ഏതായാലും കുറച്ചുകാലം കഴിഞ്ഞാല്‍ ഭരണം മാറും. എന്നും പ്രതിപക്ഷത്തോടൊപ്പമാവാന്‍ വിധിക്കപ്പെട്ട ഞാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം നിന്ന് (അങ്ങനെയാണ് കാണുന്നവര്‍ക്കു തോന്നുക) കോണ്‍ഗ്രസ്സിനെയും സഖ്യക്കാരെയും പുലഭ്യം വിളിക്കും. അതിനിനി കുറെ മാസങ്ങള്‍ മാത്രം. എന്നാല്‍ പിന്നെ ശേഷിച്ച ഈ കുറച്ചു കാലം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വിരോധത്തെ ആളിക്കത്തിക്കാതെ, തല്ലാന്‍ ആളെവിടുന്നതിന് അവരില്‍ ആവേശം ജ്വലിപ്പിക്കാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ പോരേ? ഒരു കൊല്ലം കഴിഞ്ഞാല്‍ പരസ്യമായി അവരോടു ചേര്‍ന്ന് വലതുപിന്തിരിപ്പന്മാര്‍ക്കെതിരെ പുരോഗമനപരമായി വാചകടമടിക്കാം. പുരോഗമനക്കാരുടെ ആലയില്‍ കയറാം. പോക്കറു പോയാലും മോരിലെ പുളി പോവില്ല. സ്വത്വരാഷ്ട്രീയം പിന്നെയും ശേഷിക്കും. സ്വത്വരാഷ്ട്രീയം സ്വയംഭൂവായി വന്നതല്ല. പല വിശപ്പുകളും തൃപ്തിപ്പെടുത്താന്‍ അതു കൂടിയേ കഴിയൂ. ചലച്ചിത്രോത്സവങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സെമിനാറുകളിലും മുട്ടിയുരുമ്മിയും തൊട്ടുതലോടിയും വിട്ടുമാറി കട്ടിലേറിയും വിപ്ലവപ്രാന്തങ്ങളില്‍ നീങ്ങുന്ന ബുദ്ധിജീവിവര്‍ഗ്ഗത്തിന് ലോക്കല്‍ സഖാക്കളെപ്പോലെ ജീവിക്കാനാവുമോ. (ബുദ്ധിജീവിവര്‍ഗ്ഗം എന്നു പറഞ്ഞാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഓരം ചാരി നടക്കുന്ന എഴുത്തുകാര്‍, ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, വേണമെങ്കില്‍ ബ്ലോഗെഴുത്തുകാരും, ഇതല്ലാതെ ഒരു ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പൊടിപോലും നാട്ടിലുണ്ടായിരുന്നില്ല സമീപകാലം വരെ.) ഇവരൊന്നും വേണ്ട പാലേരിയിലെ ജനാധിപത്യബോധമുള്ള തന്റേടികള്‍ മതിയെന്നു ചില ചെത്തുതൊഴിലാളി പാരമ്പര്യക്കാര്‍ പറഞ്ഞാലും അവര്‍ വൈകാതെ പഠിച്ചു തിരുത്തിക്കോളും. ഈ ലോക്കല്‍സിനാവുമോ ബൂലോഗത്ത് ഇടപെടാന്‍? ജെ എന്‍ യുവില്‍ വിപ്ലവവായാടിത്തം ചെയ്യാന്‍? ചലച്ചിത്ര നിരൂപണം നടത്താന്‍? വിപ്ലവത്തിന്റെ അമൂര്‍ത്തകല പ്രയോഗിക്കാന്‍? ഐ റ്റി സംഘടന കെട്ടിപ്പടുക്കാന്‍? പ്രവാസികളില്‍ പാര്‍ട്ടിബോധം വളര്‍ത്താന്‍? കോപ്പിയടിച്ച് പ്രബന്ധങ്ങള്‍ തട്ടിക്കൂട്ടി പി എഛ് ഡിയും യു ജി സി സ്കെയിലും വാങ്ങി സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ചരിത്രം രചിക്കാന്‍? ഒരു തിരുത്തല്‍ രേഖയോ ഒരു ദേശാഭിമാനി ലേഖനമോ ഒരു വിപ്ലവവും ഉണ്ടാക്കാന്‍ പോവുന്നില്ല. ചുരുക്കത്തില്‍ നമ്മുടെ സ്വത്വത്തെ സംരക്ഷിക്കാനുള്ളതും വിനോദത്തിനുള്ളതും അവിടെയുണ്ടാവും, ഇനിയും. എവിടെച്ചെന്നാലും ബുദ്ധിജീവികളില്‍ ഒരു ബുദ്ധിജീവിയായി ജീവിതം സുകരം.
പിന്നെ വെറുതേ തടികേടാക്കണോ. ഇ എം എസ്സ് രസായനമൊക്കെ അടുപ്പത്തുനിന്നു വാങ്ങിവെച്ചോട്ടെ ഞാന്‍?
എന്റെ ആഭിചാരത്തിന്റെ ഏറ്റവും നിര്‍ണ്ണായകഘട്ടമാണിപ്പോള്‍. ഇ എം എസ് ആയിരുന്നില്ല എന്റെ ലക്ഷ്യം. കേരളത്തിലെ ഇടതുപക്ഷവിടുവായത്തം പറയുന്ന നെറികെട്ട ബുദ്ധിജീവിവര്‍ഗ്ഗത്തെയായിരുന്നു ഞാനുന്നം വെച്ചത്. ഇ എം എസ്സിന്റെ വങ്കത്തരങ്ങള്‍ക്കപ്പുറത്തേക്കു ചരിത്രത്തെ സങ്കല്പിക്കാന്‍ വയ്യാത്ത വിഡ്ഢിപ്രൊഫസറന്മാരും ചരിത്രകാരന്മാരും (കെരന്തങ്ങള്‍ ഓക്സ്ഫഡില്‍നിന്നും കേംബ്രിജില്‍നിന്നും ഇറങ്ങിയാലും ശരി). ഇ എം എസ്സിന്റെ വിടുവായത്തരത്തിനപ്പുറം സാമൂഹ്യശാസ്ത്രത്തെ കാണാന്‍ പറ്റാത്ത സൈദ്ധാന്തികന്മാര്‍. ഇ എം എസ്സിന്റെ മന്ദബുദ്ധി സൌന്ദര്യശാസ്ത്രത്തിനു ചേരുംപടി സാഹിത്യം രചിച്ചവരും സൌന്ദര്യശാസ്ത്രം രചിച്ചവരും. ഇത്തരക്കാര്‍ക്കെതിരായി നിര്‍ണ്ണായകമായ തെളിവുകള്‍ (ഇവര്‍ ചുമന്ന ഇ എം എസ് വിഴുപ്പ്) ശേഖരിക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടിയ അവസ്ഥയില്‍ അഞ്ചെട്ടുമാസത്തെ കാമകര്‍മ്മം ഇട്ടേച്ചുപോവാനായി തീരുമാനിച്ചാല്‍ അവയവങ്ങള്‍ തികച്ചിരിക്കുമെന്നുറപ്പാക്കാം. വീണ്ടും വലവീശാം, കാമിക്കാം, ജീവിതം ആഘോഷമാക്കാന്‍ തിരിഞ്ഞുനോക്കാതെ പോയവരെയോര്‍ത്തു നെടുവീര്‍പ്പയയ്ക്കുകയെങ്കിലും ചെയ്യാം. ആകെമുങ്ങി കുളിരുമാറിയ വലതു കൂട്ടരെ തെറിവിളിച്ച് ധാര്‍മ്മികബോധത്തെ അപകടം കൂടാതെ തൃപ്തിപ്പെടുത്തി നിറുത്താം. സൈബെര്‍ക്രൈം സെല്ലിനു മുന്‍പാകെയുള്ള പരാതികള്‍ കടലാസിലൊതുങ്ങും എന്നുറപ്പാക്കാം. തിരിച്ചു പണിയില്‍ കയറാം. സസ്പെന്‍ഷന്‍ കാലത്തെ ആനുകൂല്യങ്ങള്‍ റൊക്കമായി കയ്ക്കലാക്കാം. സഹഗുമസ്തകളെ പഞ്ചാരയടിച്ചു മതികെടാം. ഇ എം എസ് ബാധയില്ലാതെ chilled ബിയര്‍ മൊത്തുകയോ മോന്തുകയോ ആവാം. ആഹാ എന്തു സുഖം!
അവസാനകാലത്ത് നായനാര്‍ക്കുവേണ്ടിയും മാര്‍. പാര്‍ട്ടിക്കുവേണ്ടിയും കവിത ചൊല്ലി എം എല്‍ ഏ ആയ വിപ്ലവകവി പറഞ്ഞതുപോലെ, ഓമലേ, നാം അറിയുന്ന കഥകളില്‍ ഓരോന്നു വീതം മറക്കുക. ആദ്യത്തെയാദ്യം മറക്കുക, അല്ലെങ്കില്‍ അന്ത്യത്തിലുള്ളവയാദ്യം മറക്കുക. എല്ലാം മറക്കുമ്പോഴേക്കും കഥ തീരുമല്ലോ പിന്നെ ഒന്നിച്ചൊരല്പം കിടക്കാം. ധ്വജഭംഗഭീതി ഇല്ലാതില്ല. എങ്കിലും ആരെയെങ്കിലുമൊക്കെ ഒന്നിച്ചൊരല്പം കിടക്കാന്‍ കിട്ടാതെ വരുമോ? കിടക്കവിരിച്ചുവെയ്ക്കേന്നു ഞാന്‍. തല്ലാന്‍ വരല്ലേ.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
15 years ago
