പക്ഷേ കുരങ്ങന്മാര്‍ക്ക് ഓര്‍മ്മയുണ്ടാവില്ല, ചില ഫ്രെഞ്ച്, ജെര്‍മ്മന്‍ പേരുകള്‍ വഹിക്കുന്ന ദുഷ്ടന്മാരെപ്പറ്റി സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് എന്തു പറഞ്ഞുവെന്ന്.
1997ല്‍ ഒരു ചോദ്യത്തിന് നമ്പൂതിരിപ്പാട് കൊടുത്ത ഉത്തരത്തില്‍നിന്നാണിത്. ചോദ്യത്തില്‍ അല്‍ത്തൂസര്‍, അഡോര്‍ണോ, മാന്‍ഡല്‍, ജെയിംസണ്‍ എന്നിവരെപ്പറ്റി പേരെടുത്തു ചോദിക്കുന്നതിനു മറുപടിയാണിത്:
"മാര്‍ക്സിനും എംഗല്‍സിനും ലെനിനും ശേഷം ഉയര്‍ന്നുവന്ന മാര്‍ക്സിസ്റ്റ് ധൈഷണികരെന്ന നിലയ്ക്ക് സച്ചിദാനന്ദന്‍ അവതരിപ്പിക്കുന്ന ആളുകളില്‍ ഗ്രാംഷി ഒഴിച്ച് മറ്റാരും ഈ അര്‍ഥത്തിലുള്ള മാര്‍ക്സിസ്റ്റ് ധൈഷണികരല്ല. അവര്‍ അവരുടെ ധൈഷണികശക്തി ഉപയോഗിച്ച് മാര്‍ക്സിസം-ലെനിനിസത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ടെന്നുള്ള ധാരണ സത്യവിരുദ്ധമാണ്." (06.06.1997 ലെ ചോദ്യോത്തരം)പെട്ടെന്നു കിട്ടിയ ഒരുദ്ധരണി എടുത്തുകൊടുത്തെന്നു മാത്രം. ന്യൂ ലെഫ്റ്റ് എന്നൊക്കെ കേട്ടാല്‍ വിളറിയെടുക്കുമായിരുന്നു നമ്പൂതിരിപ്പാടിന്. ഇതിനെക്കാള്‍ രസമുള്ള കാര്യങ്ങള്‍ ഇവരെപ്പറ്റിയൊക്കെ പറഞ്ഞുകാണുമെന്നുറപ്പാണ്.
ദേശാഭിമാനിയുടെ യുവചിന്തകന്‍ vulgar marxism എന്ന ലേബല്‍ അധിനിവേശപ്രതിരോധ സമിതിക്കാര്‍ക്കു പതിച്ചും കൊടുത്തിരിക്കുന്നു.
ചില ഉത്തരാധുനിക ചിന്താധാരകളുമായി (ഉദാഹരണത്തിന്, റെസിസ്റ്റന്‍സ് പോസ്റ്റ് മോഡേണിസം) മാര്‍ക്സിസ്റുകാര്‍ക്ക് സംവദിക്കാനും അവ നല്‍കുന്ന ഉള്‍ക്കാഴ്ചകളെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിനുവേണ്ടി വിനിയോഗിക്കാനും കഴിയുമെന്ന് അശ്ളീലമാര്‍ക്സിസത്തെ (vulgar marxism) തിരസ്കരിക്കുന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ നിരീക്ഷിച്ചിട്ടുണ്ട്. (നമ്മുടെ പാവം അധിനിവേശ 'പ്രതിരോധഭട'ന്മാര്‍ അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് കരകയറിയിട്ടില്ല. അതിനവര്‍ക്ക് ആവുമെന്നും തോന്നുന്നില്ല)നമ്മള്‍ അശ്ലീലമാര്‍ക്സിസത്തെ തിരസ്കരിച്ച് മേല്‍പ്പറഞ്ഞ സൈദ്ധാന്തികരെയെല്ലാം സ്വന്തമാക്കിയിരിക്കുന്നു. ഇ എം എസിസം എന്ന അശ്ലീലത്തെപ്പറ്റി ഇപ്പോള്‍ കാര്യമായൊന്നും മിണ്ടാത്തത് അതു തിരസ്കരിച്ചതുകൊണ്ടായിരിക്കുമോ? അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് കരകയറിയിട്ടില്ലാത്ത അധിനിവേശ 'പ്രതിരോധഭട'ന്മാര്‍ അകപ്പെട്ടിരിക്കുന്ന ചതുപ്പ് അവര്‍ പിടിച്ചാണയിടുന്ന സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് തന്നെയാവുമോ?
ഇവീടെ കമന്റിയാല്‍ ദിഫിക്കാര്‍ കഴുത്തിനു കുത്തിപിടിക്കുമൊ....പ്യാടിയൊണ്ട്, അതോണ്ട് ചോയിച്ചതാ..
ReplyDelete