കാര്യമായി ഒന്നും പറയാനില്ലാതെ ആഴ്ച/പക്ഷം തോറും പേനയുന്തി കോളം നിറയ്ക്കുന്നവര്‍ വിവരക്കേടും അസംബന്ധവും എഴുന്നെള്ളിക്കാതിരിക്കാന്‍ വഴിയില്ല. നിരര്‍ത്ഥകമെങ്കിലും നാടകീയമായ തലക്കെട്ടും, ആര്, എന്ത്, എവിടെ എന്നൊന്നും വ്യക്തമാക്കാതെ കേട്ടുകേള്‍വിയില്ലാത്ത കവികളെയും പുസ്തകകങ്ങളെയും എഴുത്തുകാരെയും ഉദ്ധരിച്ചും അടിസ്ഥാനമില്ലാത്ത ചില sweeping generalisations നടത്തിയുമൊക്കെ വേണം പിന്നെ anticipated readership-നുവേണ്ടി കെട്ടിയാടുന്നത്.
ഇതിനു മുന്‍പുള്ള എന്‍റെ
പോസ്റ്റ് സി എസ് വെങ്കിടേശ്വരന്‍ എന്ന മാധ്യമ പണ്ഡിതന്‍ മാതൃഭൂമി ആഴ്ചപതിപ്പിലെ സ്വന്തം കോളത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫിബ്രവരി 1) ഒരു കവിതയെ കൊന്നുതിന്നതിനെപ്പറ്റിയായിരുന്നു. തുറന്നു പറഞ്ഞാല്‍ ആ കവിതയുടെ ശവത്തില്‍ തട്ടി നിന്നതിനാല്‍ വെങ്കിടേശ്വരന്‍റെ ലേഖനം വായിച്ചിരുന്നില്ല. പിന്നീടാണ് അതു വായിച്ചതും ignorant, sloppy writing ന്‍െറ ഒന്നാന്തരം ഉദാഹരണമാണ് അതെന്നു മനസ്സിലായതും. അതിനെക്കുറിച്ചു ചിലത് പറയുന്നത് പ്രസക്തമായിരിക്കും. Sage എന്ന ചെടിയെ വനയോഗി ആയി തെറ്റായി മനസ്സിലാക്കിപ്പോയതും രണ്ടു പേരുകള്‍ തെറ്റിപ്പോയതും മാത്രമാണ് കവിതയ്ക്കു സംഭവിച്ചതെന്നും അതിനു ലേഖകനെ പഴിക്കുന്നത് ശരിയല്ലെന്നും ആരെങ്കിലും നിനച്ചാലോ. എന്നാല്‍ അതിലപ്പുറം ഇതിലുണ്ട്.
വെങ്കിടേശ്വരന്‍റെ ലേഖനം വായിച്ചിട്ട് ഈ ബ്ലോഗെര്‍ക്ക് കാര്യമായി ഒന്നും മനസ്സിലായില്ല, ചില സാധാരണമായ കാര്യങ്ങളൊഴിച്ചാല്‍. നാലു ചലച്ചിത്രങ്ങളുടെ പേരും സംവിധായകന്‍റെ രാജ്യവും പറഞ്ഞാല്‍ അതു മനസ്സിലാക്കാന്‍ വലിയ ധിഷണയൊന്നും വേണ്ടല്ലോ. ഭൂമിക, തന്‍റേടം, സ്ഥാനപ്പെടുത്തുക, കാഴ്ചപ്പെടുത്തുക, അപരം, ബഹുസ്വരത, പരികല്പന (ഒരിക്കലും ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിക്കാത്ത പദം: ചിലര്‍ക്ക് ഇത് ഹൈപ്പോതെസിസും മറ്റു ചിലര്‍ക്കു കോണ്‍സെപ്റ്റും ആണ്) തുടങ്ങി anticipated readership-നുവേണ്ട പദാവലിയും അവ സൃഷ്ടിക്കുന്ന വ്യാജ സൈദ്ധാന്തിക പ്രതീതിയും പതിവുപോലെ ഉണ്ട്. പിന്നെ പലയിടത്തുനിന്നായി തോണ്ടിയെടുത്തിരിക്കുന്ന വിജ്ഞാനശകലങ്ങള്‍ പാകപ്പെടുത്താതെ/വേവിക്കാതെ ചിതറിയിട്ടിട്ട് അതില്‍നിന്ന് ഒരു തരത്തിലും സിദ്ധിക്കാത്ത സിദ്ധാന്തിക്കലും. ഈ ഭാഗം കാണുക:
Gitai യെപ്പറ്റി ഇദ്ദേഹം പറഞ്ഞതൊന്നും ഒരു കറുത്ത അറിവിലേക്കും വായനക്കാരെ എത്തിക്കുന്നില്ല.
It does not follow. ലേഖനകര്‍ത്താവ് എങ്ങനെ അവിടെയെത്തുന്നു എന്നത് അദ്ദേഹത്തിനു തന്നെയേ അറിയൂ. [എങ്കിലും ഈ ലേഖനത്തിന്‍റെ anticipated readership-ന് ഇവിടെ ഒരു യുക്തിഭംഗവും അനുഭവപ്പെടാനിടയില്ല. സാര്‍വ്വത്രികമായ ദുരന്തവും കറുത്ത അറിവുമെല്ലാം ഉണ്ടാക്കുന്ന illusion അവരെ പുളകം കൊള്ളിക്കും. യുക്തി അവര്‍ക്കു വിഷയമാവാനിടയില്ല]
ലേഖനം അവസാനിക്കുന്നതും ഇതേ തരത്തില്‍.
"'താന്‍ ഏതു പോത്താഴത്തുകാരനാണ്?' എന്ന ചോദ്യം സ്ഥലപരമല്ല മറിച്ച് എന്നും സാംസ്കാരികമായ ഒന്നായിരുന്നു എന്ന കാര്യം ഇന്നത്തെ ലോകസിനിമ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു."
ഉദീരണം മുഴങ്ങുന്നതാണ്. പക്ഷേ നേരത്തേ പറഞ്ഞപോലെ
Non sequitur. മാത്രവുമല്ല നേരത്തേ നടത്തിയ ചില പ്രസ്താവങ്ങള്‍ക്കു വിരുദ്ധവുമാണിത്. "സ്ഥലപരമായ" ദേശാതിര്‍ത്തികള്‍ ദൃഢവും മൂര്‍ത്തവുമായി നിന്നിരുന്ന കാലത്തെ അവ മാഞ്ഞുപോവുന്ന വര്‍ത്തമാനകാലവുമായി ഒന്നിലധികം ഇടത്ത് contrast ചെയ്തതിനുശേഷമാണ് താന്‍ ആദ്യം പറഞ്ഞതെന്തെന്നു മറന്നുകൊണ്ട് ഈ മുഴങ്ങുന്ന അസംബന്ധം ലേഖകന്‍ ഉച്ചരിക്കുന്നത്.
കാള്‍ മാര്‍ക്സിനെ ഉദ്ധരിക്കുന്ന ലാഘവത്തോടെ ഒരു ഫ്രെഡറിക് ബോഹ്രറെ ഉദ്ധരിക്കാന്‍ പുറപ്പെടുന്നുണ്ട് ലേഖകന്‍. ഉദ്ധരിച്ചോ ഇല്ലയോ എന്നു വ്യക്തമല്ല. ബോഹ്രറുടേതെന്ത് വെങ്കിടേശ്വരന്‍റേതെന്ത് എന്നു വായിക്കുന്നവര്‍ക്ക് മനസ്സിലാവാന്‍ വഴിയില്ല. ആരാണാവോ ഈ
ബോഹ്രര്‍?
ഒരു പുസ്തകവും (അതു സാമാന്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് Google Scholar search കാണിക്കുന്നു) കുറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഒരു യൂനിവേര്‍സിറ്റി പ്രൊഫസര്‍. എന്തിനാണ് ലേഖനകര്‍ത്താവ് ഈ പ്രൊഫസറുടെ വാക്കുകളില്‍ പറയുന്നത്? കേട്ടു പരിചയിക്കാത്ത പേരുകള്‍ എടുത്ത് എറിയുന്നതാണ് പാണ്ഡിത്യത്തിന്‍റെ ലക്ഷണം എന്നതാണോ?
Ulzhan എന്ന ചലച്ചിത്രത്തെ ചില്ലറ സൈദ്ധാന്തിക വിശകലനത്തിനു വിധേയമാക്കുന്നു ലേഖകന്‍. "ഈ നായകന്‍ നമ്മളില്‍ കൊളോണിയല്‍ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു 'ബിംബ'മാണ്" എന്നിത്യാദി. ഈ സൈദ്ധാന്തിക ജല്പനങ്ങള്‍ ഒരര്‍ത്ഥവും കൈമാറുന്നില്ല. ലേഖകന്‍ പറയുന്നത് മനസ്സിലാവണമെങ്കില്‍ ലേഖകന് ഈ ആശയങ്ങള്‍ കിട്ടിയ ഉറവിടം പരിശോധിക്കണം. കൊളോണിയലിസത്തിന്‍റെയും മറ്റു ചില കാര്യങ്ങളുടെയും ഓര്‍മ്മ "നമ്മളില്‍" ലേഖനകര്‍ത്താവ് വരുത്തുന്നത് ഇതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് മറ്റാരോ ഈ ചിത്രത്തെ review ചെയ്തതുകൊണ്ടു മാത്രമാണ്.
ഇവിടെ കാണാം അങ്ങനെയൊരു നിരൂപണം. കടപ്പാട് രേഖപ്പെടുത്താതെ ആശയങ്ങള്‍ ഭാഗികമായാണെങ്കിലും സ്വീകരിക്കുന്നത്
plagiarismത്തിന് അടുത്തു നില്ക്കും. ലേഖകന്‍റെ സ്വന്തം ധിഷണയുടെ ഉത്പന്നങ്ങളാണ് ഈ സിദ്ധാന്തം എന്നു കരുതാന്‍ ഒരു ന്യായവുമില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അതു വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ആവുമായിരുന്നു. ഇവിടെ ഉറവിടം നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നതെന്തെന്നു മനസ്സിലാവുകയുള്ളൂ. അവിടെനിന്നും ഇവിടെനിന്നും നുള്ളിയെടുത്ത അസംസ്കൃത ശകലങ്ങളാണ് ലേഖകന്‍ വിളമ്പുന്നത്.
പതിറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിനുശേഷവും കെട്ടടങ്ങാത്ത കുര്‍ദ് സംഗീതത്തിന്‍റെ അയ്നൂര്‍ ശബ്ദം നമ്മെ ചരിത്രം പോലെ പിന്തുടരുന്നു.
എന്താണാവോ ഈ അയ്നൂര്‍ ശബ്ദം. അങ്ങനെ വല്ല ശബ്ദവുമുണ്ടാവാം. അല്ലെങ്കില്‍ ഇതു വിവരക്കേടാവാം. വായനക്കാര്‍ മുഴുവന്‍ പരാമൃഷ്ടമായ ചലച്ചിത്രം കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കില്‍ തുര്‍ക്കി/കുര്‍ദ് സംഗീതം പരിചയിച്ചവരാവില്ല. വായനക്കാര്‍ക്കു മനസ്സിലാവണം എന്നു കരുതി എഴുതുന്നവരാരും ഇത്തരം പരാമര്‍ശങ്ങള്‍ വിശദീകരണം കൂടാതെ നടത്തില്ല. മനഃപൂര്‍വ്വം എഴുത്തിനെ ദുര്‍ഗ്രഹമാക്കാന്‍ ശ്രമിക്കുന്നവര്‍ നേരേമറിച്ച് ഇത്തരം cultural references അവിടെയും ഇവിടെയും നുള്ളിയിടും.
ലേഖനം ചിത്രരൂപത്തില്‍ കാണുന്നതിന് താഴെക്കാണുന്ന thumbnails ക്ലിക്ക് ചെയ്യുക.
Quickpost this image to Myspace, Digg, Facebook, and others!
Quickpost this image to Myspace, Digg, Facebook, and others!
സി എസ് വെങ്കിടേശ്വരന്‍ എഡിറ്റോറിയല്‍ ഉപദേഷ്ടാവായുള്ള ഒരു വെബ് മാഗസിന് (വാസ്തവത്തില്‍ ബ്ലോഗ് ഫീഡുകളുടെ aggregate മാത്രം) ആദ്യത്തെ പോസ്റ്റ് ഞാന്‍ സബ്മിറ്റ് ചെയ്തു.
ഇല എന്നാണ് ഈ സംരംഭത്തിന്‍റെ പേര്. ഒരു മറുപടിപോലും ഇല്ല. അതിനെക്കുറിച്ച് വീണ്ടും ചിലതു പറയാനുണ്ട്, അടുത്ത പോസ്റ്റില്‍.