എം. ഏ ബേബി സ്വതന്ത്ര സോഫ്ററ്വെയര്‍ മഹാമഹത്തില്‍ ഒരു മഹാപ്രസംഗം നടത്താതിരിക്കാന്‍ നിര്‍വ്വാഹമില്ലല്ലോ. ആ മഹാ പ്രഭാഷണം ആംഗലേയത്തില്‍ ആയതു നന്നായി, കുസാറ്റ് വെബ്സൈറ്റില്‍ പി ഡി എഫ് രൂപത്തില്‍ കൊടുത്തതും നന്നായി. നാലാളു കാണണമല്ലോ. നാലാം കിട മാര്‍ക്സിസ്റ്റുകാര്‍ക്ക് പകരംവെയ്ക്കാനില്ലാത്ത platitudes ന്‍റെ കൂത്താണ് പ്രഭാഷണം.
"Creation of knowledge is a continuous process. Nothing is created from
nothingness. The new knowledge created has its origin in the past. Thus those who claim
that they have created something new are negating history."
ഓക്കാനം വരുന്ന platitudes.
അതിലിപ്പോള്‍ എന്തു പുതുമ. പക്ഷേ പുതുമയുള്ള ചിലതു പെട്ടെന്നുതന്നെ കണ്ണില്‍പ്പെടതുകൊണ്ട് അത് എടുത്തുപറയട്ടെ. ആദ്യമേ പറയട്ടെ, ബേബിയുടെ പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഈയുള്ളവനു ക്ഷമയില്ല. ബേബിയല്ലേ, എന്തു പറയുമെന്നു ഊഹിച്ചൂടേ.
നാലാംകിട ബുദ്ധിജീവി വര്‍ത്തമാനമാണ്:
When a society achieves freedom in all the above respects, it is said to have
attained Samata. This may be an ideal situation where equality, freedom and peace
coexist. But now in the globalized world, we encounter with a peculiar situation, where,
even if a society achieves freedom in all the above respects, the society is not a free one.
This is due to the emergence of knowledge as a tool, as a commodity and at the same
time as a product. Monopolization of knowledge has become a real threat to a free
society. I understand that the motto of the conference is to propagate the idea that
dissemination of knowledge should be in the public domain. There should not be any
chance of monopolization of knowledge.
അതില്‍ highlight ചെയ്തിരിക്കുന്ന ഭാഗമൊന്നു നോക്കുക. വിജ്ഞാനം ഉത്പന്നമായത് ബേബിയ്ക്ക് ഇന്നലെ ആയിരിക്കും.
ഇനി Communist Manifesto യിലെ ഈ ഭാഗവും:
http://www.anu.edu.au/polsci/marx/classics/manifesto.html
"And as in material, so also in intellectual production. The intellectual creations of individual nations become common property."
1848ലെ ഒരു കൃതിപോലും പുതിയ കാര്യമായി കാണാത്ത കാര്യമാണ് ബേബി കണ്ടുപിടിത്തമായി അവതരിപ്പിക്കുന്നത്. മന്ത്രി ഏതു ലോകത്താണ്?
പിന്നെയും കാച്ചിവിട്ടിരിക്കുകയാണ്:
"So far land, building, machinery and raw materials were the only items listed
under the definition of private property. Now the corporates have realized that it is no
longer possible to keep these as strictly private, to keep the exclusive ownership of these
items. Now they have invented a new private property, ie, knowledge. They want to
create knowledge and keep it as their own, exclusively. They want to re invest the
knowledge capital and earn profit. This is possible through monopolization only. The
patent laws and the IPR regime provide them the possibility for monopolization."
[corporate എന്ന പദത്തിന്‍റെ അര്‍ഥവും അത് ഏതു part of speech ആണെന്ന കാര്യവും ബേബി ഒരു നിഘണ്ട്ു എടുത്തുനോക്കുന്നത് നന്നായിരിക്കും.]
ഇങ്ങനെ ഏതു നാട്ടിലെ ഏതു നിയമത്തിലാണ് പറുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ബേബിക്കോ പ്രസംഗം എഴുതിയവനോ ഈ വെബ്സൈററൊന്നു നോക്കാമായിരുന്നു.
http://copyright.gov.in/mainhome.asp
1957- മുതല്‍ ഇന്ത്യയില്‍ കോപ്പിറൈറ്റ് ആക്റ്റ് നിലനില്ക്കുന്ന കാര്യം അവിടെ പറയുന്നുണ്ട്. ഇതൊന്നും സാമാന്യബുദ്ധിയുള്ളവരെ സംബന്ധിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല.
:)))
ReplyDeleteഅല്പത്തരത്തിന്റെ അഭ്യാസമാണ് താങ്കള്‍ ഈ എഴുതിവിടുന്നത് എന്ന് വിനീതമായി അറിയിക്കട്ടെ. എം എ ബേബിയുടെയോ അച്യുതാനന്ദന്റെയൊ പ്രസംഗങ്ങളില്‍ സാങ്കേതികവിദ്യയുടെയും മറ്റും അജ്ഞതയില്‍നിന്നുണ്ടാവുന്ന തെറ്റുകള്‍ വരുന്നുണ്ടെങ്കില്‍ അതുകൊണ്ട് ഒരു ചുക്കും വരാനില്ല. ഇത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ കുഴപ്പവുമല്ല. നാലു ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍ക്ക് ശമ്പളം നല്‍കുന്ന ഒരു കമ്പനിഉടമയെ എനിക്കറിയാം. അങ്ങേര്‍ക്ക് ഡെബിറ്റ്കാര്‍ഡും ക്രെഡിറ്റ്കാര്‍ഡും തമ്മിലുള്ള വ്യത്യാസം അറിയില്ല.
ReplyDeleteപദ്ധതികളിലെ അല്ലെങ്കില്‍ അതിന്റെ നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടാനാകുമെങ്കില്‍ അത് ചെയ്യുക.
മേലെ എഴുതിയ ഇസ്റ്റന് ഉള്ള വിനയവും വിനീതത്വവുമൊന്നും എനിക്കില്ലാത്തതുകൊണ്ട് പച്ചയ്ക്കു ചോദിക്കട്ടെ, അല്ലിഷ്ടാ, നിങ്ങള്‍ അന്നമാണോ തിന്നുന്നത് അതോ? കൊഴാണാശ്ശേരിയിലെ സഗാവേ,
ReplyDeleteകമ്മൂഷ്ട് മാനിഫെഷ്ടോയെപ്പറ്റി ഞാന്‍ പറഞ്ഞതും സാങ്കേതിക വിദ്യയുടെ അജ്ഞതയില്‍നിന്ന് ഉടലെടുത്തതാണോ?
പദ്ധതികളിലെ നടത്തിപ്പ് ചൂണ്ടിക്കാണിക്കണമത്രേ. പ്ഫ്അ എന്നാണ് വായില്‍ വരുന്നത്. സി ഡിറ്റ് എന്നൊരു സ്ഥാപനം തുടങ്ങി കോടിക്കണക്കിനു രൂപമുടക്കി കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാര്‍ എന്തുണ്ടാക്കി? നാലാള്‍ തികച്ചുപയോഗിക്കാത്ത ചില വങ്കന്‍ സോഫ്റ്റ്വെയര്‍? കള്ളുകുപ്പിക്ക്
ഹോളോഗ്രാം? അതിന് ഇത്രയൊക്കെ കോടികള്‍ വേണമോ? മാനവോദയം എന്ന പേരില്‍ ഒരു വീഡിയോ ഡോക്യുമെന്‍ററി സീരിസ് നിര്‍മ്മിക്കാന്‍ ചെലവിട്ടത് കോടിയിലധികം. വര്‍ഷം
എട്ടുപത്തായിട്ടും ഒരു എപ്പിദാസുപോലും പുറത്തുവന്നിട്ടില്ല, വരുകയുമില്ല. സഗാക്കള്‍ക്ക് വേണ്ട് ഡെപ്യൂട്ടേഷന്‍, മറ്റു സൌകര്യങ്ങള്‍ ഇതിനൊക്കെയുള്ള ചില വഴിച്ചെലവുകള്‍ മാത്രമായിരുന്നു ആ കോടികള്‍.
ഉളുപ്പ്, ചങ്ങാതീ, ഉളുപ്പ്...
jeevi is a hard core sakhav, who blindly obey the orders from upper layer. may be pinarayi thambran's ( yes thambran ) doberman.
ReplyDeleteyou cant change his view.
keep writting.
cheers
കലിക്കോടരുടെ കലിപ്പ് കലക്കി.
ReplyDeleteസി ഡിറ്റിനെപ്പറ്റിയും സഗാക്കളുടെ മറ്റ് എല്ലാ ചെയ്ത്തുകളെപ്പറ്റിയും തുറന്നെഴുതെടോ. അതിനുള്ളതാണ് ഈ മാധ്യമം. അത് ചെയ്യാനാണ് ഞാന്‍ പറഞ്ഞത്.
കലിക്കോടര്‍ ഈ ബൂലോകം മുഴുവന്‍ ഒന്ന് കറങ്ങി നോക്കടോ. വ്യക്തമായ പക്ഷപാതിത്വത്തോടെയും അല്ലാതെയും രാഷ്ട്രീയ-സാംസ്കാരിക-കലാ-മാധ്യമ..രംഗത്തുള്ള പ്രമുഖരെയെല്ലാം തെറിവിളിക്കുന്നത് കാണാം. എന്നാല്‍ Targeting Idiots എന്ന മുദ്രാവാക്യവുമായി തന്റെ കാഴ്ചപ്പാടിലെ ‘അല്പന്മാരെ’ ലിസ്റ്റുചെയ്യുന്ന വേറെ ഏത് ബ്ലോഗുണ്ടടോ തന്റേതല്ലാതെ.
ഇമ്മാതിരി ആറ്റിറ്റ്യൂഡുമായാണ് താന്‍ റിയല്‍ ലോകത്തും ആള്‍ക്കാരുമായി ഇടപെടുന്നതെങ്കില്‍ തന്നെ പലരും ഇഡിയ്യറ്റ് എന്നും അല്പനെന്നും വിളിച്ചുകാണണം. ‘ഓ’ എന്ന് തനിക്ക് വിളികേള്‍ക്കേണ്ടിയും വന്നിരിക്കാം. അതിന്റെ ആതമരോഷം തീര്‍ക്കാനാണ് ഈ ബ്ലോഗെങ്കില്‍ ആയിക്കോളൂ.
mukkuvan explained perfectly, nothing need more about sakhakkal.
ReplyDeleteബേബിച്ചന്റെയൊരു കാര്യം :) സി-ഡിറ്റിനേക്കുറിച്ച് പറഞ്ഞ കാര്യത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ആരാന്‍ ഉണ്ടാക്കിയ സോഫ്റ്റ്വെയറുകളെടുത്ത് പേരുമാറ്റി സ്വന്തം പേരിടുന്ന കൂട്ടരാണവര്‍. സ്വതന്ത്ര പോളീസീന്നൊക്കെ പറഞ്ഞ് നെറ്റീല്‍ ഒട്ടിച്ച് നടക്കും, കയ്യിലുള്ളതെല്ലാം പൂട്ടിവച്ച് കാവലിരിക്കലാണ് പണി. പൊതുജനത്തെ പിഴിഞ്ഞ് കരമായി കിട്ടിയ കോടികളെടുത്ത് അവര്‍ സുഖിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും. അതിലൊരു ആയിരം രൂപാ വച്ച് വിക്കിപീഡിയാക്ക് തന്നിരുന്നേല്‍ ഇടക്കിടെ ഓരോ വിക്കിമീറ്റ് നടത്തി രസിക്കാമാരുന്നു :(
ReplyDelete