പ്രശസ്തമായ വിവരാവകാശ നിയമത്തിലൂടെ ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പദം സംഭാവന ചെയ്യുകയുണ്ടായി. malafidely എന്നതാണ് ആ പദം. ഏതോ ഗുമസ്തന്‍റെ കൈക്കുറ്റപ്പാടാവണം ആണത്. കാരണം mala fide (മെയ്‌ല ഫൈഡി) എന്ന collocation തന്നെ adverb ആണെന്നറിയാതെ ആദ്യം അതിനെ ഒറ്റപ്പദമാക്കുകയും പിന്നെയതിന്ന് -ly ചേര്‍ത്തുകൊടുക്കുകയുമാണ് ഉണ്ടായത്. എത്ര വിവരക്കേടായാലും ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമത്തില്‍ രണ്ടു തവണ വരുന്ന പദമായാല്‍ അതിനു നിലയും വിലയുമുണ്ട്. ഈ ബ്ലോഗെര്‍ ഈ പദം തെറ്റാണെന്നു പറഞ്ഞ് ഇന്‍ഡ്യയിലെ മുഖ്യവിവരാവകാശ കമ്മിഷണര്‍ക്ക് ഒരു വര്‍ഷത്തിലേറെ മുമ്പ് ഒരു ഇമെയില്‍ സന്ദേശം അയച്ചു. ഒരു ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് അയച്ച സന്ദേശത്തിന് ഒരു മണിക്കൂറിന്നകം മറുപടി നല്കി കമ്മിഷണര്‍ എന്നെ അത്ഭുതപ്പെടുത്തി. മറുപടിയില്‍ പറഞ്ഞത് ഇന്‍ഡ്യന്‍ ഇംഗ്ലീഷില്‍ അതു സ്വീകാര്യമാണെന്നായിരുന്നു. മറുപടിയോട് എനിക്കു യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വബോധം ആദരവുളവാക്കുന്നതാണ്.
ഇക്കഴിഞ്ഞ ദിവസം ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിക്ക് ഞാന്‍ ഈ പദം ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് ഡിക്‌ഷനറിയെന്നാല്‍ നമ്മുടെ നാട്ടിലെ പണ്ഡിതന്മാരുടെ കണക്കില്‍ കണ്‍സൈസ് ഓക്സ്ഫഡ് ഡിക്‌ഷനറിയാണ്.
ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിയെന്നത് ഇപ്പോള്‍ ഇരുപതും പിന്നെയൊരു മൂന്നും വാല്യങ്ങളിലുള്ള ബൃഹത്തായ ഗ്രന്ഥമാണ്. ഈ പദത്തെക്കുറിച്ച് അവര്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഇങ്ങനെ. അതില്‍ വ്യാകരണപ്പിഴ രണ്ടെണ്ണമുണ്ട്. ഒന്ന് അത് ലാറ്റിനും ഇംഗ്ലീഷും മിശ്രണം ചെയ്യുന്നു. രണ്ട് mala fide തന്നെ adverb ആയിരിക്കെ -ly ചേര്‍ക്കുന്നത് വ്യാകരത്തിനു നിരക്കുന്നതല്ല. എങ്കിലും വ്യാകരണപ്പിഴ എന്തിനെങ്കിലും ഉതകുകയാണെങ്കില്‍ അതു സ്വീകാര്യമെന്നു കരുതുന്ന ധാരാളം ആളുകളുണ്ട്. പുതിയ പദങ്ങളുടെ ശേഖരത്തില്‍ ഞങ്ങളിത് ഉള്‍പ്പെടുത്തുകയും ഈ പദത്തിന്‍റെ ഭാവി നിരീക്ഷിക്കുകയും ചെയ്യും. malafidely യോടൊപ്പം മറ്റൊരു ഫ്രെയ്സും കൂടി ചൂണ്ടിക്കാണിച്ചിരുന്നു. Suo moto ആയിരുന്നു അത്.
suo motu എന്ന ഫ്രെയ്സ് എങ്ങനെ suo moto എന്ന രൂപത്തില്‍ ഇന്നാട്ടില്‍ പ്രസിദ്ധമായി എന്നറിയില്ല.
Wren & Martin നോ അതുപോലെ വല്ലവരുമോ ഒപ്പിച്ചതാണോ?
രാമലിഗം പിള്ളയുടെ പേരുവെച്ചു കേരളത്തില്‍ പത്തുലക്ഷം കോപ്പി വിറ്റ തട്ടിപ്പു നിഘണ്ടുവിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുകളില്‍ പറഞ്ഞ OED യില്‍ തെറ്റുകളുണ്ടെന്നു രാമലിംഗം എഡിറ്റു ചെയ്ത വാര്യരുമാര്‍ കണ്ടെത്തിയെന്ന് രാമലിംഗം വിറ്റു കേമനായ കേരളത്തിലെ പ്രമുഖ പ്രസാധകന്‍ പറഞ്ഞു. നാലു കൊല്ലം മുമ്പാണ്. അവരത് OED എഡിറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും തിരുത്തുമെന്ന ഉറപ്പ് കിട്ടിയെന്നുംകൂടി ചങ്ങാതി പറഞ്ഞു. ഞാനിക്കാര്യം OED യോടു ചോദിച്ചു. ആരും അങ്ങനെയൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. വാസ്തവത്തില്‍ OED യെ തിരുത്തി ഈ വങ്കന്‍ നിഘണ്ടു! tomorrow come never എന്ന phrase തിരുത്തി tomorrow comes never എന്ന് അച്ചടിച്ചു കുറെ എഡിഷന്‍ വിറ്റു ഈ വിദ്വാന്മാര്‍! ഈ വിഡ്ഢികളെപ്പറ്റി
ഭാഗ്യത്തെ കവച്ചു കടന്ന മണ്ടന്‍ നിഘണ്ടു എന്ന പേരില്‍ നേരത്തേ ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.
vayichu.
ReplyDelete:-)
ReplyDeleteശ്ശെടാ! ഇങ്ങനെയും അത്യാവശ്യം ഭാഷാബോധമുള്ള ഒരു ക്യാലിക്കട്ടറോ? കൊച്ചുത്രേസ്യാമ്മയുടെ ബ്ലോഗില്‍ hoards ചൂണ്ടിക്കാട്ടിയതുമുതല്‍ താങ്കള്‍ നിരീക്ഷണത്തിലായിരുന്നു. കൊച്ചുത്രേസ്യാമ്മയുടെ അല്‍പ്പം ദേഷ്യത്തോടെയുള്ള ആ മറുപടിയില്‍ വലിയ കാര്യമുണ്ടെന്നുതോന്നിയില്ലെങ്കിലും ആള്‍ കൊച്ചുത്രേസ്യാമ്മയായതുകൊണ്ടു തന്നെ കൂടുതല്‍ വിവാദമാക്കേണ്ടെന്നുകരുതി മിണ്ടാതിരിക്കുകയായിരുന്നു. പിന്നെ വിവരാവകാശന്‍ പറഞ്ഞ ഈ ഇന്‍ഡ്യന്‍ ഇംഗ്ലിഷ് - അതെന്തോന്നു സാധനം ഹേ? അതിലെ പദാവലികളും സിന്റാക്‍സുമൊക്കെ ബ്രിട്ടിഷ് ഇംഗ്ലിഷില്‍നിന്നു വ്യത്യസ്‌ഥമാണെന്നാണോ അദ്ദേഹം ധരിച്ചുവശായിരിക്കുന്നത്? ഇന്‍ഡ്യന്‍ ഇംഗ്ലിഷ് സാഹിത്യം എന്നൊന്നുണ്ടെന്നറിയാം. പക്ഷെ ഭാഷ തന്നെ വ്യത്യസ്‌ഥമാണെന്ന് നല്ലപ്പൊഴാ കേള്‍ക്കുന്നത്. പിന്നെ ഒരബധം പോലീസുകാരനും പറ്റും. ക്യാലിക്കട്ടര്‍ പാര്‍ലിമന്റ് എന്നു പറഞ്ഞത് ശ്രദ്ധിക്കാതെയാണോ എന്നു സംശയം. പറയേണ്ടത് 'പാര്‍ലമന്റ്' എന്നാണല്ലോ. ഫൊണെറ്റിക്‍സ് സ്‌ക്രിപ്‌റ്റ് മൊഴിമാറ്റം നടത്തുക എളുപ്പമല്ലെന്നറിയാം. എങ്കിലും 'ര്‍ ' കൂടി ഒഴിവാക്കിയാല്‍ കുറേക്കൂടി അടുത്ത ഉച്ചാരണം കിട്ടിയേക്കുമെന്നു തോന്നുന്നു. ഞങ്ങളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ "I am silent in the parliament' എന്നൊക്കെ തമാശിച്ച് നാടന്‍ അധ്യാപകര്‍ ശരിയായ ഉച്ചാരണം മനസ്സിലാക്കിത്തരുവാന്‍ ശ്രധിച്ചിരുന്നു.
ReplyDeleteഅതേ, പാര്‍ലമെന്‍റാണ്, പാര്‍ലിമെന്‍റ് അല്ല. school dropout ആയതിന്‍റെ ഗുണവും ദോഷവുമുണ്ട് സുഹൃത്തേ. schedule ല്‍ ഒരു c യുണ്ടെന്ന് അടുത്തകാലത്താണ് മനസ്സിലാക്കിയത്. ഇന്‍ഡ്യന്‍ ഇംഗ്ലീഷ് വേറെ (ഓരോ ദേശത്തെയും ഇംഗ്ലീഷ് വേറെ) എന്നത് ഏതാണ്ട് സാര്‍വ്വത്രികമായി തന്നെ അംഗീകരിക്കപ്പെട്ട കാര്യമാണല്ലോ. അത് vocabulary യുടെ മാത്രം കാര്യമല്ല.
ReplyDeleteഓരോ ദേശത്തിനും ഓരോ ഇംഗ്ളിഷ് ഭാഷയോ? ഏെതൊക്കെ കാര്യങ്ങളിലാണ് ഇവ തമ്മില്‍ വ്യത്യാസങ്ങള്‍? ഏെതൊക്കെ കാര്യങ്ങളിലാണ് സമാനതകള്‍?
ReplyDeleteഎനിക്കറിയില്ല. World Englishes നോക്കുക.
ReplyDelete