കടലാസു വിജ്ഞാനകോശമല്ലാത്ത മലയാളം വിക്കിപീഡിയയുമായി നേരിട്ടു ബന്ധമില്ലെങ്കിലും...
printer's error അഥവാ അച്ചുപിഴ എന്ന അര്‍ത്ഥത്തില്‍ കാലം കുറെയായി മലയാളത്തില്‍ (പാണ്ഡിത്യപ്രദര്‍ശനമുള്ള എഴുത്തു മലയാളത്തില്‍) ഉപയോഗിച്ചുവരുന്ന പ്രയോഗമാണ് അച്ചടിപ്പിശാച്. ഇത് എങ്ങനെ വന്നു എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ വ്യക്തമാവുന്ന കാര്യമാണ്. വിവരക്കേടില്‍നിന്നാണ് ഈ പദത്തിന്റെ വരവ്. printer's devil എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ നേര്‍മലയാളമാണ് അച്ചടിപ്പിശാച്. കുഴപ്പം ഇത്രയേയുള്ളൂ, printer's devil -ന് ഇംഗ്ലീഷില്‍ അച്ചുപിഴ എന്ന് അര്‍ത്ഥമില്ല. അതിനര്‍ത്ഥം അച്ചടിശാലയില്‍ പ്രിന്റെറുടെ സഹായിയായി നില്‍ക്കുന്ന ബാലന്‍ എന്നാണ്. പണ്ടത്തെ കാര്യമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള printer's shop-ഉം അവിടെ printer's devil-ഉം ഒന്നുമില്ല.
ഇന്‍ഡ്യന്‍ ഇംഗ്ലീഷില്‍ പലപ്പോഴും ഇത് അച്ചുപിഴ എന്ന അര്‍ത്ഥത്തില്‍ തെറ്റായി ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഒരു വിജ്ഞാനകോശത്തില്‍ (തെറ്റുകള്‍ മാത്രമുള്ള മലയാളം ബ്രിട്ടാനിക്കയിലല്ല) തെറ്റുകളുണ്ടെന്നു പറഞ്ഞ് ഒരാള്‍ ഉപഭോക്തൃകോടതിയില്‍ കേസുകൊടുത്തപ്പോള്‍ അയാള്‍ക്ക് അനുകൂലമായി തൃശ്ശൂരിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പുറപ്പെടുവിച്ച വിധിയില്‍പ്പോലും ഈ തെറ്റ് ഉണ്ട്. അബദ്ധം വഴിക്കാണെങ്കിലും മലയാളത്തിനു പുതിയൊരു പ്രയോഗം കിട്ടിയല്ലോ എന്നും കരുതാം. (അച്ച് എന്നതിനു തന്നെ പിശാച് എന്നര്‍ത്ഥമുണ്ടെന്ന് ശബ്ദതാരാവലി പറയുന്നു. തമിഴിലെ അചറു എന്ന പദത്തില്‍നിന്നാണ് അതിന്‍റെ നിഷ്പത്തിയെന്നും.)
പ്രിയ സ്നേഹിത
ReplyDeleteഈ നല്ല വിവരണത്തിന്ന് നന്ദി......
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
Nice Blog! Add your blog to ym directory : http://www.addyourblog.net
ReplyDeletecheers =)
അച്ചടിപ്പിശക് എന്നത് തമാശയ്ക്ക് വളച്ച് പറഞ്ഞ് അച്ചടിപ്പിശാച് എന്നായതാകും. അച്ചടിപ്പിശാച് എന്ന് മിമിക്രിക്കാരല്ലാതെ ആരും പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല എന്തായാലും.
ReplyDeleteഇവിടെയും
ReplyDeleteഇവിടെയും നോക്കുക.
എപ്പോഴും മിമിക്രി കണ്ടിരിക്കാതെ വല്ലപ്പോഴും 'നല്ല' നാലു പുത്തകം വായിക്കണം. അല്ലെങ്കില് പട്ടരുടെ പത്രമമെങ്കിലും.
എനിക്ക് തോന്നുന്നത് അച്ചടിപ്പിശാചിനു പ്രയോഗസാധുത ഉണ്ട് എന്ന് തന്നെയാണ്. അത് ഉപയോഗിക്കുന്നത് വിവരമില്ലാത്തതുകൊണ്ടല്ല എന്നും.
ReplyDeleteപ്രമാദം= തെറ്റ് അല്ലേ? എങ്കിലും നാം എത്രയോ പ്രമാദമായ കേസുകളെക്കുറിച്ച് കേട്ടിരിക്കുന്നു. അര്‍ത്ഥം എങ്ങിനെയോ മാറിപ്പോയി. ഒരു പക്ഷെ, പത്രക്കാര്‍ ആയിരിക്കും കുറ്റവാളികള്‍!
ഇംഗ്ലീഷിലെ എത്രയോ വാക്കുകള്‍ ഇങ്ങനെ അര്‍ത്ഥവ്യത്യാസം വന്ന് വിപരീതാര്‍ത്ഥത്തില്‍പ്പോലും ഇന്ന് ഉപയോഗിക്കുന്നുണ്ട്.
ചെകുത്താനും കടലിനുമിടയിലെ ചെകുത്താന് ശരിക്കു പറഞ്ഞാല്‍ ശരിക്കുള്ള ചെകുത്താനുമായി ബന്ധമൊന്നുമില്ല.
:)
a "devil"- a piece of wood or joint that is difficult to reach on a ship.