കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്.
ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും
അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി ഉപദേശിക്കുകയും ചെയ്തു.
പീറ ശാസ്ത്രജ്ഞനായ ഗോപാലകൃഷ്ണനൊപ്പം കാലിക്കോസെന്‍ട്രിക്കിന്റെയും ശനിദശ ആരംഭിച്ചെന്ന് ഒരു സി പി എമ്മുകാരന്‍ അവിടെ പറഞ്ഞിട്ടിട്ടുണ്ട്. കാലിക്കോസെന്‍ട്രിക്കിന്റെ മുഖഭാവം വരെ ചിത്രീകരിച്ച ആ വിവരദോഷിയും കൂട്ടരും ഇ എം എസ് നേരിടുന്ന ശനിദശയെപ്പറ്റി അറിയാതിരിക്കാന്‍ കണ്ണ് ഇറുക്കിച്ചിമ്മിയിരിക്കുകയോ മണലില്‍ തലപൂഴ്ത്തിയിരിക്കുകയോ ആണ്. അത് കാലിക്കോസെന്‍ട്രിക്ക് തോണ്ടിയെടുത്തു ബ്ലോഗിലിട്ട ഇ എം എസ് വിവരക്കേടുകൊണ്ടോ കള്ളത്തരങ്ങളെക്കൊണ്ടോ അല്ല. താനേ വന്നുകൂടിയതാണ്. മുന്‍പൊരിക്കല്‍ പറഞ്ഞകാര്യം ആവര്‍ത്തിക്കുകയാണ്. ഇ എം എസ് സമ്പൂര്‍ണ്ണകൃതികളോളം വലിയൊരു പ്രസാധന സംരഭം ഏതെങ്കിലുമൊരു എഴുത്തുകാരന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുണ്ടായതാവട്ടെ ഇന്റെര്‍നെറ്റ് എന്ന മീഡിയത്തിന്റെ ആവിര്‍ഭാവത്തിനു ശേഷവും. ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതുപോയിട്ട് സമ്പൂര്‍ണ്ണകൃതികളെപ്പറ്റി എന്തെങ്കിലും വിവരം ലഭ്യമാവേണ്ടേ. ഇല്ല. സി പി എമ്മിന് പലവകുപ്പിലായി എത്ര വെബ്സൈറ്റുകളുണ്ട്. ഇ എം എസിന്റെ പേരില്‍ പഠന-ഗവേഷണ സ്ഥാപനങ്ങള്‍ തന്നെ കാണും കുറെ. എന്തിനാണ് ആര്‍ക്കുവേണ്ടിയാണ് ഇവര്‍ "സമ്പൂര്‍ണ കൃതികള്‍" പ്രസിദ്ധീകരിക്കുന്നത്? ഇറങ്ങിയ സഞ്ചികകളുടെ ഇന്‍ഡെക്സെങ്കിലും ലഭ്യമാക്കാനാവില്ലേ? സി പി എമ്മുകാരായ ബ്ലോഗെര്‍മാര്‍ ഡസന്‍ കണക്കിനുണ്ട്. ഇവരൊക്കെ വേറെപ്പണിയൊന്നുമില്ലാത്തതുകൊണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒക്കെ ബ്ലോഗിലിട്ട് വിപ്ലവപ്രവര്‍ത്തനം നടത്തുകയാണ്. ഇവരൊക്കെ ഇ എം എസ് ഭക്തന്മാരായും വേഷംകെട്ടുമെങ്കിലും ആരും ഇ എം എസ് കൃതി ഒന്നുപോലും കണ്ടമട്ടില്ല. തുടങ്ങിക്കുടുങ്ങിയ ഒരു പദ്ധതിയാണ് ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ എന്നുറപ്പാണ്.
സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് പറഞ്ഞ നുണയിതാണ്.
കേരളചരിത്രത്തെ സംബന്ധിച്ച് ഞാന്‍ ചരിത്രഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയ കാലത്ത് പരശുരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്തതാണ് കേരളം എന്നുള്ളതായിരുന്നു പ്രബലമായ ധാരണ. അതിന് ചില വ്യാഖ്യാനങ്ങള്‍ ചിലര്‍ നല്‍കിയിരുന്നു. പിന്നീടു വന്നത് ജാതിവ്യവസ്ഥയാണ്. വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു. അതേസമയത്ത് കേരളത്തിലെ മറ്റൊരു പ്രബല ജാതിയായ ഈഴവര്‍ സിലോണില്‍നിന്ന് (ഇപ്പോഴത്തെ ശ്രീലങ്ക) വന്നവരാണ്. ഇതെല്ലാം പുസ്തകത്തിലുണ്ടായിരുന്നതാണ്. ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു. ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം. (വര്‍ഗ്ഗസമരം ഇന്ത്യാ ചരിത്രത്തില്‍ എന്ന 1994 ലെ പ്രസംഗത്തില്‍നിന്നാണ് ഈ ഉദ്ധരണി. തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 1996, ഡി സി ബുക്സ്, പുറം 220)"എന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥം" കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയാണ്. 1948-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്നതിനെ താന്‍ ചോദ്യം ചെയ്തു എന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. എന്നാല്‍ കൃതി വാസ്തവത്തിലെന്താണ് പറയുന്നതെന്നു നോക്കാം. താഴെക്കാണുന്ന സ്കേന്‍ നോക്കുക.
ഇതില്‍ നമ്പൂതിരിമാര്‍ പുറമേനിന്നു വന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നുവന്നു, എവിടെനിന്നുവന്നു എന്നു തുടങ്ങിയ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ.എന്ന് 1948-ല്‍ താന്‍ എഴുതിവെച്ച കൃതിയെപ്പറ്റിയാണ് നമ്പൂതിരിപ്പാട് മേല്‍പ്പറഞ്ഞ നുണ പറയുന്നത്.
(സ്കേന്‍ ചെയ്ത പേജു പ്രകാരം തെക്കേ ഇന്ത്യയിലെ പ്രദേശങ്ങളില്‍നിന്നു വന്നതിനെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്. ആ വ്യത്യാസം പക്ഷേ ഇവിടെ അപ്രസക്തമാണ്. ആന്ധ്രയില്‍നിന്നു വന്നവര്‍ തന്നെ ആര്യസംസ്കാരത്തിന്റെ വരവോടെ അവിടെ എത്തിയതാണെന്ന് തുടര്‍ന്നു പറയുന്നുണ്ട് നമ്പൂതിരിപ്പാട്.)
ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആ വങ്കന്റെ ബ്ലോഗില്‍ ആഘോഷിക്കാനും ഉപദേശം ചൊരിയാനും ആവേശം കാട്ടിയ സി പി എം ബ്ലോഗെര്‍മാരൊന്നും ഇവിടെ ചര്‍ച്ചയ്ക്കു വരില്ല. ഇ എം എസ് പറഞ്ഞതെന്തെന്ന് നിഷേധിക്കാനാവാത്ത വിധം തെളിയിക്കുന്നതുകൊണ്ടല്ല, തെറ്റു ധരിക്കരുത്. അവരൊക്കെ വളരെ തിരക്കുപിടിച്ച ആളുകളായതുകൊണ്ടാണ്.
(1948-ലെ പുസ്തകത്തിലെ നിലപാട് പിന്നീട് ഇ എം എസ് തിരുത്തി എന്നു പറയുന്നു. 1964-ല്‍ ഇതേ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ മുഖവുരയില്‍ നമ്പൂതിരിമാരുടെ വരവിനെ നിഷേധിക്കുന്നുണ്ട് നമ്പൂതിരിപ്പാട്. ഈ നിലപാട് മാറ്റത്തെക്കുറിച്ചൊക്കെ ദീര്‍ഘമായി എഴുതിയ ഒരാള്‍ക്ക് 1948 ല്‍ താനെന്താണ് എഴുതിയതെന്നു മറന്നുപോവാനൊന്നും ഇടയില്ല. സൌകര്യപൂര്‍വ്വം ഒരു നുണ തട്ടിവിട്ടതാണ് ചിന്തകന്‍ എന്നാണ് തോന്നുന്നത്.)
ഈയെമ്മെസ് നിറഞ്ഞു കവിയുന്ന താങ്കളുടെ തലച്ചോറിനെ പറ്റിയോർത്ത് എനിക്ക് സഹതാപമുണ്ട്...
ReplyDeleteവല്ലാത്തൊരു ബ്ലോഗ്...
ബ്ലോഗെഴുതി അരിശം തീരാതെ താങ്കൾ അമ്മിക്കല്ലെടുത്ത് കടിക്കാറുണ്ടോ...
എന്തായാലും നന്ദി..
സര്‍, താങ്കള്‍ക്ക് വെറും ശനിയല്ല, കണ്ടകശനിയാണെന്ന് തോനുന്നു.
ReplyDeleteഇത്രയും കാലം ഇയാള്‍ പറയുന്നതില്‍ എന്തോ കാര്യമുണ്ടല്ലോ എന്ന് കുറച്ചുപേരെക്കൊണ്ട് തോന്നിപ്പിക്കാനെങ്കിലും താങ്കള്‍ക്ക് കഴിഞ്ഞിരുന്നു(താങ്കളെ ഞാന്‍ കുറച്ചുകാണുകയല്ല കേട്ടോ, എന്നാലും പറയാം, ഡോഗോപാലകൃഷ്ണന് ഇതിലധികം സാധിച്ചിട്ടുണ്ട്). ഈ പോസ്റ്റ് പക്ഷെ, ആ കാര്യത്തിലും സമ്പൂര്‍ണ്ണപരാജയമാണല്ലോ.
സി പി എം കാര്‍ ഇവിടെവന്ന് മറുപടിയിടാതെ താങ്കളെ ദു:ഖിപ്പിച്ചിട്ടുണ്ട്. അറിയാം. എന്നാല്‍ താങ്കളുടെ പോസ്റ്റുകള്‍ വായിച്ച് പുളകിതരായി ഇവിടെ വന്ന് തുള്ളിച്ചാടിയ ഏതാനും പേരുണ്ട്. അവരെ വിഷമിപ്പിക്കരുത്. ഇനിയും ഇത്തരം പോസ്റ്റുകളിട്ടാല്‍ അവര്‍ക്കതിന് കഴിയാതെവരും.
ഹരിശങ്കരാ EMS is not for yuppies.
ReplyDeleteതന്റെ കൃതിയില്‍ ഒരു കാര്യം പറഞ്ഞ് അതല്ല അതിനു നേര്‍വിപരീതമായ കാര്യമാണ് താന്‍ പറഞ്ഞതെന്നു കള്ളം പറയാന്‍ യാതൊരു മടിയുമില്ലാത്ത നവകേരളശില്പിയെക്കുറിച്ച് ഇന്നും പ്രഗല്ഭരായ ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഗവേഷണം നടത്തുന്നുണ്ട്. ഇതാണ് ഇ എം എസ്സിന്റെ പ്രസക്തി. അരിശം വായിക്കുന്ന സി പി എമ്മുകാര്‍ക്കല്ലേ എഴുതുന്ന എനിക്കല്ലല്ലോ.
കൊഴണാശ്ശേരിക്കാരനെ പ്രൊമോട്ട് ചെയ്തും ഫോളോ ചെയ്തും നാണംകെട്ട ജീവി ഇവിടെ വന്ന് എമ്പോക്കിത്തരം പറഞ്ഞാല്‍ ആ നാണക്കേടുമാറുമോ?
comments:
ReplyDeleteCalicocentric കാലിക്കോസെന്‍ട്രിക് said...
എന്തു വന്നാലും calicocentric.blogspot.com ഫീഡ് ശേഖരിക്കാത്ത ഒരു അഗ്രിഗേറ്ററിനെക്കരുതിയാണ് ഈ duplicate posting.
14 April 2010 23:46
Anonymous said...
ഈ എം എസ് ഒരു ഒന്നാന്തരം ദാരിദ്ര്യ് നിർമ്മാതാവായിരുന്നു.ഈഴവ കേരളീയരിൽ ഏറ്റവും കൂടുതൽ മദ്യപാനികളേയും ദരിദ്രരേയും ഉണ്ടാക്കിയതു രഹസ്യമായി ജനസംഘ ബന്ധമുണ്ടായിരുന്ന ഈ എം എസ് അടക്കമുള്ള നംബൂരി നായന്മാർ ആയിരുന്നെന്ന് ഇംബിച്ചിബാവ ഒരിക്കൽ സ്വകാര്യസംഭാഷണത്തിൽ പറഞ്ഞിരുന്നു.
15 April 2010 13:57
not interested in conspiracy theories.
ReplyDelete--Calicocentric
സി പി എമ്മുകാര്‍ക്ക് ഇതില്‍പ്പരം ഒരബദ്ധം പറ്റാനില്ല.ഇപ്പോഴത്തെ കൊഞ്ഞാണന്മാര്‍ വല്ലതും വായിക്കുന്ന സ്വഭാവക്കാരാണോ? ഈ എം എസ് ഭക്തി മാറ്റിവച്ച് കാര്യങ്ങള്‍ വസ്തുനിഷ്ടമായി കാണാന്‍ കഴിയാത്ത വിശ്വാസികളാണവര്‍.അവര്‍ ഓടിയ വഴിയില്‍ പുല്ലുമുളയ്ക്കില്ല ഇനി.
ReplyDeleteഈയെംസിനെപറ്റിയുള്ളതും കൂടി PDF ബുക്ക് ആക്കട്ടെ.എല്ലാ തട്ടിപ്പുകളും എല്ലാവരും അറിയട്ടെ.
ReplyDeleteകാലിക്കോ,
ReplyDeleteഇത്രയും വ്യക്തമായി സത്യം വിളിച്ചു പറഞ്ഞിട്ടും അംഗീകരിക്കാത്ത 'മഹാമനഃസ്ക്കരാണ് ’ സി പി എമ്മുകാരെന്ന് ബോധ്യമായില്ലേ ? ബൌദ്ധിക സത്യസന്ധത ഇവരുടെയൊന്നും ഏഴയലത്തുകൂടി പോയിട്ടില്ല. കാരണം ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞു വളരുന്നവരല്ല സി പി എം മെംബറന്മാർ. ഇരുമ്പു കോട്ടയ്ക്കുള്ളിൽ ഗിനിപ്പന്നികളായി വളരുന്ന ഇവരൊക്കെ ആദ്യം ബുദ്ധിയും സ്വാതന്ത്ര്യവും തീറെഴുതി കൊടുത്തിട്ടാണ് പാർട്ടി മെംബർഷിപ്പു കരസ്ഥമാക്കുന്നത്. സോവിയറ്റു യൂണിയനിലും പിന്നെ ചൈനയിലും മഴപെയ്താൽ ഇവിടെ കുടപിടിക്കാൻ ശീലിച്ചിട്ടുള്ള നമ്പൂരിപ്പാടുൾപ്പെടെയുള്ള സവർണ്ണ നേതാക്കന്മാരുടെ ചൊൽശീലുകൾ മനഃപാഠമാക്കിയിട്ടുള്ള ശിഷ്യന്മാർക്ക് ബ്രാഹ്മണഭക്തിയും രക്തത്തിലലിഞ്ഞുചേർന്നതിനാൽ തമ്പുരാന്റെ തെറ്റുകൾ ഒരിക്കലും മനസ്സിലാവില്ല. സോവിയറ്റു ചേരി തകർന്നടിഞ്ഞിട്ടും അവിടുത്തെ വസ്തുതകൾ പഠിച്ച് മനസ്സിലാക്കുകയോ മനസ്സിലായിട്ടുണ്ടെങ്കിൽ തന്നെ ബൌദ്ധിക സത്യസന്ധതയോടെ അത് വെളിപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല നേതാ-തമ്പുരാക്കന്മാർ. വിമർശനത്തിൽ കഴമ്പുള്ളതായി തോന്നിയാൽ ഒന്നുകിൽ ഫാസിസ്റ്റു രീതിയിൽ പ്രതികരിക്കുകയൊ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച് തമസ്ക്കരിക്കുകയോ ആണ് ഇവരുടെ പരിപാടി. മനുഷ്യന് സ്വാഭാവികമായി സംഭവിക്കാവുന്ന തെറ്റുദ്ധാരണകളെ കള്ളങ്ങൾക്കു മേൽ കള്ളങ്ങൾ കൊണ്ടു നിരന്തരം മൂടുന്നത്, അടിതൊട്ടു മുടിവരെ പ്രവർത്തന ശൈലിയാക്കിയിട്ടുള്ള ഒരു പാർട്ടിനേതൃത്വത്തിൽ നിന്നും അതിന്റെ ഭീകരാടിമകളായ അണികളിൽ നിന്നും സത്യസന്ധത പ്രതീക്ഷിക്കേണ്ടതില്ല !
കാലിക്കട്ടർ
ReplyDeleteതുടർന്നും എഴുതൂ. എല്ലാം കൂടി ഒരു പി.ഡി.എഫ് ആക്കി ശേഖരിച്ച് എല്ലാവർക്കും അയച്ചു കൊടുക്കാം.
കമന്റുകൾ ഇല്ല എന്നു തോന്നരുത്, മിക്കവരും ഈ ബ്ലോഗ് വായിക്കുന്നുണ്ട്. നിങ്ങളുടെ ബ്ലോഗ് സിപിഎംകാരുടെ ഇടയിൽ ചർച്ചാവിഷയമാണ്.
ഈയിടെയാണ് കാളിക്കൂട്ടരുടെ ബ്ലോഗ് പതിവായി വായിക്കാന്‍ തുടങ്ങിയത്. മലയാളികളുടെ ബുദ്ധിയെ ഇക്കാലമത്രയും ഗ്രസിച്ചു വാണ ഈ ആള്‍ ദൈവത്തെ തുറന്നു കാട്ടുന്നത് വലിയ സേവനമാണ്. വളരെ മുന്നേ ആരെങ്കിലും ഇത് ണ്ടാതായിരുന്നു.
ReplyDeletehttp://red-left.blogspot.com/2010/04/blog-post.html
ReplyDeleteകാലിക്കോ മണ്ടന്റെ പുതിയ അസുഖം.......വായിച്ചു രസിക്കുക
ReplyDeleteതീര്‍ച്ചയായും രസിക്കാം. കുറച്ചു ദിവസം കഴിഞ്ഞോട്ടെ. അപ്പോഴെക്കും ഒരു പാകമാക്കിവെയ്ക്കാന്‍ മറക്കല്ലേ.
ReplyDeleteതാങ്കളുടെ ബ്ലോഗ് സഖാക്കൾക്ക് ഉല്‍പ്പെടെ നല്ലൊരു റഫറൻസ് ആണു...കഴിയുമെങ്കിൽ ഒരു ebook ആക്കി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് തരൂ..സമയക്കുറവ് മൂലം ഇപ്പോൾ മുഴുവൻ പോസ്റ്റുകളും ഇപ്പോൾ വായിക്കാൻ കഴിഞ്ഞില്ല..ഈഎംഎസ് സമുദായസ്നേഹമല്ല മറിച്ച് കേരളാത്തിലെ ഏറ്റവും വലിയ മതേതരവാദി ആയിരുന്നു എന്നാണു സി പി എം സുഹൃത്തുക്കൾ വാദിക്കുന്നത്..അദ്ദേഹം മതേതര വാദി തന്നെ ആയിരുന്നോ അതോ സമുദായ സ്നേഹം മറച്ച് വെച്ച മതേതര നാട്യക്കാരൻ ആയിരുന്നോ EMS..കഴിയുമെങ്കിൽ അതിനെ പറ്റി കൂടി ഒരു പോസ്റ്റിൽ വിശദീകരിക്കാമോ??
ReplyDeleteഅഗ്രഗേറ്ററുകളിൽ ഒന്നും ഈ പോസ്റ്റ് കണ്ടില്ല എന്തായാലും ഈ പോസ്റ്റിലേക്ക് ലിങ്ക് തന്ന മാക്സിസ്റ്റ് സുഹൃത്തുക്കൾക്ക് നന്ദി...
ReplyDeleteThis comment has been removed by a blog administrator.
ReplyDelete