ദേശാഭിമാനിയില്‍ വന്ന ഒരു ചരക്കിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. സംഗതി ഇവിടെ കാണാം. Amy Goodman ന്റെ ഡെമോക്രസി നൌ എന്ന റ്റെലിവിഷന്‍ പരിപാടിയില്‍ ഹൌവര്‍ഡ് സിന്നിനെപ്പറ്റിയുള്ള എപ്പിസോഡിന്റെ ട്രാന്‍സ്ക്രിപ്റ്റ് ദേശാഭിമാനി വാരിക പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചെന്നു തോന്നുന്നു. എന്‍ എസ് സജിത് എന്ന ദേഹമാണ് പരിഭാഷകന്‍. സി പി എം ബുദ്ധിജീവിയാവണം. ആവാതെ വയ്യ. ദേശാഭിമാനിയുടെ ഓണ്‍ലൈന്‍ ആര്‍ക്കൈവ് ബ്ലോഗെറില്‍ ഓടിക്കുന്ന ഏതോ ഇടപെട്ടളയും സഗാവ് അത് യൂനികോഡിലാക്കി ഇവിടെയും പ്രസിദ്ധീകരിച്ചു.
ദേശാഭിമാനിയെ സംബന്ധിക്കുന്ന എന്തെങ്കിലും മണ്ടത്തരമല്ലാതെ വരുമോ? പതിവുപോലെ നിറയെ മണ്ടത്തരമാണ്. transcript മൂലരൂപത്തില്‍ ഇവിടെ കാണാം.
കറുപ്പിലുള്ളത് മൂലരൂപത്തില്‍നിന്ന് ഉദ്ധരിച്ചത്. ചെമപ്പിലുള്ളത് ചെമപ്പന്‍ വ്യാഖ്യാനം. നീല എന്റെ അഭിപ്രായവും.
... although recently they gave him an honorary degree, and he addressed the graduating class. Why was he thrown out?
ബിരുദക്ളാസില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹത്തെ എന്തിനാണ് പുറത്താക്കിയത്?
ഓണററി ബിരുദം സ്വീകരിച്ചുകൊണ്ട് സിന്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളോട് സംസാരിച്ചതാണ് കാര്യം, ബിരുദ ക്ലാസില്‍ പഠിപ്പിച്ചതല്ല.
They didn’t fire him face to face.
മുഖാമുഖം നിന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.
വെടിയൊന്നും ഉതിര്‍ക്കേണ്ട. fire എന്നാല്‍ പണിയില്‍നിന്നു പിരിച്ചുവിടുക എന്നേ അര്‍ത്ഥമുള്ളൂ.
What they needed was for us not to rock the boat.
വഞ്ചി മുങ്ങാതെ നോക്കുക മാത്രമായിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്.
rock the boat എന്നത് ഒരു ശൈലി. വഞ്ചി മുക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പ്രശ്നമുണ്ടാക്കരുതെന്നതായിരുന്നു അവര്‍ക്കു വേണ്ടത്.
Howard Zinn traveled to North Vietnam with Father Daniel Berrigan
അദ്ദേഹവും അച്ഛന്‍ ഡാനിയല്‍ ബെറിഗനും വിയത്നാമില്‍
സിന്നിന്റെ അച്ഛനാണ് ബെറിഗന്‍ എന്നര്‍ത്ഥം വരുന്ന രീതിയില്‍ നാലഞ്ചിടത്ത് പറഞ്ഞിട്ടുണ്ട്. വേണ്ടത് ഫാദര്‍ ഡാനിയല്‍ ബെറിഗന്‍ അല്ലെങ്കില്‍ ബെറിഗനച്ഛന്‍.
When Daniel Ellsberg needed a place to hide the Pentagon Papers before they were leaked to the press, he went to Howard and his late wife Roz.
പെന്റഗണ്‍ രേഖകള്‍ പുറത്തുവിട്ടയുടന്‍ ഡാനിയല്‍ എല്‍സ്ബെര്‍ഗ് അഭയം തേടിയത് ഹൊവാഡ് സിന്നിന്റെയും ഭാര്യ റോസിന്റെയും അടുക്കലാണ്.
രേഖ പുറത്തുവിടുന്നതിനുമുമ്പ് ഒളിച്ചുവെയ്ക്കാനാണ് അല്ലാതെ പുറത്തുവിട്ടശേഷം സ്വയം ഒളിക്കാനല്ല.
Twelve hundred heavy bombers, and I was in one of them.
1200 ബോംബര്‍മാരില്‍ ഒരാളായിരുന്നു ഞാന്‍.
ഞാനൊരു ബോംബെറായിരുന്നില്ല. 1200 ബോംബെര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഞാനുണ്ടായിരുന്നു.
Columbia University
കൊളംബോ യൂണിവേഴ്സിറ്റിയില്‍
ഒന്നും പറയേണ്ടതില്ല.
We were still battling to get into restaurants.
റെസ്റ്റോറന്റിലേക്ക് പോവാന്‍ ഞങ്ങള്‍ തിരക്കുകൂട്ടുന്ന സമയത്ത്
(കറുത്തവര്‍ഗ്ഗക്കാര്‍ക്ക്) ഭക്ഷണശാലകളില്‍ പ്രവേശനത്തിനായി ഞങ്ങള്‍ പ്രക്ഷോഭം നടത്തുന്ന കാലമായിരുന്നു അത്.
But it sank in pretty quickly, and it just changed the way people looked at the war.
അതുപ്രകാരം ഞാന്‍ റിവ്യൂ എഴുതി. എന്നാല്‍ യുദ്ധത്തോടുള്ള ജനങ്ങളുടെ സമീപനത്തില്‍ വന്ന മാറ്റത്തില്‍ പുസ്തകം മുങ്ങിപ്പോയി.
പുസ്തകം മുങ്ങിപ്പോയതല്ല. പുസ്തകം താമസംവിനാ അംഗീകാരം നേടിയതാണ് കാര്യം. sink എന്ന പദത്തിന്റെ ഈ പറയുന്ന അര്‍ത്ഥത്തില്‍: Penetrate into the mind, heart, etc.; be comprehended. (Examples: He needed a little time to let a notion sink into his mind. (W. S. Maugham) It hasn't really sunk in yet that..the children are ours. (Daily Express) (from Shorter Oxford English Dictionary)
അമേരിക്കന്‍ ചരിത്രത്തില്‍ ബദല്‍ നായകന്മാര്‍ ഏറെയുണ്ട്. ഫാനി ലോ ഹാമറും ബോബ് മോസസും പോലുള്ളവര്‍. അവര്‍ പൌരാവകാശത്തിനായുള്ള പോരാട്ടത്തിലെ നായകരാണ്.
ആദ്യം പറഞ്ഞത് ഒരു സ്ത്രീ നാമം. നായകനല്ല, നായിക.
അടുത്തത് വെറും മണ്ടത്തരമല്ല, പ്രത്യയശാസ്ത്രം ചേര്‍ന്ന തട്ടിപ്പും കൂടിയാണ്.
No matter what we’re told, no matter what tyrant exists, what border has been crossed, what aggression has taken place, it’s not that we’re going to be passive in the face of tyranny or aggression, no, but we’ll find ways other than war to deal with whatever problems we have, because war is inevitably—inevitably—the indiscriminant massive killing of huge numbers of people. And children are a good part of those people. Every war is a war against children.
നമ്മോട് എന്തു പറഞ്ഞു എന്നതല്ല പ്രശ്നം. ക്രൂരനായ ഏത് സ്വേഛാധിപതി ഇവിടെയുണ്ടായിരുന്നോ, ഏതെല്ലാം അതിരുകള്‍ ലംഘിച്ചുവോ ഏതുതരം ആക്രമണങ്ങളും അധിനിവേശങ്ങളും നടന്നു എന്നതൊന്നുമല്ല പ്രശ്നം. സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗങ്ങളും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.
സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ലത്രെ. അതു സി പി എം മുദ്രാവാക്യം മാത്രം. സിന്‍ പറഞ്ഞതിന് ആ അര്‍ത്ഥമല്ല. യുദ്ധത്തിനെതിരായ പ്രസ്താവനയെ വളച്ചൊടിച്ച് നേരെ വിരുദ്ധമായ അര്‍ത്ഥം വരുത്താനാണ് ദേശാഭിമാനിവക തര്‍ജ്ജമക്കാരന്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി "യുദ്ധം അനിവാര്യതയാണ്" എന്നുവരെ എഴുതിവെച്ചിരിക്കുന്നു.
ലേബലില്‍ ലാവ്ലിനുമുണ്ട്. പിണറായി വിജയനെ കളിയാക്കുകയാണ്. സെക്രട്ടറി സൂക്ഷിക്കുക. കള്ളന്‍ കപ്പലിലുണ്ട്.
വിവര്‍ത്തനം: എന്‍ എസ് സജിത് കടപ്പാട്: 'ഡെമോക്രസി നൌ'/ദേശാഭിമാനി വാരിക
They didn’t fire him face to face.
ReplyDeleteമുഖാമുഖം നിന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.
- തെറ്റിയതാര്‍ക്ക്? ദേശാഭിമാനി റോക്സ്!!!
ഉഗ്രന്‍.ചിരിച്ചുകുഴയാന്‍ പറ്റിയ ഒരു പീസ്.അഭിനന്ദനം.
ReplyDelete:-) വര്‍ക്കേഴ്സ് ഫോറംകാരെ അവിടെച്ചെന്ന് ഇങ്ങോട്ട് ക്ഷണിച്ചത് ഇഷ്ടപ്പെട്ടു.
ReplyDeleteനേരറിയാന്‍....
ReplyDeleteഇതുകൊണ്ടൊക്കെയാണ് കാലീ ഞങ്ങളൊന്നും (ഞങ്ങളെന്നു പറഞ്ഞാല്‍, ചൊമപ്പന്മാര്‍, കേട്ടോ സാറേ) ഇവിടെ നിത്യസന്ദര്‍ശകരല്ലാത്തത്. താങ്കളുടെ ആദ്യത്തെ കോപ്പിലെ പോസ്റ്റു മുതലിങ്ങോട്ട് ഒട്ടുമിക്ക പോസ്റ്റുകളിലും അബദ്ധങ്ങളും അസത്യങ്ങളുമാണ് നിറയെ. അതൊന്നും വായിക്കാനും തെറ്റുതിരുത്തിത്തരാനും, നിര്‍ഭാഗ്യവശാല്‍, തത്ക്കാലം ഞങ്ങള്‍ക്ക് സമയവുമില്ല. എന്നാലും, ഇ.എം.എസ്സിനെയും കമ്മ്യൂണിസ്റ്റു പഠനങ്ങളെയും (വിവേചനബുദ്ധിയില്ലാതിരുന്നിട്ടും) വായിക്കാന്‍ മിനക്കെടുന്ന താങ്കളെ വല്ലപ്പോഴുമെങ്കിലും തിരുത്തിത്തരാന്‍ ഇടതന്മാരായ ഞങ്ങള്‍ക്ക് ചെറുതല്ലാത്ത ബാദ്ധ്യതയുമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഇന്ന്, ഇവിടെ വന്നു എന്നു മാത്രം. എപ്പോഴും ഈ സൌജന്യം പ്രതീക്ഷിക്കരുത്. ബുദ്ധിയും വിവേകവും കഴിവതും സ്വയമായി ആര്‍ജ്ജിക്കാന്‍ ശ്രമിക്കുക. താങ്കളുടെ പരിമിതികള്‍ ബോദ്ധ്യമുണ്ട്. എന്നാലും ശ്രമിക്കുക.
ReplyDeleteഇനി, ഈ വിവര്‍ത്തനത്തെക്കുറിച്ച് ചില്ലറ ‘ജാര്‍ഗണു’കള്‍.
1. “ഓണററി ബിരുദം സ്വീകരിച്ചുകൊണ്ട് സിന്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളോട് സംസാരിച്ചതാണ് കാര്യം“..അല്ല.. തന്നെ പണ്ട് പുറത്താക്കിയ അതേ സ്ഥാപനത്തില്‍നിന്നുതന്നെ ഓണററി ബിരുദം ലഭിച്ച സിന്‍, ഈയടുത്ത കാലത്ത്, അവിടുത്തെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം..” ആ അര്‍ത്ഥമാണ് മൂലവും ട്രാന്‍സ്ക്രിപ്റ്റും വായിച്ചാല്‍ മനസ്സിലാവുക..
2. "മുഖാമുഖം നിന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു" എന്ന പരിഭാഷ തെറ്റായി തോന്നാമെങ്കിലും, ഇവിടെ സൂചിപ്പിച്ച കോണ്‍ടക്സ്റ്റില്‍ കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളു.
3. ‘വഞ്ചി മുങ്ങാതെ നോക്കുന്ന‘തിലല്ല കുഴപ്പം വന്നത്. rock the boat-ഉം, വഞ്ചി മുക്കുന്നതും ഈ കോണ്‍ടക്സ്റ്റിലും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതില്‍ ഒട്ടും തെറ്റില്ല. പക്ഷേ. “ഞങ്ങളെക്കൊണ്ട് അവര്‍ക്കു വേണ്ടത്’ എന്നതിനുപകരം ‘ഞങ്ങളെക്കൊണ്ട്’ എന്ന് എഴുതിയതാണ് അല്‍പ്പമങ്കിലും തെറ്റിയിട്ടുള്ളത്.
4. “രേഖ പുറത്തുവിടുന്നതിനുമുമ്പ് “ അല്ല. “രേഖ പുറത്താവുന്നതിനുമുന്‍പ്’ എന്നുവേണം നീലയില്‍ മുക്കി എഴുതേണ്ടത്. എല്ലാം വെറും ‘നീല‘യില്‍ കാണുന്ന അങ്ങയെ കുറ്റം പറയാനും പറ്റില്ല.
5. യുദ്ധം അനിവാര്യമായും കൊല്ലല്‍ തന്നെയാണ് എന്നെഴുതുന്നതിനുപകരം, യുദ്ധം അനിവാര്യമാണ് എന്ന് തെറ്റിയെഴുതിയതിനെ പ്രത്യയശാസ്ത്രപരമായ കള്ളക്കളിയായി കാണാനും വേണം അപാര നീലബോധം.
ബാക്കി ചിലയിടങ്ങളില്‍ ട്രാന്‍സ്കിപ്റ്റ് തെറ്റിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതും നന്നായി. എന്നാലും, വിരലിലെണ്ണാവുന്ന കുറച്ചു പോസ്റ്റുകള്‍ എഴുതുമ്പോള്‍പ്പോലും അതില്‍ അബദ്ധങ്ങളുടെ (അസത്യങ്ങളുടെയും) ഘോഷയാത്രകള്‍ നടത്തുന്ന അങ്ങയുമായി താരതമ്യം ചെയ്യുമ്പോള്‍ സജിത്തിന്റെ തെറ്റുകള്‍ ക്ഷമിക്കാവുന്നതേയുള്ളു. കൂടിവന്നാല്‍, അശ്രദ്ധ. അത് സജിത്തിന്റെതന്നെ ആയിക്കൊള്ളണമെന്നുമില്ലല്ലോ. ഒരു ലേഖനം അച്ചടിച്ചുവരുന്നതിനുമുന്‍പ് അത് എത്രയോ കൈകളിലൂടെ മാറിമറിയുന്നതല്ലേ കാലീ.
എന്തായാലും ഇടയ്കിടക്ക് വന്ന് തെറ്റുതിരുത്തിത്തരാന്‍ സമയമില്ല എന്നു സൂചിപ്പിച്ചുവല്ലോ. സ്വയം തിരുത്തുക. ഞങ്ങളുടെ സഹായം പ്രതീക്ഷിച്ച് മണ്ടത്തരങ്ങള്‍ ഇനിയും വിളമ്പാതിരുന്നാല്‍ നന്ന്.
രാജീവേ,
ReplyDeleteരാജീവിന്റെ ചെമപ്പന്‍ സെന്‍സിബിലിറ്റിയില്‍ butthurt എന്ന സംജ്ഞ ചേര്‍ക്കുക.
http://www.urbandictionary.com/define.php?term=ButtHurt
അതിങ്ങനെ കുത്തിക്കുത്തി വേദനിക്കുകയും അതെന്താണെന്നു തിരിച്ചറിയാതിരിക്കുകയും ചെയ്താല്‍ മേലെ എഴുതിയപോലുള്ള imbecility എഴുതി നാലാളുടെ മുന്നില്‍ നാണംകെടുന്നത് ഇനിയുമുണ്ടാവും.
ഛെ ചേലനാടാ,
ReplyDeleteഅതും പറഞ്ഞ് പോയോ.
"ആ അര്‍ത്ഥമാണ് മൂലവും ട്രാന്‍സ്ക്രിപ്റ്റും വായിച്ചാല്‍ മനസ്സിലാവുക."
എന്റെ പോസ്റ്റില്‍ മൂലം എന്നതുകൊണ്ടുദ്ദേശിച്ചത് ആ ടെലിവിഷന്‍ പിരിപാടിയുടെ transcript ആയിരുന്നു. എന്നാല്‍ മണ്ടന്‍ മൂലത്തിന് സ്വന്തം hurt butt എന്നെടുത്തെന്നു തോന്നുന്നു. അവിടെനോക്കിക്കൂടി വായിച്ചതുകൊണ്ടാണ് ഇത്രയധികം മണ്ടത്തരം ഒരുമിച്ചു വിളമ്പാന്‍ പറ്റിയതെന്നു തോന്നുന്നു.
ചേലനാടന്‍ 'കലിപ്പോസെന്‍ട്രിക്‍' ആവുന്നത് സ്വാഭാവികമാണെങ്കിലും കര്‍ത്തരി/കര്‍മ്മണിയൊന്നും നോക്കാതെ കാലിക്കോയെ തിരുത്താന്‍ പോയത് തിരിച്ചടിച്ചു(#4). ശൈലികളെ മൂടോടെ പരിഭാഷപ്പെടുത്തുന്നത് രണ്ടാംതരമാണെങ്കിലും ഇവിടെ അതെല്ലാം തമ്മില്‍ ഭേദം തന്നെ!
ReplyDeleteപട്ടിതീറ്റ എങ്ങനെയുണ്ടായി എന്ന് ഇപ്പൊ ബോധ്യപ്പെട്ടു.:)