Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

1 Feb 2009

സി. എസ്. വെങ്കിടേശ്വരന്റെ മ(യ്യ)ത്തായിക്കവിത

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കോളമെഴുതുന്നു പ്രശസ്ത ചലച്ചിത്ര നിരൂപകനായ വെങ്കിടേശ്വരന്‍. സിനിമാ ടോക്കീസ് എന്നു പേര് കോളത്തിന്. കഴിഞ്ഞ ആഴ്ചയിലെ ലക്കത്തിനു തലക്കെട്ട് നാടകീയമാണ്. കൊഴുപ്പു കൂട്ടാന്‍ ഒരു കവിത ഊരും പേരുമില്ലാതെ കൊടുത്തിട്ടുണ്ട് എപ്പിഗ്രാഫ് കണക്കെ. പേരില്ലെന്നു പറഞ്ഞാല്‍ തികച്ചും ശരിയല്ല. ഒരു പേരുണ്ട്. തെളിച്ചു പറയുന്നത് സന്ദര്‍ഭത്തിന് യോജിച്ചതല്ലെന്നു കരുതിക്കാണണം. ലേഖനത്തില്‍ പറയുന്നത് ഊരും വേരുമറ്റ ചലച്ചിത്രങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു. കവിതയുടെ വെങ്കിടേശ്വരപരിഭാഷ വായിച്ചിട്ട് ഒന്നും തോന്നിയില്ല, സനുസ്സിയെയും അതില്‍ പറയുന്നോ എന്നു മാത്രം സംശയിച്ചു. പിന്നീടെപ്പൊഴോ വെറുതേ ഗൂഗ്ള്‍ ചെയ്തു നോക്കിയപ്പോള്‍ വെങ്കിടേശ്വരന്‍ മയ്യത്താക്കിയ കവിത കണ്ടു. വല്യ മുന്തിയ ചരക്കൊന്നുമല്ല. എന്നാലും വെങ്കിടേശ്വരന്‍റെ കൈക്രിയ മുന്തിയതുതന്നെ. ഇതാണു മൂലകൃതി.

HISTORY OF MY FACE

My lips came with a caravan of slaves That belonged to the Grand Sanussi. In Al-Jaghbub he freed them. They still live in the poor section of Benghazi Near the hospital where I was born.

They never meant to settle In Tokara those Greeks Whose eyebrows I wear --then they smelled the wild sage And declared my country their birthplace.

The Knights of St. John invaded Tripoli. The residents of the city Sought help from Istanbul. In 1531 The Turks brought along my nose.

My hair stretches back To a concubine of Septimus Severus. She made his breakfast, Bore four of his sons.

Uqba took my city In the name of God. We sit by his grave And I sing to you: Sweet lashes, arrow-sharp, Is that my face I see Reflected in your eyes?

കിട്ടിയത് ഇവിടെനിന്ന്.

HISTORY OF MY FACE

വെങ്കിടേശ്വരന്‍ മത്തവയെ മത്താവി ആക്കി. ലിബിയയിലെ നഗരമായ ബെങ്ഗാസിയെ ബെങ്സായ് ആക്കി. (ഇടതുപക്ഷ ബുദ്ധിജീവിയായതുകൊണ്ട് ഷാങ്ഹായ്ക്ക് അടുത്തു പ്രതിഷ്ഠിച്ചതാവാം.) ഇതൊക്കെപ്പോട്ടെ, then they smelled the wild sage എന്നതിന് പിന്നെയവര്‍ ആ വനയോഗിയെ അറിയാനിടയാവുകയും എന്നെഴുതണമെങ്കില്‍! ശ്രീ വെങ്കിടേശ്വര കവേ...

1 comment:

  1. ഇതുപോലത്തെ ബുജി ഫ്രാഡുകളെ താങ്ങാനും മലയാളത്തില്‍ ധാരാളം പേരുണ്ട്. വലിയ ബന്ധമില്ലെങ്കിലും ഈ ചര്‍ച്ച കൂടി കാണുക.

    ശ്രീ വെങ്കിടേശന് സേജിന്റെ ഒരില വേണമെങ്കില്‍ അയച്ചുകൊടുക്കാം :-) മൂലകവിത വായിച്ചാല്‍ മനസ്സിലാ‍കുമല്ലോ അതെന്തോ മണമുള്ള ഇലയോ പൂവോ ആണെന്ന്.

    ഇക്കൊല്ലം കേട്ട ഏറ്റവും നല്ല കോമഡിയാണ് സേജ് വനയോഗി ആയത്. കുളിക്കാത്തതിനാല്‍ ആയിരിക്കും വനയോഗിക്ക് മണം ഉള്ളത് :-)

    ReplyDelete