ഏതായാലും കുറച്ചുകാലം കഴിഞ്ഞാല്‍ ഭരണം മാറും. എന്നും പ്രതിപക്ഷത്തോടൊപ്പമാവാന്‍ വിധിക്കപ്പെട്ട ഞാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം നിന്ന് (അങ്ങനെയാണ് കാണുന്നവര്‍ക്കു തോന്നുക) കോണ്‍ഗ്രസ്സിനെയും സഖ്യക്കാരെയും പുലഭ്യം വിളിക്കും. അതിനിനി കുറെ മാസങ്ങള്‍ മാത്രം. എന്നാല്‍ പിന്നെ ശേഷിച്ച ഈ കുറച്ചു കാലം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വിരോധത്തെ ആളിക്കത്തിക്കാതെ, തല്ലാന്‍ ആളെവിടുന്നതിന് അവരില്‍ ആവേശം ജ്വലിപ്പിക്കാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ പോരേ? ഒരു കൊല്ലം കഴിഞ്ഞാല്‍ പരസ്യമായി അവരോടു ചേര്‍ന്ന് വലതുപിന്തിരിപ്പന്മാര്‍ക്കെതിരെ പുരോഗമനപരമായി വാചകടമടിക്കാം. പുരോഗമനക്കാരുടെ ആലയില്‍ കയറാം. പോക്കറു പോയാലും മോരിലെ പുളി പോവില്ല. സ്വത്വരാഷ്ട്രീയം പിന്നെയും ശേഷിക്കും. സ്വത്വരാഷ്ട്രീയം സ്വയംഭൂവായി വന്നതല്ല. പല വിശപ്പുകളും തൃപ്തിപ്പെടുത്താന്‍ അതു കൂടിയേ കഴിയൂ. ചലച്ചിത്രോത്സവങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സെമിനാറുകളിലും മുട്ടിയുരുമ്മിയും തൊട്ടുതലോടിയും വിട്ടുമാറി കട്ടിലേറിയും വിപ്ലവപ്രാന്തങ്ങളില്‍ നീങ്ങുന്ന ബുദ്ധിജീവിവര്‍ഗ്ഗത്തിന് ലോക്കല്‍ സഖാക്കളെപ്പോലെ ജീവിക്കാനാവുമോ. (ബുദ്ധിജീവിവര്‍ഗ്ഗം എന്നു പറഞ്ഞാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഓരം ചാരി നടക്കുന്ന എഴുത്തുകാര്‍, ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, വേണമെങ്കില്‍ ബ്ലോഗെഴുത്തുകാരും, ഇതല്ലാതെ ഒരു ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പൊടിപോലും നാട്ടിലുണ്ടായിരുന്നില്ല സമീപകാലം വരെ.) ഇവരൊന്നും വേണ്ട പാലേരിയിലെ ജനാധിപത്യബോധമുള്ള തന്റേടികള്‍ മതിയെന്നു ചില ചെത്തുതൊഴിലാളി പാരമ്പര്യക്കാര്‍ പറഞ്ഞാലും അവര്‍ വൈകാതെ പഠിച്ചു തിരുത്തിക്കോളും. ഈ ലോക്കല്‍സിനാവുമോ ബൂലോഗത്ത് ഇടപെടാന്‍? ജെ എന്‍ യുവില്‍ വിപ്ലവവായാടിത്തം ചെയ്യാന്‍? ചലച്ചിത്ര നിരൂപണം നടത്താന്‍? വിപ്ലവത്തിന്റെ അമൂര്‍ത്തകല പ്രയോഗിക്കാന്‍? ഐ റ്റി സംഘടന കെട്ടിപ്പടുക്കാന്‍? പ്രവാസികളില്‍ പാര്‍ട്ടിബോധം വളര്‍ത്താന്‍? കോപ്പിയടിച്ച് പ്രബന്ധങ്ങള്‍ തട്ടിക്കൂട്ടി പി എഛ് ഡിയും യു ജി സി സ്കെയിലും വാങ്ങി സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ചരിത്രം രചിക്കാന്‍? ഒരു തിരുത്തല്‍ രേഖയോ ഒരു ദേശാഭിമാനി ലേഖനമോ ഒരു വിപ്ലവവും ഉണ്ടാക്കാന്‍ പോവുന്നില്ല. ചുരുക്കത്തില്‍ നമ്മുടെ സ്വത്വത്തെ സംരക്ഷിക്കാനുള്ളതും വിനോദത്തിനുള്ളതും അവിടെയുണ്ടാവും, ഇനിയും. എവിടെച്ചെന്നാലും ബുദ്ധിജീവികളില്‍ ഒരു ബുദ്ധിജീവിയായി ജീവിതം സുകരം.
പിന്നെ വെറുതേ തടികേടാക്കണോ. ഇ എം എസ്സ് രസായനമൊക്കെ അടുപ്പത്തുനിന്നു വാങ്ങിവെച്ചോട്ടെ ഞാന്‍?
എന്റെ ആഭിചാരത്തിന്റെ ഏറ്റവും നിര്‍ണ്ണായകഘട്ടമാണിപ്പോള്‍. ഇ എം എസ് ആയിരുന്നില്ല എന്റെ ലക്ഷ്യം. കേരളത്തിലെ ഇടതുപക്ഷവിടുവായത്തം പറയുന്ന നെറികെട്ട ബുദ്ധിജീവിവര്‍ഗ്ഗത്തെയായിരുന്നു ഞാനുന്നം വെച്ചത്. ഇ എം എസ്സിന്റെ വങ്കത്തരങ്ങള്‍ക്കപ്പുറത്തേക്കു ചരിത്രത്തെ സങ്കല്പിക്കാന്‍ വയ്യാത്ത വിഡ്ഢിപ്രൊഫസറന്മാരും ചരിത്രകാരന്മാരും (കെരന്തങ്ങള്‍ ഓക്സ്ഫഡില്‍നിന്നും കേംബ്രിജില്‍നിന്നും ഇറങ്ങിയാലും ശരി). ഇ എം എസ്സിന്റെ വിടുവായത്തരത്തിനപ്പുറം സാമൂഹ്യശാസ്ത്രത്തെ കാണാന്‍ പറ്റാത്ത സൈദ്ധാന്തികന്മാര്‍. ഇ എം എസ്സിന്റെ മന്ദബുദ്ധി സൌന്ദര്യശാസ്ത്രത്തിനു ചേരുംപടി സാഹിത്യം രചിച്ചവരും സൌന്ദര്യശാസ്ത്രം രചിച്ചവരും. ഇത്തരക്കാര്‍ക്കെതിരായി നിര്‍ണ്ണായകമായ തെളിവുകള്‍ (ഇവര്‍ ചുമന്ന ഇ എം എസ് വിഴുപ്പ്) ശേഖരിക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടിയ അവസ്ഥയില്‍ അഞ്ചെട്ടുമാസത്തെ കാമകര്‍മ്മം ഇട്ടേച്ചുപോവാനായി തീരുമാനിച്ചാല്‍ അവയവങ്ങള്‍ തികച്ചിരിക്കുമെന്നുറപ്പാക്കാം. വീണ്ടും വലവീശാം, കാമിക്കാം, ജീവിതം ആഘോഷമാക്കാന്‍ തിരിഞ്ഞുനോക്കാതെ പോയവരെയോര്‍ത്തു നെടുവീര്‍പ്പയയ്ക്കുകയെങ്കിലും ചെയ്യാം. ആകെമുങ്ങി കുളിരുമാറിയ വലതു കൂട്ടരെ തെറിവിളിച്ച് ധാര്‍മ്മികബോധത്തെ അപകടം കൂടാതെ തൃപ്തിപ്പെടുത്തി നിറുത്താം. സൈബെര്‍ക്രൈം സെല്ലിനു മുന്‍പാകെയുള്ള പരാതികള്‍ കടലാസിലൊതുങ്ങും എന്നുറപ്പാക്കാം. തിരിച്ചു പണിയില്‍ കയറാം. സസ്പെന്‍ഷന്‍ കാലത്തെ ആനുകൂല്യങ്ങള്‍ റൊക്കമായി കയ്ക്കലാക്കാം. സഹഗുമസ്തകളെ പഞ്ചാരയടിച്ചു മതികെടാം. ഇ എം എസ് ബാധയില്ലാതെ chilled ബിയര്‍ മൊത്തുകയോ മോന്തുകയോ ആവാം. ആഹാ എന്തു സുഖം!
അവസാനകാലത്ത് നായനാര്‍ക്കുവേണ്ടിയും മാര്‍. പാര്‍ട്ടിക്കുവേണ്ടിയും കവിത ചൊല്ലി എം എല്‍ ഏ ആയ വിപ്ലവകവി പറഞ്ഞതുപോലെ, ഓമലേ, നാം അറിയുന്ന കഥകളില്‍ ഓരോന്നു വീതം മറക്കുക. ആദ്യത്തെയാദ്യം മറക്കുക, അല്ലെങ്കില്‍ അന്ത്യത്തിലുള്ളവയാദ്യം മറക്കുക. എല്ലാം മറക്കുമ്പോഴേക്കും കഥ തീരുമല്ലോ പിന്നെ ഒന്നിച്ചൊരല്പം കിടക്കാം. ധ്വജഭംഗഭീതി ഇല്ലാതില്ല. എങ്കിലും ആരെയെങ്കിലുമൊക്കെ ഒന്നിച്ചൊരല്പം കിടക്കാന്‍ കിട്ടാതെ വരുമോ? കിടക്കവിരിച്ചുവെയ്ക്കേന്നു ഞാന്‍. തല്ലാന്‍ വരല്ലേ.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago
നീലകണ്ഠനു കിട്ടിയത് ഓര്‍ക്കുമ്പോ താങ്കള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്ന്
ReplyDeleteഎടപെടൽ ധ്വജാവസ്ഥതന്നെയല്ലേ? അതുകൊണ്ട് മറ്റേഭീതിവേണ്ട. എടപെട്ടോണ്ടേയിരിക്കുക. പലവാദങ്ങളോടും യോജിപ്പില്ലെങ്കിലും, സംവാദമില്ലാത്ത സമൂഹം മൊത്തത്തിൽ castrated ആണെന്നുകരുതുന്നവരുമുണ്ടെന്നറിയുക.
ReplyDeleteThe trends you discuss seem to be all about making a mess of class and idenity, suited just for few elitist 'subclasses' and petty egocentricities!
ReplyDeleteThere has been a whole range of serious engagements grappling with the issue of class and identities by Marxists world over, and yet the Indian Marxists have by and large failed to address the questions of caste in relation to class! For many of our 'Marxists' Ambedkar's radical critique of Hinduism is much less important than Gandhi's benevolent and patronizing approach to the issue of caste.
Swearing by class ad nauseam alone will not help any Communist Party to gain the confidence of the masses, unless itis matched by methods of helping people to awaken to the reality of class through the experiences of their daily struggles. Without this,any abstract talk of class struggle would be as rhetorical as the sigle-handed emphasis on identity sans class.
For example,parties like BSP are notleast behind the other bourgeoise parties who slavishly adhere to the corporate agenda even as they pay lip service to the causes of dalits, women, minorities, adivasis or whichever identity they claim to espouse.
In short, I would suggest the debate should be less focused on opinions of individual writers than the intricate ways in which the contradictions of class are buried deep inside the empty rhetoric of identity.
This is least to suggest that identity plays no significant role in shaping one's consciousness in any given social mode of production and milieu. Certainly, development, militarization and many such things connected with the neoliberal agenda complicate the relations of class and identities.
കമ്മെന്റ് അല്‍പ്പം വൈകിയതില്‍ ക്ഷമിക്കണം ... വൈകിയുദിച്ച ബുദ്ധിയാണ് ...
ReplyDeleteചര്‍ച്ച ചെയ്യപെടെണ്ട ഒന്നല്ല ഈ "വാദം" എന്ന് താങ്കളും എഴുതി കാണുന്നില്ല .. മറിച്ചു ഏതെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ എല്ലാ "ജൈവ ബുദ്ധി " ജീവികളിലും കാണുന്ന അര്ഷ്ട്രീയ വാദ പുച്ഛം മാത്രമേ ആകുന്നുള്ളൂ ഈ പോസ്റ്റ് .. അല്ലാതെ ഈ വിഷയത്തില്‍ അല്‍പ്പം ശ്രദ്ധ കേന്ദ്രീകരിച്ചു - ഈ എം എസിനെ പ്രക്ഷാളനം ചെയ്യുന്ന അതെ ആവേശത്തില്‍ ഇതിനും ഒരു "അവസാന" ഉത്തരം തരൂ ...അത് കൊണ്ട് സി പി ഐ എം എന്ന "കാലത്തിനൊക്കാത്ത" പാര്‍ട്ടിയെ നേരെയാക്കാന്‍ പറ്റിലെങ്കിലും നമുക്കും അവസര വാദം കളിക്കാം ... നീലകണ്ടന്മാരെ പോലെ ...
ഇങ്ങനെ വൈകി വിവേകമുദിക്കാനുള്ള 'സ്വ'ത്വപരമായ പ്രശ്നങ്ങളെന്താണ് ചങ്ങാതീ? ആ trail മാറ്റി trial എന്നു തിരുത്തിയാല്‍ നന്നാവും.
ReplyDeleteഉപദേശത്തിനു നന്ദി ... ക്ഷമിക്കണം ... അല്‍പ്പം വിദ്യാഭ്യാസ കുറവുണ്ട് ... trail എന്നത് trial എന്നാക്കി മാറ്റിയിട്ടുണ്ട് .. വിഷയം സ്പെല്ലിംഗ് തിരുതുന്നതല്ലലോ പ്രധാനം .. അത് ആര്‍ക്കും പറ്റവുന്നതാണ്.. എല്ലാം തികഞ്ഞവര്‍ വാഴുന്ന ഈ കാലത്ത് സ്വന്തം സ്വത്വം പണയം വെക്കുന്നതിലും നല്ലതല്ലേ ഇത്തരം തെറ്റുകള്‍ ... പിന്നെ സ്വത്വം തന്നെ ആണ് പ്രശ്നം എന്നും കരതുന്നു ...
ReplyDelete