A tree-like tropical herbaceous plant (Musa paradisiaca) closely allied to the Banana (M. sapientum), having immense undivided oblong leaves, and bearing its fruit, for which it is extensively cultivated, in long densely-clustered spikes. Musa paradisiaca and M. sapientum (the Banana), if really distinct species, are very closely allied, and some of their numerous varieties are scarcely distinguishable. The names plantain and banana are also imperfectly differentiated. In the West Indies, Western Africa, etc., banana is applied to the forms with a purple-spotted stem, and a smaller and more delicate fruit, which is eaten raw; while the name plantain is given to those with larger and coarser fruit, which is cooked as a vegetable; but in India this usage is reversed, plantain being the general name: see Yule Hobson-Jobson. In French, banane is the general name for both; so bananier a banana- or plantain-tree.പാകമായി പഴം എന്ന നിലയ്ക്ക് തിന്നുന്ന കായ് banana എന്നും വലിപ്പമേറിയതും പച്ചക്കറിപോലെ പാകംചെയ്തു കഴിക്കേണ്ടതുമായ ഇനം plantain എന്നും വെസ്റ്റ് ഇന്‍ഡീസിലും വെസ്റ്റ് ആഫ്രിക്കയിലും അറിയപ്പെടുമ്പോള്‍ ഇന്ത്യയില്‍ ഇതു നേരേ തിരിച്ചാണത്രേ. ഇങ്ങനെ ഓക്സ്ഫഡ് നിഘണ്ടു പറയുന്നത് ഹോബ്സണ്‍ - ജോബ്സണ്‍ (ഞഞ്ഞാ-മിഞ്ഞാ) Anglo- Indian പദാവലി അടിസ്ഥാനമാക്കിയാണ്. (ഹോബ്സണ്‍- ജോബ്സണ്‍ എന്ന പേര് മുഹറം ആചരിക്കുമ്പോള്‍ ഷിയാകള്‍ നടത്തുന്ന നെഞ്ചത്തടിയുടെ കൂടെയുള്ള "യാ ഹസന്‍ യാ ഹുസൈന്‍" എന്ന നിലവിളിക്ക് സായിപ്പ് ആംഗലച്ഛായ നല്കിയതാണ്.) ഈ ആംഗ്ലോ-ഇന്ത്യന്‍ പദാവലി വാഴപ്പഴത്തെപ്പറ്റി പറയുന്നത് ശരിയാണോ ആവോ. ശരിയാണെങ്കില്‍തന്നെ ഹിന്ദി ബെല്‍റ്റിനപ്പുറം ഇതു ശരിയാവണമെന്നുമില്ല. ഏതായാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമാണ്. കണിശമായി ഒരിനം വാഴപ്പഴത്തിനും സവിശേഷമായി banana എന്നു പേരില്ല. നേന്ത്രക്കായ, ഏത്തക്കായ്, മഹേന്ദ്രകദളി എന്നൊക്കെ മാധവന്‍പിള്ളയുടെ നിഘണ്ടു പറഞ്ഞു. അതില്‍നിന്ന് കുറച്ചുകൂടി കടന്ന് വൈരുധ്യവാദകാഴ്ചപ്പാടിന്‍റെ സാമാന്യ-സവിശേഷ ദ്വന്ദ്വങ്ങളെ സമര്‍ത്ഥമായി പ്രയോഗിച്ച് നേന്ത്രപ്പഴമെന്ന സവിശേഷാര്‍ത്ഥം ഇ എം എസ് വേര്‍തിരിച്ചെടുത്തു. ഏതായാലും മഹേന്ദ്രകദളിയെ എന്‍റെ കൈവശമുള്ള എന്‍ ബി എസ് നിഘണ്ടുവില്‍ കാണുന്നില്ല.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago
അടുത്തിടെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത, കോഴിക്കാട്ടുകാരി കുട്ടിയെപ്പറ്റിയുള്ളത് തനി തട്ടിപ്പാണെന്നാണ് പറയുന്നത്.പണ്ടത് ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലും വന്നിരുന്നു.
ReplyDeleteഇവിടെ