ജനസംഖ്യാവര്‍ദ്ധനവിനെ മുഖ്യ സാമ്പത്തിക പ്രശ്നമായിക്കണ്ട്, അതു പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്ക് ചൈനയില്‍ കുടുംബാസൂത്രണമില്ല.പക്ഷേ ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന നയം കര്‍ക്കശമായി നടപ്പാക്കുന്നതു പിന്നെ എന്തിനായിരിക്കും? (1984-ലാണ് നമ്പൂതിരിപ്പാട് ഈ ഉത്തരം കൊടുത്തത്. 1970-കളുടെ അവസാനം മുതല്‍ ഒരുകുഞ്ഞുമാത്രം എന്ന നയം ചൈനയില്‍ പിന്തുടരുന്നു.)
അതിനു കാരണം നമ്പൂതിരിപ്പാട് വ്യക്തമാക്കുന്നു:
എന്നാല്‍ അമ്മമാരുടെ ആരോഗ്യം പരിഗണിച്ച് പ്രസവത്തിന്റെ എണ്ണം കുറയ്ക്കുകയെന്ന അടിസ്ഥാനത്തില്‍ കുടുംബാസൂത്രണമുണ്ട്.സ്ത്രീപ്രശ്നത്തില്‍ ഇത്രയും വിപ്ലവാത്മകമായ നിലപാടെടുത്ത കമ്യൂണിസ്റ്റ് ആചാര്യന്‍ വേറെയുണ്ടോ? കുട്ടികള്‍ എത്രയായാലും പേറൊറ്റമാത്രം. അതില്‍ക്കൂടുതല്‍ പെറുന്നത് പെണ്ണുങ്ങളുടെ ആരോഗ്യത്തിനു ഹാനികരം. ചൈനയില്‍ പോയിവന്നയാളാണ് പറയുന്നത്. കൂറ കപ്പലില്‍പ്പോയതു പോലെ എന്നൊരു ചൊല്ല് ഓര്‍മ്മ വരുന്നു. സാര്‍വ്വത്രികമായിരുന്ന അബോര്‍ഷന്‍ ക്ലിനിക്കുകളും പെണ്ണുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനായിരിക്കണം. അവയെപ്പറ്റി നമ്പൂതിരിപ്പാട് ഒന്നും പറയുന്നില്ല.
ഇത് അവസരവാദത്തിന്റെ കൂട്ടത്തിലോ വിവരക്കേടിന്റെ കൂട്ടത്തിലോ കൂട്ടേണ്ടതെന്നു മനസ്സിലാവുന്നില്ല.


