PROMYSEL IMENI NARIMANOVA എന്ന പേരു ഞാനാദ്യമായി കേട്ടപ്പോള്‍...ഇവിടെ കാണാം ഒരു മൂന്നു പേജ് പ്രിവ്യൂ അബൂട്ടിയുടെ രസികന്‍ ഇംഗ്ലീഷ് സ്വന്തം അമ്മായിയമ്മയുടെ പേരുകേള്‍ക്കുന്നത്ര നിസ്സാരമായി അസെര്‍ബൈജാനിലെ ഈ ഗ്രാമത്തിന്റെ പേരു കേട്ട ഈ അബൂട്ടി ആരപ്പാ? പുസ്തകം കണ്ടിട്ടില്ല, വാങ്ങിയിട്ടില്ല, വായിച്ചിട്ടില്ല. വെറുതെ തന്നാലും വായിക്കുകയുമില്ല. ഇന്ദുലേഖയിലെ മൂന്നു പേജു കണ്ടപ്പോള്‍ ഒരു അഭിപ്രായം പാസാക്കണമെന്നു തോന്നി. പക്ഷേ ആ പേജില്‍ മാത്രം അതിനുള്ള സൌകര്യം ഇല്ലാതാക്കിവെച്ചിട്ടുണ്ട്. മറ്റു പുസ്തകങ്ങളെപ്പറ്റി സാദ്ധ്യമാണ്. അബൂട്ടിയുടെ കെരന്തത്തെപ്പറ്റി വയ്യ. പലരും വല്ലതുമൊക്കെ പറഞ്ഞു കാണും. കാരണം, പുത്തകത്തിലെ മൂന്നു പേജ് കൊടുത്തതു വെച്ചു നോക്കുമ്പോള്‍ ഉള്ളടക്കം കട്ടതാണെന്നു കാണാം. ഒരു ജെഫ് മില്ലെറെന്ന സായ്പു വാദ്ധ്യാര് കുറച്ചങ്ങനെ ശേഖരിച്ചുവെച്ചത് ചില ഔട്ടികള് ഞൊട്ടിഞൊട്ടി... നേരത്തെ അഭിപ്രായം സാദ്ധ്യമായിരിക്കണം. പുഴയോരം എന്നൊരു ബ്ലോഗര്‍ ചോദിക്കുന്നു Malayalam എന്ന പദത്തെപ്പറ്റി. അതിനു സായിപ്പ് പറയേണ്ടേ അബൂട്ടിയറിയാന്‍? മാതൃഭൂമിയുടെ സൈറ്റില്‍ കാണുന്ന ഈ രസികത്തം മോശമില്ല. അബൂട്ടിയുടെ വേഡ് റെക്കൊഡ്സ് മാതൃഭൂമി വേള്‍ഡ് റെക്കോഡ്സ് ആക്കിയതാണോ എന്തോ.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago
you may please add your comment at the following page. we are happy to publish it.
ReplyDeletehttp://books.indulekha.com/2006/10/25/rasikan-english/
and, as you guessed in your note at your blog, we did not disable commenting option at the other address. ( http://indulekha.com/malayalambooks/2006/10/rasikan-english.html ) it's managed with blogger which has some bugs @ areas like commenting. so we moved the page to the current location which is managed using a cms. this is for your information.