പണ്ട് ഒരു സ്ഥിരോത്സാഹിയും ഒരു സ്ഥിരോദ്ധാരിയും കൂട്ടുകാരായി.
മഞ്ഞുകാലത്ത് കൊടുംതണുപ്പുള്ള ഒരു ദിവസം അവര്‍ ലോഹ്യം പറഞ്ഞിരിക്കെ സ്ഥിരോത്സാഹി കയ്യിലേക്ക് ഊതി. അതെന്തിനെന്ന് സ്ഥിരോദ്ധാരി ചോദിച്ചപ്പോള്‍ കൈ ചൂടാക്കാനാണെന്നായിരുന്നു സ്ഥിരോത്സാഹിയുടെ മറുപടി. കുറെനേരം കഴിഞ്ഞ് അവര്‍ തിന്നാനിരുന്നു. ആവിപറക്കുന്ന തളിക കയ്യിലെടുത്ത് സ്ഥിരോത്സാഹി ഊതി. അപ്പോഴും അതെന്തിനെന്ന് സ്ഥിരോദ്ധാരി ചോദിച്ചപ്പോള്‍ തണുക്കാനാണെന്ന് സ്ഥിരോത്സാഹി പറഞ്ഞു. 'ചൂടാക്കാനും തണുപ്പിക്കാനും ഒരുപോലെ ഊതുന്നവനോടു കൂട്ടുകൂടാന്‍ വയ്യ', സ്ഥിരോദ്ധാരി സ്ഥിരോത്സാഹിയെ ഇറക്കിവിട്ടു.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago
നന്നായിരിക്കുന്നു.
ReplyDelete