Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

19 Feb 2010

ഇതു സൈബര്‍ക്രൈം ആണത്രെ!


കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ്-ചാന്‍സലറായ ഒരു അക്കാഡമിക്കിനെക്കുറിച്ച് മാസങ്ങള്‍ക്കുമുമ്പ് ഞാനെഴുതിയ ഒരു പോസ്റ്റ് സൈബര്‍ക്രൈം ആണെന്ന് ആ യൂനിവേഴ്സിറ്റിയിലെ ചില വിവരദോഷികള്‍ പറയുന്നത്രെ!
Anwar Jahan Zuberi:Who?
ആര്‍ക്കും കണ്ടുപിടിക്കാവുന്ന വിധത്തില്‍ ഓണ്‍ലൈനായി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വ്യക്തിയുടെ അക്കാഡമിക് നിലവാരത്തെക്കുറിച്ച് വസ്തുതകള്‍ മാത്രം പറയുന്ന ഈ പോസ്റ്റ് സൈബെര്‍ ക്രൈം ആണെങ്കില്‍ ഇതേ യൂനിവേഴ്സിറ്റിയിലെ സിന്‍ഡിക്കേറ്റംഗമായ ഒരു ദേഹം വിവരംകെട്ട, നിരക്ഷര ഇംഗ്ലീഷില്‍ തന്റെ സാഹിത്യ വെബ്‌സൈറ്റില്‍ എഡിറ്റോറിയല്‍ എന്ന രൂപത്തില്‍ ഇന്ത്യയിലെ പ്രധാനമന്ത്രിയെക്കുറിച്ച് എഴുതിപ്പിടിപ്പിച്ച നെറികെട്ട നുണകളെ എന്തു വിളിക്കും? 

അതിനെക്കുറിച്ചു ഞാനൊരു കുറിപ്പ് ഇവിടെ എഴുതിയിട്ടുണ്ട്. 
Foul-mouthed politician in the guise of literary editor
മന്‍മോഹന്‍‌ സിംഗിന്റെ ആരാധകനേയല്ല ഞാന്‍. പക്ഷേ ഒരു രാഷ്ട്രീയക്കാരനെപ്പറ്റിയാണെങ്കിലും നുണയെഴുതുന്നതിന് ഒരു പരിധിയൊക്കെ വേണ്ടേ.  ഉമ്മറത്തിരുന്ന് തെമ്മാടിത്തരം പറയുന്ന ലാഘവത്തോടെ സ്വന്തം വെബ്സൈറ്റില്‍ ക്രിമിനല്‍ ലൈബെല്‍ എഴുതിവെയ്ക്കുന്നവര്‍ക്ക് വസ്തുതകള്‍ പറയുന്നത് ക്രൈമായിത്തോന്നിയാല്‍ അത്ഭുതമില്ല.

9 comments:

  1. കൊള്ളാം.
    ഒരു റിട്ടയേഡ് പ്രൊഫസര്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന പൊളിറ്റീഷനെപറ്റി എഴുതുന്നതും, താങ്കള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സര്‍ലര്‍ക്ക് അപകീര്‍ത്തി വര്‍ത്തക്കവണ്ണം എഴുതുന്നതും താരതമ്യം ചെയ്യാനാവുമോ മാഷെ?
    തീര്‍ച്ചയായും പണി കിട്ടാനാണ് സാദ്ധ്യത.

    ReplyDelete
  2. ഒതയാര്‍ക്കം20 February 2010 at 00:19

    ഓ പിന്നെ പണി കിട്ടും അതു വിചാരിച്ചോണ്ട് മപ്പയസമുണ്ടിരുന്നോ അനില്‍@ബ്ലോഗ് സാറേ
    സാറിന്റെ പണി മുമ്പ് സൈബര്‍ ക്രൈമിലായിരുന്നല്ലോ . വല്ല ലാ പോയിന്റും അറിഞ്ഞിട്ടാണോ ഇതൊക്കൊ വിളിച്ചു പറയുന്നത്.

    ReplyDelete
  3. ആ പോസ്റ്റ് സൈബര്‍ ക്രൈമാണെങ്കില്‍ നാട്ടിലെ സകല പത്രങ്ങളും പൂട്ടി സീലുവയ്ക്കണമല്ലോ... ഏതായാലും നല്ല തമാശ... യൂണിവേഴ്സിറ്റിയില്‍ തമാശക്കാര്‍ കൂടിവരുന്നു ?

    ReplyDelete
  4. സൂരജെ,
    ഇത് വിഷയം വേറയാണെന്ന് തോന്നുന്നു.

    ReplyDelete
  5. ഓരോരുത്തര്‍ ഇപ്പോള്‍ നിയമവും വകുപ്പുമായും വരും. ഇവരുടെ ആപ്പീസിലാണല്ലോ സൈബര്‍ നിയമങ്ങള്‍. ഇപ്പറഞ്ഞവന്മാര്‍ക്കൊക്കെ ആരെ പറ്റിയും എഴുതാം, കുഴപ്പമില്ല. പക്ഷെ വേറെയാരെങ്കുലും എഴുതിയാല്‍ ദാ വരും സൈബര്‍ ക്രൈം എന്നും പറാഞ്ഞോണ്ട്.

    ഏത് മറ്റവനെ എതിര്‍ത്തും പോസ്റ്റോ വാര്‍ത്തയോ കൊടുക്കാം അതിനെതിരെ ആര്‍ക്കും കേസും കൊടുക്കാം. സംഭവം കോടതിയിത്തിയാലാണ് കാര്യങ്ങള്‍ നടക്കുക.സൈബര്‍ സെല്‍ കോടതിയല്ല അനിലേ. സൈബര്‍ സെല്‍ എന്നും പറഞ്ഞോണ്ട് ചൂട്ടും കത്തിച്ച് നടക്കാന്‍.

    ReplyDelete
  6. അനില്‍ @ ബ്ലോഗിന്റെ പോസ്റ്റിലിട്ട കമന്റ് ഇവിടെ ലിങ്കുന്നു.

    ReplyDelete
  7. ആ പോസ്റ്റിലെ ഉള്ളടക്കമോ, ആ പോസ്റ്റ് മുഴുവനായോ ആർക്കെങ്കിലും ഈ-മെയിൽ ആയി അയച്ചിട്ടുണ്ടോ. അങ്ങനെ ഈ മെയിൽ ആയി അയച്ച കാര്യം അതു കിട്ടിയവർക്ക് ഹൃദയ ഭേദനം ഉണ്ടാക്കിയാലേ പുതിയ നിയമം ബാധമ മാകൂ എന്നാണു ഞാൻ മനസിലാക്കിയിരിക്കുന്നത്. I may be wrong, sometimes

    ReplyDelete
  8. അതൊരു ഇ എം എസ് വ്യാഖ്യാനം പോലെ തോന്നുന്നല്ലോ.

    ReplyDelete
  9. ഈ നിയമം ഡാർക്കോണിയൻ നിയമം തന്നെയാണ്‌. സർക്കാർ ഉദ്യോഗസ്ഥൻ അടിമയാണ്‌, അതിനാൽ യജമാനന്റെ അനുവാദമില്ലാതെ കുരയ്‌ക്കുക പോലും ചെയ്യരുത്‌. ഈ നിയമങ്ങളിൽ “പലതും”, സുഗമമായ ഭരണനിർവഹണത്തിന്‌ ആവശ്യവുമില്ല. കൂലിക്കാരനും അടിമയും തമ്മിലുള്ള വിത്യസം ബ്ളോഗ്ഗേർസിന്‌ പോലും മനസ്സിലാവുന്നില്ല. ജോലിക്കാർ അടിമയല്ല എന്നെങ്ങിലും മനസ്സിലാക്കണം.

    സർക്കാർ ഉദ്യോഗസ്ഥൻ കഥയെഴുതി പ്രസിദ്ധികരിക്കണമെങ്ങിലും അനുവദിക്കപ്പെട്ട അവധിയിൽ രാജ്യം വിടണമെങ്ങിലും മേലാധികാരിയുടെ അനുവാദം നേടിയിരിക്കണം, പക്ഷെ ഈ വക നിയമങ്ങൾ സ്വകാര്യ മേഘലയിൽ അനുവദിക്കുകയുമില്ല!!!

    ഈ വക കാര്യങ്ങൾ സർക്കാർ അംഗീകരിച്ച സംഘടനയിലൂടെ പരിഹരിക്കാമെന്നൊരു നിർദേശവും കണ്ടു, അവർക്ക്‌ ഈ നിയമം ബാധകമല്ലെ? സംഘടനാബലമില്ലെങ്ങിൽ അവകാശവുമില്ലെ? മെഡിക്കൽ കോളേജ്‌ ഡോകടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് “സർക്കാർ” നിരോധിച്ചു. പരസ്യമായി “സംഘടനാനേതാക്കൾ” ചോദ്യം ചെയ്യുന്നു. സംഘടനയിലില്ലാത്ത ഒരു ഡോക്റ്റർ പരസ്യമായി അഭിപ്രായം പറഞ്ഞാൽ, സർവീസ്‌ ചട്ട ലംഘനം.

    ശമ്പളം പട്ടുന്ന ജോലിക്കാരൻ സ്ഥാപനത്തിന്‌ വേണ്ടി നിലക്കൊളണം, അത്‌ ശരിതന്നെ. പക്ഷെ സർക്കാർ ആശുപത്രിയിലെ ഒരു കെട്ടിടം എത്‌ സമയത്തും നില പൊത്താം, അത്‌ പുതുക്കി പണീയണം എന്ന്‌ മന്ത്രിയോട്‌ പരസ്യമായി ആവശ്യപ്പെറ്റുന്ന ഒരു ജീവനക്കാരൻ ചെയ്യുന്ന സ്ഥാപനവിരുദ്ധ പ്രവർത്തണം എന്താണവോ?

    നിലവിലുള്ള സർവീസ്സ് ചട്ടം കാലഹരണപെട്ടതാണ്‌, അത്‌ മാറ്റിയെഴുതുക.

    ReplyDelete