എം. ഏ ബേബി സ്വതന്ത്ര സോഫ്ററ്വെയര്‍ മഹാമഹത്തില്‍ ഒരു മഹാപ്രസംഗം നടത്താതിരിക്കാന്‍ നിര്‍വ്വാഹമില്ലല്ലോ. ആ മഹാ പ്രഭാഷണം ആംഗലേയത്തില്‍ ആയതു നന്നായി, കുസാറ്റ് വെബ്സൈറ്റില്‍ പി ഡി എഫ് രൂപത്തില്‍ കൊടുത്തതും നന്നായി. നാലാളു കാണണമല്ലോ. നാലാം കിട മാര്‍ക്സിസ്റ്റുകാര്‍ക്ക് പകരംവെയ്ക്കാനില്ലാത്ത platitudes ന്‍റെ കൂത്താണ് പ്രഭാഷണം.
"Creation of knowledge is a continuous process. Nothing is created from
nothingness. The new knowledge created has its origin in the past. Thus those who claim
that they have created something new are negating history."
ഓക്കാനം വരുന്ന platitudes.
അതിലിപ്പോള്‍ എന്തു പുതുമ. പക്ഷേ പുതുമയുള്ള ചിലതു പെട്ടെന്നുതന്നെ കണ്ണില്‍പ്പെടതുകൊണ്ട് അത് എടുത്തുപറയട്ടെ. ആദ്യമേ പറയട്ടെ, ബേബിയുടെ പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഈയുള്ളവനു ക്ഷമയില്ല. ബേബിയല്ലേ, എന്തു പറയുമെന്നു ഊഹിച്ചൂടേ.
നാലാംകിട ബുദ്ധിജീവി വര്‍ത്തമാനമാണ്:
When a society achieves freedom in all the above respects, it is said to have
attained Samata. This may be an ideal situation where equality, freedom and peace
coexist. But now in the globalized world, we encounter with a peculiar situation, where,
even if a society achieves freedom in all the above respects, the society is not a free one.
This is due to the emergence of knowledge as a tool, as a commodity and at the same
time as a product. Monopolization of knowledge has become a real threat to a free
society. I understand that the motto of the conference is to propagate the idea that
dissemination of knowledge should be in the public domain. There should not be any
chance of monopolization of knowledge.
അതില്‍ highlight ചെയ്തിരിക്കുന്ന ഭാഗമൊന്നു നോക്കുക. വിജ്ഞാനം ഉത്പന്നമായത് ബേബിയ്ക്ക് ഇന്നലെ ആയിരിക്കും.
ഇനി Communist Manifesto യിലെ ഈ ഭാഗവും:
http://www.anu.edu.au/polsci/marx/classics/manifesto.html
"And as in material, so also in intellectual production. The intellectual creations of individual nations become common property."
1848ലെ ഒരു കൃതിപോലും പുതിയ കാര്യമായി കാണാത്ത കാര്യമാണ് ബേബി കണ്ടുപിടിത്തമായി അവതരിപ്പിക്കുന്നത്. മന്ത്രി ഏതു ലോകത്താണ്?
പിന്നെയും കാച്ചിവിട്ടിരിക്കുകയാണ്:
"So far land, building, machinery and raw materials were the only items listed
under the definition of private property. Now the corporates have realized that it is no
longer possible to keep these as strictly private, to keep the exclusive ownership of these
items. Now they have invented a new private property, ie, knowledge. They want to
create knowledge and keep it as their own, exclusively. They want to re invest the
knowledge capital and earn profit. This is possible through monopolization only. The
patent laws and the IPR regime provide them the possibility for monopolization."
[corporate എന്ന പദത്തിന്‍റെ അര്‍ഥവും അത് ഏതു part of speech ആണെന്ന കാര്യവും ബേബി ഒരു നിഘണ്ട്ു എടുത്തുനോക്കുന്നത് നന്നായിരിക്കും.]
ഇങ്ങനെ ഏതു നാട്ടിലെ ഏതു നിയമത്തിലാണ് പറുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ബേബിക്കോ പ്രസംഗം എഴുതിയവനോ ഈ വെബ്സൈററൊന്നു നോക്കാമായിരുന്നു.
http://copyright.gov.in/mainhome.asp
1957- മുതല്‍ ഇന്ത്യയില്‍ കോപ്പിറൈറ്റ് ആക്റ്റ് നിലനില്ക്കുന്ന കാര്യം അവിടെ പറയുന്നുണ്ട്. ഇതൊന്നും സാമാന്യബുദ്ധിയുള്ളവരെ സംബന്ധിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല.