അല്പം പാളിപ്പോയ പരീക്ഷണമായിരുന്നു ഈ പോസ്റ്റ്. അതിന്റെ പ്രാരംഭരൂപം ഇങ്ങനെ.
വാസ്തവമായി ഒരു വാക്യംപോലുമില്ലാതെ തീര്‍ത്തും കെട്ടിച്ചമച്ച പോസ്റ്റായിട്ടായിരുന്നു ഇത് ഉദ്ദേശിച്ചത്. എന്നാല്‍ ഈ ബ്ലോഗെറുടെ അറിവില്ലായ്മകൊണ്ട് സി പി ഐ പിളര്‍ന്ന വര്‍ഷം മാത്രം ശരിയായിപ്പോയി. നമ്പൂതിരിയുടെ ഉദ്ധരണി വ്യാജമായിരുന്നു. അതില്‍ നമ്പൂതിരിപ്പാടിന്റേതായി "അവര്‍ അവരുടേതെന്നും..." എന്ന പ്രയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊക്കെ അസംബന്ധം എഴുതിവെച്ചാല്‍ ഏതെങ്കിലും സി പി എം ബ്ലോഗെര്‍ പ്രതികരിക്കുമോ എന്നറിയാനായിരുന്നു പരീക്ഷണം. പ്രതികരിച്ചില്ല. അവരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ പ്രതീക്ഷിച്ചതിലും അപ്പുറത്താണ്. ഈ ബ്ലോഗെര്‍ എന്തു പറഞ്ഞാലും അവര്‍ക്കു കുഴപ്പമില്ല. വെറുതെ പ്രതികരിച്ച് ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
നമ്പൂതിരിപ്പാടും കോപ്പും നമ്പൂതിരിപ്പാട് ഫലിതങ്ങളും തുടരും.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
14 years ago
