അയച്ച കത്തുകള്‍ പലതും പ്രസിദ്ധമാണ്. അടിസ്ഥാന മാര്‍ക്സിസ്റ്റ് കൃതികള്‍ വായിച്ചിട്ടുള്ളവര്‍ക്ക് കൂഗെല്‍മേന്‍ (കൂഗിള്‍മേന്‍) എന്ന പേര് അപരിചിതമാവാനേ വയ്യ. പീ ഡെ യിലെ ലേഖനത്തില്‍ ഇദ്ദേഹത്തിന്റെ പേരിലെ ഒരക്ഷരം മാറിപ്പോയി. Kudelmann എന്ന്. വെറുമൊരു ടൈപ്പോ ആവാം. പക്ഷേ അതു ദേശാഭിമാനി പരിഭാഷിച്ചത് ഖുടേല്‍മാന്‍ എന്ന്! ഒരു ലഘുസൈദ്ധാന്തികന്റെയെങ്കിലും കാഴ്ചയില്‍പ്പെടാതെ ഈ പരിഭാഷ അച്ചടിക്കില്ലെന്നുറപ്പ്. Kugelmannനെ അറിയാത്ത ദേശാഭിമാനി സൈദ്ധാന്തികര്‍ക്ക് മാര്‍ക്സിസമെന്നു പറഞ്ഞാല്‍ കുഞ്ഞഹമ്മദെന്നേ അര്‍ത്ഥം വരാനിടയുള്ളൂ.

The date chosen was March 19 to commemorate the 1848 revolution when there was an armed uprising against the Prussian king. 
ഇതു പരിഭാഷചെയ്തപ്പോള്‍ പ്രഷ്യ റഷ്യയായിപ്പോയി. 
1848ല്‍ റഷ്യയില്‍ സായുധസമരം ആരംഭിച്ച മാര്‍ച്ച് 19ന്റെ വാര്‍ഷികനാളിലായിരുന്നു ഈ പ്രകടനങ്ങള്‍. 
നോക്കണം ദേശാഭിമാനി തര്‍ജ്ജന്യകന്‍ തിരുത്തിയതാണ്. 1848 ല്‍ റഷ്യയില്‍ വിപ്ലവം നടന്നിട്ടില്ലെന്ന് ദേശാഭിമാനിക്കാരന് അറിയാവുന്നതുകൊണ്ട് വിപ്ലവം എന്ന പദത്തെ കളഞ്ഞു.  എന്തു പ്റഷ്യ, ഏതു പ്റഷ്യ. റഷ്യയെ വിട്ടു കളിയില്ല!
(മേലെപ്പറഞ്ഞ ഖുടേല്‍മാന്‍ ഭാഷ്യവും പ്ര കളഞ്ഞ റഷ്യയുമാണ് പരിഹാസ്യമെന്നു പറഞ്ഞവ.)

മിസ് കാരാട്ട് പറയുകയാണ്:
In Tsarist Russia, women observed the day on the last Sunday of February (according to the Julian calendar but according to the Gregorian calendar used in the rest of the world the date was March 8. ) 
പരിഭാഷ ഇങ്ങനെയും:
സാറിസ്റ്റ് റഷ്യയില്‍, ജൂലിയന്‍കലണ്ടര്‍പ്രകാരം ഫെബ്രുവരിയിലെ അവസാന ഞായറാഴ്ചയാണ് വനിതാദിനം ആചരിച്ചിരുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ നിലനിന്ന ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇത് മാര്‍ച്ച് എട്ടിനായിരുന്നു.
ദേശാഭിമാനിക്കാരന് കാര്യമേ മനസ്സിലായിട്ടില്ല. അതു പോട്ടെ, മിസ് കാരാട്ട് പറയുന്ന വിധത്തില്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫിബ്രവരിയിലെ അവസാനത്തെ ഞായറൊക്കെ ഗ്രിഗോറിയന്‍ കലെണ്ടര്‍ പ്രകാരം മാര്‍ച്ച് 8 ആവുന്ന സൂത്രമെന്താണ്? വ്യാഖ്യാനസാദ്ധ്യതകള്‍ ഏറെ. കൊഴണാശ്ശേരിക്കാരും ചേലനാട്ടുകാരും ഒരു കൈ നോക്കുന്നോ?

22 comments:

 1. താങകളുടെ സി പി എം-ഈ എം എസ് വിമര്‍ശന പഠനങ്ങള്‍ എല്ലാം തന്നെ നോക്കാറുണ്ട്. വസതുനിഷ്ഠവും ആധികാരികവുമായതിനാല്‍ പൊതുവില്‍ ഇത് സിപിഎമ്മുകാര്‍ പതിവു തന്ത്രം -അവഗണിച്ചു തമസ്കരിക്കുക-സ്വീകരിക്കുകയാണ്.സംവരണ സംബന്ധമായി ശിവദാസമേനോന്‍ എഴുതിയ ലേഖനത്തിനെ വിമര്‍ശിച്ച് ഈയുള്ളവന്‍ ഇട്ട രണ്ടു പോസ്റ്റുകളോടും[സംവരണം ഏര്‍പ്പെടുത്തിയത് ഈ എം എസ്സെന്നോ?,
  അംബേഡ്കറുടെ പേരിലും പച്ചക്കള്ളം പറയുന്നു ]അതേ സമീപനം തന്നെയായിരുന്നു. അല്ലെങ്കില്‍ എന്തിനുമേതിനും ചാടിവീണ് അഭിപ്രായം പറയുന്ന സിപിഎം അനുഭാവുകളായ ബ്ലോഗരമാര്‍ കൊന്നുകൊല വിളിച്ചേനെ. സി പി എം ഒരിക്കലും നേര്‍ക്കുനേരെയുള്ള സംവാദത്തിനു തയ്യാറാവില്ല. പൂച്ച് ജനത്തിനു പിചികിട്ടുമല്ലോ. അഥവാ മറുപടി പറയുന്നുണ്ടെങ്കില്‍,വിമര്‍ശനമുന്നയിച്ചവര്‍ക്ക് മറുപടി പറയാനവസരമില്ലാത്ത ദേശാഭിമാനിയില്‍ മാത്രം.

  ReplyDelete
 2. ഹഹഹ, അസ്സൽ പരിഭാഷ :)

  ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടേ: ജൂലിയൻ കലണ്ടറിനെ അപേക്ഷിച്ചു ഗ്രിഗോറിയൻ കലണ്ടറിൽ ഓരോ നാനൂറു കൊല്ലത്തിലും മൂന്നു ദിവസം കുറയും. (നാനൂറു കൊണ്ടു ഹരിക്കാൻ പറ്റാത്ത നൂറ്റാണ്ടുകളിലെ ഫെബ്രുവരികൾക്കു് 28 ദിവസമേ ഉള്ളൂ.) അതിനാൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആ കാലഘട്ടത്തിൽ ജൂലിയനേക്കാൾ പത്തുപന്ത്രണ്ടു ദിവസം കുറവാണു്. എന്നു വെച്ചാൽ ജൂലിയനിൽ ഫെബ്രുവരി അവസാനം എത്തുമ്പോൾ ഗ്രിഗോറിയനിൽ മാർച്ച് ആയിട്ടുണ്ടാവും. 1848-ൽ ജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരിയിലെ അവസാനത്തെ ഞായറാഴ്ച ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് എട്ടു് ആവാം. ഞാൻ കണക്കുകൂട്ടി നോക്കിയില്ല. വേണമെങ്കിൽ നോക്കിയിട്ടു പറയാം. (വൃന്ദ പറഞ്ഞതു ശരിയാകാൻ സാദ്ധ്യതയുണ്ടെന്നു സാരം.)

  ReplyDelete
 3. സംവാദത്തിലേര്‍പ്പെടാനുള്ള സംസ്കാരം സി പി എമ്മിന് ഒരു കാലത്തും ഉണ്ടായിക്കാണില്ല. 1940കളില്‍ ഇ എം എസ് എം പി പോളിനെയും മുണ്ടശ്ശേരിയെയും കേസരിയെയും തെറിപറഞ്ഞതിനെപ്പറ്റി ഞാനൊന്നിലധികം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളില്‍ നിറഞ്ഞ വാര്‍ദ്ധക്യത്തില്‍ മേരി റോയിയെപ്പറ്റി എന്തൊരു നീചമായ ആരോപണമാണ് ഇദ്ദേഹം ഉന്നയിച്ചത്. ഒന്നും പ്രതീക്ഷിക്കാനില്ല ഈ കെട്ട പ്രസ്ഥാനത്തില്‍നിന്ന്.
  അല്ല ഉമേഷേ, മിസിസ് കാരാട്ടിനെപ്പറ്റി വൃന്ദ എന്നൊന്നും ആദരവില്ലാതെ പറയരുത്. പ്രകാശ് എന്നു പറയുമോ, സീതാറാം എന്നു പറയുമോ, ശങ്കരന്‍ എന്നു പറയുമോ, കാള്‍ എന്നും ഫ്രെഡെറിഹ് എന്നും പറയുമോ? ഏ? o_O
  മിസിസ് കാരാട്ട് പറയുന്നതു പ്രകാരം ജൂലിയനിലെ ഫിബ്രവരിയിലെ അവസാനത്തെ ഞായറാഴ്ചകളൊക്കെ ഗ്രിഗോറിയന്‍ കലെണ്ടര്‍ പ്രകാരം മാര്‍ച്ച് എട്ടാവണം. അതു നടക്കുമോ? അതോ അങ്ങനെയല്ല, മറ്റൊന്നാണ് മിസിസ് കാരാട്ട് പറയുന്നത് എന്നുണ്ടോ? I am open to other readings.

  ReplyDelete
 4. http://en.wikipedia.org/wiki/February_Revolution

  ഈ ലേഖനത്തിന്റെ ആദ്യ പാരഗ്രാഫില്‍ ഒരുപക്ഷെ ഡേറ്റ് പ്രശ്നത്തിനുള്ള ഉത്തരമുണ്ട്.

  -ഗുപ്തന്‍

  ReplyDelete
 5. ആരുടെ ഡേറ്റ് പ്രശ്നത്തിന്? മിസിസ് കാരാട്ട് ഉദ്ദേശിച്ചതെന്താണെന്നു മനസ്സിലായോ?

  ReplyDelete
 6. ഫിബ്രവരി വിപ്ലവവും ഒക്റ്റോബര്‍/നവംബര്‍ വിപ്ലവവും തമ്മിലുള്ള വ്യത്യാസം മിസിസ് കാരാട്ടിന് അറിയുമോ എന്നതും സംശയമാണ്. തെളിച്ചൊന്നും പറയാത്തതുകൊണ്ട് ഒന്നും തിട്ടമായി പറഞ്ഞൂടാന്നു മാത്രം.

  ReplyDelete
 7. സാര്‍ ഉദ്ദേശിച്ച വിഷയം തന്നെയെന്നാണ് എന്റെ ധാരണ. റഷ്യയില്‍ വനിതാ ദിനാചരണം നടന്ന ദിവസമാണ് ഫെബ്രുവരി വിപ്ലവം തുടങ്ങുന്നത്. റഷ്യയില്‍ അന്നു നിലവിലിരുന്ന കലണ്ടര്‍ അനുസരിച്ച് 1917 ഫെബ്രുവരി 23. പുറം ലോകത്ത് അന്നു മാര്‍ച്ച് എട്ടും. കണക്ക് ചേരുന്നില്ലേ. (വിപ്ലവം തുടങ്ങിത് വനിതാദിനാചരണ ദിവസം ആണെന്ന് വനിതാ ദിനത്തെ സംബന്ധിച്ച് വിക്കി ആര്‍ട്ടിക്കിളില്‍ ഉണ്ട്)

  -gupthan

  ReplyDelete
 8. യ്യൊ കാരാട്ടമ്മയുടെ വിവരവും വിവരക്കേടും ഒക്കെ അവരുടെ/താങ്കളുടെ വിഷയം. എന്റെ വിഷയം ഡേറ്റ് മാത്രാണ്.

  .. Gupthan

  ReplyDelete
 9. അതല്ല ഗുപ്താ കാര്യം. അവര്‍ പറയുന്നത് 1917 ലെ മാത്രം കാര്യമല്ല. ഉദ്ധരണി ഒന്നുകൂടി വായിച്ചുനോക്കൂ.

  ReplyDelete
 10. ഫെബ്രുവരി അവസാന ഞായറിന്റെ കാര്യമാണ് പറയുന്നതെങ്കില്‍ ഒരു പ്രത്യേക ഡേറ്റില്‍ വരുന്ന ആഘോഷം അതിനു തൊട്ടടുത്ത് വരാനിടയുള്ള ഞായറാഴ്ചയിലേക്ക് മാറ്റുന്ന രീതി ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളില്‍ നേരത്തേയുള്ളതാണ്. പങ്കാളിത്തം കൂട്ടാനും തൊഴില്‍ ദീനങ്ങള്‍ നഷ്ടപ്പെടുന്നതൊഴിവാക്കാനും. അല്ലാതെ ഗ്രിഗോറിയന്‍ കലണ്ടറിലെ എല്ലാം മാര്‍ച്ച് എട്ടും ജൂലിയനില്‍ ഞായറാഴ്ച ആവണമെന്ന് നിര്‍ബന്ധമില്ല. വനിതാ ദിനാചരണം തുടങ്ങിയ സമയത്ത് പല വര്‍ഷങ്ങളിലും വനിതാ ദിനമായി ആചരിച്ചിരുന്ന ദിവസം ജൂലിയന്‍ കലണ്ടറില്‍ ഫെബ്രുവരി അവസാന ഞായറാഴ്ചക്ക് അടുത്തുവന്നിരുന്ന ഒരു ദിവസമാണെന്നേയുള്ളൂ.

  തികച്ചും സാധ്യതയുള്ള കാര്യം എന്നല്ലാതെ ഉറപ്പൊന്നും ഇല്ല.

  Gupthan

  ReplyDelete
 11. ഒരു കമന്റിട്ടിട്ട് കാണുന്നില്ലല്ലോ. പബ്ലിഷ് ചെയ്തു എന്ന് കാണിക്കുകയും ചെയ്തു. ടെംബ്ലേറ്റിന് എന്തെങ്കിലും പ്രശ്നമുണ്ടോ?

  --Gupthan

  ReplyDelete
 12. lost comment
  ഫെബ്രുവരി അവസാന ഞായറിന്റെ കാര്യമാണ് പറയുന്നതെങ്കില്‍ ഒരു പ്രത്യേക ഡേറ്റില്‍ വരുന്ന ആഘോഷം അതിനു തൊട്ടടുത്ത് വരാനിടയുള്ള ഞായറാഴ്ചയിലേക്ക് മാറ്റുന്ന രീതി ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളില്‍ നേരത്തേയുള്ളതാണ്. പങ്കാളിത്തം കൂട്ടാനും തൊഴില്‍ ദീനങ്ങള്‍ നഷ്ടപ്പെടുന്നതൊഴിവാക്കാനും. അല്ലാതെ ഗ്രിഗോറിയന്‍ കലണ്ടറിലെ എല്ലാം മാര്‍ച്ച് എട്ടും ജൂലിയനില്‍ ഞായറാഴ്ച ആവണമെന്ന് നിര്‍ബന്ധമില്ല. വനിതാ ദിനാചരണം തുടങ്ങിയ സമയത്ത് പല വര്‍ഷങ്ങളിലും വനിതാ ദിനമായി ആചരിച്ചിരുന്ന ദിവസം ജൂലിയന്‍ കലണ്ടറില്‍ ഫെബ്രുവരി അവസാന ഞായറാഴ്ചക്ക് അടുത്തുവന്നിരുന്ന ഒരു ദിവസമാണെന്നേയുള്ളൂ.

  തികച്ചും സാധ്യതയുള്ള കാര്യം എന്നല്ലാതെ ഉറപ്പൊന്നും ഇല്ല.

  Gupthan

  ReplyDelete
 13. വനിതാദിനത്തെ ത്സാറിസ്റ്റ് റഷ്യയില്‍ മൂവബിള്‍ ഫീസ്റ്റ് ആക്കി ബുദ്ധിമുട്ടേണ്ടതില്ല. ഇതൊന്നും നമ്മള്‍ അനുമാനിക്കേണ്ട കാര്യമല്ലല്ലോ. പിന്നെ, ഉദ്ധരണി അത്തരം വ്യാഖ്യാനങ്ങളൊന്നും അനുവദിക്കുന്നേയില്ല.

  ReplyDelete
 14. OK, then apparently 'Sunday' was just a coincidence. Point taken, Sir ;)

  Gupthan

  ReplyDelete
 15. 1908 വര്‍ഷത്തിലാണ്‌ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച വനിതാദിനമായി ആചരിക്കാന്‍ തീരുമാനമുണ്ടായത്. ജൂലിയന്‍ കലണ്ടര്‍ ഫോളോ ചെയ്യുന്ന റഷ്യയിലെ ഫെബ്രുവരി അവസാന ഞായര്‍ 24-feb-1908-ല്‍ ആയിരുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഈ തീയതി മാര്‍ച്ച് എട്ട് ആയിരുന്നു. കലണ്ടറുകള്‍ ഇവിടെ കണ്‍‌വേര്‍ട്ട് ചെയ്യാം.

  http://calendarhome.com/converter/

  സാറിന്റെ റഷ്യയില്‍ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ചയും ഗ്രിഗോറിയന്‍ കലണ്ടര്‍ ഫോളോ ചെയ്യുന്ന നാടുകളില്‍ മാര്‍ച്ച് എട്ടുമായി കുറേക്കാലം വനിതാദിനം ആചരിക്കാന്‍ കാരണം ഈ റൊട്ടി സമാധാന സമരമായിരുന്നു. ബൃന്ദ കാരാട്ട് പറഞ്ഞത് ഇത്രയേ ഉള്ളൂ.


  കമന്റില്‍ "വെല്ലുവിളിച്ച"പോലെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ മാത്രം "സംസ്കാരം" ഉള്ള ആളുകള്‍ ബ്ലോഗില്‍ അസംഖ്യമുണ്ട്. എന്നാല്‍ പുച്ഛിക്കണം, തള്ളിക്കളയണം എന്ന മുന്‍‌വിധിയോടെയുള്ള സമീപനവും എന്തിലും കുറ്റം മാത്രം കാണുകയും പ്രൊഡക്റ്റീവ് ആയി ഒന്നും ചെയ്യാതെ എല്ലാറ്റിനെയും ഇടിച്ചു താഴ്ത്തണമെന്ന വാശിയും കാണിക്കുന്നിടത്ത് സം‌വാദത്തിനു പ്രസക്തിയൊന്നുമില്ലാത്തതുകൊണ്ട് ആരും വരാന്‍ താല്പ്പര്യപ്പെടില്ല.

  കോഴിക്കോട് നിന്നും ഒരു സിനിമാ നിരൂപകന്‍ ഉണ്ടായിരുന്നു. ഇഷ്ടമുള്ളവരെ ഒഴിവാക്കി മറ്റുള്ള സിനിമാപ്രവര്‍ത്തകരെ എല്ലാം മുഴുനീളെ ആക്ഷേപിച്ച് ലേഖനമെഴുതി ഒരായുസ്സ് തികച്ച് അദ്ദേഹം മരിച്ചു പോയി, ഇന്നാരും ഓര്‍മ്മിക്കുന്നുണ്ടാവില്ല ആളെ.

  ഈ പോസ്റ്റ് വായനക്കാരനായി വന്ന് ഒരാള്‍ ബംഗാളില്‍ വ എന്ന ശബ്ദമില്ലെന്നും വീണ ബീനയും വൃന്ദ ബൃന്ദയും ആകും അവിടെയെന്നും അറിയാതെ ബ്ലോഗ് പോസ്റ്റ് എഴുതി എന്നൊക്കെ പരിഹാസ കമന്റ് ഇട്ടു പോയാല്‍ ഞാന്‍ ഇമ്പ്രസ്ഡ് ആകില്ല, ഈ പോസ്റ്റിന്റെ സബ്ജക്റ്റ് മാറ്ററില്‍ അതിനു പ്രസക്തിയൊന്നുമില്ല എന്നതു തന്നെ കാരണം.

  ReplyDelete
 16. "1908 വര്‍ഷത്തിലാണ്‌ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച വനിതാദിനമായി ആചരിക്കാന്‍ തീരുമാനമുണ്ടായത്."
  ഏടെ?
  "സാറിന്റെ റഷ്യയില്‍ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ചയും ഗ്രിഗോറിയന്‍ കലണ്ടര്‍ ഫോളോ ചെയ്യുന്ന നാടുകളില്‍ മാര്‍ച്ച് എട്ടുമായി കുറേക്കാലം വനിതാദിനം ആചരിക്കാന്‍ കാരണം ഈ റൊട്ടി സമാധാന സമരമായിരുന്നു."
  എന്തു റൊട്ടി? ഏതു റൊട്ടി? ഏതു സമരം?
  ആന്റണി സ്വബോധത്തിലാണോ എഴുതുന്നത്? അഭിപ്രായത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം വരുന്ന എഴുതാത്തിടം വായന കാണുമ്പോള്‍ ചോദിക്കാതെ വയ്യ.

  ReplyDelete
 17. http://en.wikipedia.org/wiki/International_Women%27s_Day#History

  ReplyDelete
 18. brinda copied from http://www.internationalwomensday.com/about.asp , hence the mistake. 1917 feb. 23 in julian calendar was a Thursday, which was infact 1917 march 8 on Gregorian calendar.

  ReplyDelete
 19. loyalty അന്ധമാണ്. ചോദ്യംചെയ്യാതെ വിശ്വസിക്കാനുള്ള സന്നദ്ധത. അതാണ് ആന്റണി കാണിച്ചത്. മാത്രവുമല്ല, നേതാവിനും പത്രത്തിനും പിണഞ്ഞ അമളിയെ ന്യായീകരിക്കാന്‍ വസ്തുതകളില്‍ തിരിമറി നടത്തലും. skepticism ത്തോട് ഇവര്‍ക്കു വിരോധം തോന്നാതെ വയ്യ. ഇങ്ങനെ അഭിപ്രായം പറയാന്‍ ആന്റണി ഇവിടെ എത്തിയതുതന്നെ പോസ്റ്റിന്റെ അവസാനം open ആയതുകൊണ്ട്. തുടക്കത്തിലേ വസ്തുതകള്‍ പറഞ്ഞിരുന്നെങ്കില്‍ ആന്റണി വരുകയേ ഇല്ലായിരുന്നു. ഇ എം എസ് പോസ്റ്റുകളുടെ കാര്യത്തിലെന്ന പോലെ. ഇ എം എസ് പോസ്റ്റുകളെപ്പറ്റി സി പി എം ബ്ലോഗെര്‍മാര്‍ അഭിപ്രായം പറയാത്തെത് എന്നെ ഭയന്നിട്ടല്ലല്ലോ, ഞാന്‍ ചേര്‍ക്കുന്ന ഇ എം എസ് ഉദ്ധരണികളെ ഭയന്നിട്ടല്ലേ. നേരമില്ലാത്തതുകൊണ്ടാണ്, മലയാളം ടൈപ്പ് ചെയ്യാന്‍ സൌകര്യമില്ലാഞ്ഞിട്ടാണെന്നൊക്കെ പറഞ്ഞുപോയ pathetic cases നെ പരിഗണിക്കുന്നില്ല.

  ReplyDelete
 20. /ഈ പോസ്റ്റ് വായനക്കാരനായി വന്ന് ഒരാള്‍ ബംഗാളില്‍ വ എന്ന ശബ്ദമില്ലെന്നും വീണ ബീനയും വൃന്ദ ബൃന്ദയും ആകും അവിടെയെന്നും അറിയാതെ ബ്ലോഗ് പോസ്റ്റ് എഴുതി എന്നൊക്കെ പരിഹാസ കമന്റ് ഇട്ടു പോയാല്‍ ഞാന്‍ ഇമ്പ്രസ്ഡ് ആകില്ല, ഈ പോസ്റ്റിന്റെ സബ്ജക്റ്റ് മാറ്ററില്‍ അതിനു പ്രസക്തിയൊന്നുമില്ല എന്നതു തന്നെ കാരണം/

  THATS IT

  ReplyDelete
 21. which is what?

  --കാലിക്കോസെന്‍ട്രിക്

  ReplyDelete

Google Buzz Public Feed for Calicocentric --