ആനമണ്ടത്തരങ്ങള്‍ മാതൃഭൂമിക്കു പുത്തരിയല്ല. സൂര്യനു താഴെയും മേലെയുമുള്ള വിഷയങ്ങളെപ്പറ്റി വിവരക്കേട് എഴുന്നെള്ളിക്കാന്‍ മാത്രമായി ഒരു കുറുപ്പ് ഉണ്ട്. ഭൌമവും അഭൌമവും ലൌകികവും അലൌകികവും എല്ലാം വിവരക്കേടിന്റെ പരിധിയില്‍ വരണമെന്ന് നിര്‍ബ്ബന്ധമാണ് ഈ പത്രത്തിന്. (എങ്കിലുമിത് മനോരമയെക്കാള്‍ നന്നെന്നും പറയണമല്ലോ.) മേല്‍പ്പറഞ്ഞ കുറുപ്പ് മൂപ്പര്‍ വിവരക്കേടുകള്‍ എഴുതിക്കൂട്ടുന്ന കൂട്ടത്തില് അലന്‍ ബോസ് എന്ന ആസ്ട്രോഫിസിസിസ്റ്റ് സത്യേന്ദ്ര ബോസിന്‍റെ ബന്ധുവാണെന്നു കൂടി കാച്ചി. അതു സംബന്ധമായി വന്നതും വിക്കിപീഡിയയുമായി വകയില്‍ ഒരു ബന്ധമുള്ളതുമായ തമാശ പിന്നീടൊരു പോസ്റ്റില്‍ പറയാം. ഉളുപ്പ് ലേശം കുറഞ്ഞാല്‍ ഖഗോളവിദ്യയെന്നല്ല,
നക്ഷത്രാന്തരീയ മാദ്ധ്യമം പോലും ഉള്ളങ്കയ്യിലൊതുങ്ങും. മാതൃഭൂമിയുടെ വിവരക്കേടു പീടികയില്‍ ഇന്‍റര്‍നെറ്റും വേള്‍ഡ് വൈഡ് വെബ്ബും ലേശം കുറവായിരുന്നു. സാരമില്ല പുതിയ സ്റ്റോക്കെത്തി. സപ്തംബര് 2-ലെ വാരാന്തപ്പതിപ്പിന്‍റെ ഒന്നാം പേജു നിറയെ അതു വിളമ്പിയിട്ടുണ്ട്.
ജോസഫ് ആന്റണിയാണ് വിളമ്പുന്നത്. അങ്ങോരാരാണെന്ന് അറിയില്ല. ആരായാലും ഇന്‍റെര്‍നെറ്റ് സാക്ഷരതയില്ല. മലയാളം വിക്കിപീഡിയയെപ്പറ്റിയാണ് നിറഞ്ഞപേജില്‍ വിജ്ഞാനം. തലക്കെട്ടോ
മലയാളംവിക്കി.കോം എന്നും. ഒക്കെയൊരു ഡോട്കോം ഏര്‍പ്പാടാണെന്നായിരിക്കും ആശാന്‍റെ വിചാരം. മലയാളം വിക്കിപീഡിയയ്ക്ക് മലയാളംവിക്കി.കോം എന്നൊരു അഡ്രെസ്സില്ലെന്ന് ബോധിപ്പിക്കാന്‍ വിക്കിപീഡിയര്‍ മറുന്നുപോയിക്കാണും. മണ്ടത്തരങ്ങള്‍ വേറെയുമുണ്ട്.
*"അസാധാരണമാംവിധം ലളിതമായ ഒരു സോഫ്‌ട്‌വേറാണ് വിക്കി (Wiki)."
ഒരു നിര്‍ഗ്ഗുണ വാക്യം. തെറ്റെന്നോ ശരിയെന്നോ പറയാനില്ല. പക്ഷേ അതിലെ വിവരദോഷം വ്യക്തമാക്കാം.
വിക്കി എന്ന പദം കൊണ്ട് സഹകരണത്തിലൂടെ ഉള്ളടക്കം വികസിപ്പിക്കുന്ന വെബ്‌സൈറ്റുകളെയാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്. ഈ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ എന്‍ജിനെയും (പ്രോഗ്രാമിനെയും) ചിലപ്പോള്‍ വിക്കി എന്നു വിളിക്കാറുണ്ട്. ആദ്യത്തെ വിക്കിവിക്കിവെബ്ബും വിക്കിപീഡിയയുടെ സോഫ്റ്റ്വെയറായ വിക്കിമീഡിയയും ഉള്‍പ്പെടെ. ഇവയില്‍ ആദ്യത്തേതും വോര്‍ഡ് കണിങം എഴുതിയതുമായ വിക്കിവിക്കിവെബ്ബ് എന്ന വിക്കിയെ ആദ്യത്തേതാകയാല്‍ വിക്കി എന്നു മാത്രം വിളിച്ചിരുന്നു. ഇപ്പോള്‍ കുറെയധികം തരം വിക്കി സോഫ്‌റ്റ്വെയര്‍ ഉള്ള കാലത്ത് മേല്‍പ്പറഞ്ഞ പ്രസ്താവം വെറും അസംബന്ധമാണ്. (വെറും അഞ്ചുവരിയുള്ള കമ്പ്യൂട്ടര്‍ കോഡ് എന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു അഞ്ചുവരി കണക്ക് എവിടെയും കാണുന്നില്ല. എവിടെന്നു കിട്ടിയെന്നാവോ.)
എന്നാല്‍ എണ്ണം പറഞ്ഞ വിവരക്കേട് ഇതാ:
"വിക്കി സോഫ്‌ട്‌വേര്‍ ഉപയോഗിച്ച് ജിമ്മി വെയില്‍സ് ആണ് വിക്കിപീഡിയ (www.wikipedia.org)യെന്ന സംരഭത്തിന് തുടക്കം കുറിക്കുന്നത്."
ഒന്നാമത്, പറഞ്ഞ സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയല്ല വിക്കിപീഡിയ തുടങ്ങുന്നത്. തുടക്കത്തിലും അതല്ല, ഇപ്പോഴും അതല്ല.
ഇവിടെ നോക്കുക.
രണ്ടാമത് വിക്കിപീഡിയയ്ക്കു തുടക്കം കുറിക്കുന്നത് ജിമ്മി വെയില്‍സാണെന്നു പറയുന്നത് തരം താണ ഒരു നുണയാണ്. ജിമ്മി വെയില്‍സു തന്നെ പ്രചരിപ്പിക്കുന്നതാണിത്. പണമിറക്കിയത് ജിമ്മി വെയില്‍സായിരിക്കും. ജിമ്മി വെയില്‍സിന്‍റെ സെര്‍വറില്‍ ഓടാന്‍ ഈ പീഡിയ ഉണ്ടായതിനു പിന്നിലെ ബുദ്ധി പക്ഷേ
ലാറി സേങ്ങര്‍ ഫിലോസഫി അദ്ധ്യാപകന്റേതാണ്. സേങ്ങര്‍ വെയില്‍സിനു കീഴിലെ ജീവനക്കാരനായിരുന്നെങ്കിലും വിക്കിപീഡിയയുടെ ആരംഭ കാലത്ത് രേഖകളിലെല്ലാം ഇദ്ദേഹം co-founder എന്ന് അറിയപ്പെട്ടിരുന്നു. എല്ലാം പോട്ടെ. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ സഹകരണമായ വിക്കിപീഡിയയുടെ അടിസ്ഥാനമായ
five pillars എന്ന പോളിസിയും മറ്റു പ്രധാന നയങ്ങളും എഴുതിയുണ്ടാക്കിയത് സേങ്ങറാണ്. തുണിയില്ലാത്ത പെണ്ണുങ്ങളുടെ ചിത്രം വിറ്റ ബോമിസ് വെബ്‌സൈറ്റിന്റെ മുതലാളിയായിരുന്ന ജിമ്മി വെയില്‍സ് ഇന്നിപ്പോള്‍ ലോകത്തെ ഏറ്റവും influential ആയ നൂറു പേരില്‍ ഒരാളെന്ന പേരുനേടിയത് വിക്കിപീഡിയയുടെ പേരിലാണ്. അതിന്റെ പ്രാരംഭകാല ശില്പിയായ സേങ്ങറെ മറക്കുന്നത് ഇപ്പോള്‍ വെയില്‍സിനു സൌകര്യമായി തോന്നുന്നുണ്ടാവാം.
വിക്കിപീഡിയയെപ്പറ്റി എഴുതാന്‍ ധാരാളമുണ്ട്. അതില്‍
Dbachmann എന്ന സ്വിറ്റസര്‍ലന്‍റുകാരന്‍ പണ്ഡിതനെപ്പറ്റി ധാരാളം പറയേണ്ടിവരും. വിക്കിപീഡിയയില്‍ കയിലുകുത്തുന്ന ദന്തവൈദ്യന്മാരെപ്പറ്റി ഒന്നും പറയാനുണ്ടാവില്ല. പൌരാണിക ഭാരതത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ മിക്കതും ഹിന്ദു മതഭ്രാന്തന്‍മാരുടെ കൈകളില്‍നിന്നു സംരക്ഷിക്കുന്ന ബഹുഭാഷാ വിദഗ്ധനായ ഡിബാഹ്‌മാന്‍ ഏര്‍പ്പെടുന്ന വിക്കിപീഡിയയും മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന മലയാളം വിക്കിപീഡിയയും തമ്മില്‍ ഒന്നുമില്ല.
മലയാളം വിക്കിയെ കുറിച്ചും വിക്കിപീഡിയയെ കുറിച്ചും ഇന്നു കുറച്ചു കാര്യങ്ങള്‍ മനസ്സിലായി :)
ReplyDelete-സുല്‍
കുറിഞ്ഞി ഓണ്‍ലൈന്‍ എന്ന ബ്ലോഗിന്റെ ഉപജ്ഞാതാവല്ലേ ഈ ജോസഫ് ആന്റണി?
ReplyDelete:)
ReplyDelete