Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

19 Oct 2009

ഇ എം എസ്: കോപ്പും കോപ്പ്‌രാട്ടിയും

ഒരു വിവരവുമില്ലാത്ത കാര്യത്തില്‍ പാണ്ഡിത്യപ്രകടനം നടത്താന്‍ ഇ എം എസ്സിനുണ്ടായിരുന്ന കഴിവ് സമ്മതിക്കാതെ വയ്യ. മലയാളവും ഇംഗ്ലീഷും മലയാളത്തിലെ പരിഭാഷയും ഒക്കെ എങ്ങനെ വേണമെന്ന് ഇദ്ദേഹം അരുളിച്ചെയ്യുന്നത്  നല്ല ഫലിതമാണ്.
Ideology എന്ന പദത്തിന് കമ്യൂണിസ്റ്റുകാര്‍ക്കും ബൂര്‍ഷ്വാകള്‍ക്കും ഒരുപോലെ പ്രത്യയശാസ്ത്രം എന്ന പരിഭാഷ ഉണ്ടാവുന്നത് പണ്ട് ഇദ്ദേഹത്തില്‍ തിരുവുള്ളക്കേടുണ്ടാക്കി.
"ഐഡിയോളജിക്കുള്ള ഈ വിപ്ലവകരമായ ഉള്ളടക്കമാകെ നശിപ്പിച്ച് പരസ്പരവിരുദ്ധമായ രണ്ട് ഐഡിയോളജികളെ പ്രത്യയശാസ്ത്രമെന്ന പദപ്രയോഗത്തിന്മേല്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നത് വലിയ ഒരു സാഹസം തന്നെ."



മാര്‍ക്സും ഏംഗല്‍സും ലെനിനുമൊന്നും ഇങ്ങനെ വേറെ പദം അന്വേഷിച്ചിട്ടില്ലെന്നതൊന്നും ഈ വൈരുദ്ധ്യവാദിക്കു വിഷയമല്ല.  ഏംഗല്‍സ് താഴെപ്പറയുംവിധം പറഞ്ഞത് ഈ വൈരുദ്ധ്യവാദിയെ ഉദ്ദേശിച്ചല്ലേ.
Ideology is a process accomplished by the so-called thinker consciously, indeed, but with a false consciousness. The real motives impelling him remain unknown to him, otherwise it would not be an ideological process at all. Hence he imagines false or apparent motives. Because it is a process of thought he derives both its form and its content from pure thought, either his own or that of his predecessors. (Engels to Franz Mehring, London, July 14, 1893)
നേന്ത്രക്കായും വാഴപ്പഴവും സാമാന്യസവിശേഷദ്വന്ദ്വങ്ങളാല്‍ സ്ഫുടീകരിച്ചെടുക്കുമ്പോള്‍  ബൂര്‍ഷ്വാ നേന്ത്രക്കായ്ക്കു പകരമായുള്ള കമ്യൂണിസ്റ്റ് നേന്ത്രക്കായ്ക്ക് വേറെ പദം ഇദ്ദേഹം അന്വേഷിക്കാതെ പോയത് കൈരളിയുടെ ഭാഗ്യക്കേട്.
ഹിന്ദിക്കാരുപയോഗിച്ച തെറ്റായ ദ്വന്ദ്വാത്മകത്തിനു പകരം ആദ്യം വൈരുധ്യാധിഷ്ഠിതവും പിന്നീട് വൈരുധ്യാത്മകവും ഉപയോഗിച്ച് ഡയലെക്റ്റിക്സിന്റെ കാതല്‍ കടഞ്ഞെടുത്തതായി ഇ എം എസ് മേനിനടിക്കുന്നു. ദ്വന്ദ്വാത്മകത്തെക്കാള്‍ എന്തുമെച്ചമാണ് വൈരുദ്ധ്യാത്മകത്തിന്? ദ്വന്ദ്വാത്മകമാണെങ്കില്‍ വിരുദ്ധദ്വന്ദ്വങ്ങളെന്ന dualism സൂചിപ്പിക്കും. അതിനുപക്ഷേ കുറച്ചു മുന്നറിവു വേണ്ടിവരും. വൈരുദ്ധ്യാത്മകം എന്ന പ്രയോഗം മുന്നറിവ് ഇല്ലാതെ വല്ലതും വ്യക്തമാക്കുമോ? വ്യക്തമാക്കും, ഇ എംഎസ്സിന്റേതുപോലെ പരിഹാസ്യമായ വിപരീതപ്രസ്താവങ്ങളെ. ചുരുക്കത്തില്‍ വൈരുദ്ധ്യാത്മകം ദ്വന്ദ്വാത്മകത്തെക്കാള്‍ ഒട്ടും മെച്ചമായ പ്രയോഗമല്ല.

താന്‍ ഇംഗ്ലീഷ് രചന നടത്തുമ്പോള്‍ ഉപയോഗിക്കുന്ന However ന് 'എന്തായാലും' എന്നു തര്‍ജ്ജമചെയ്തു കണ്ടതിനെപ്പറ്റി ഇ എം എസ് വിഷമിക്കുന്നു. തന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തെ ചില പരിഭാഷകര്‍ തെറ്റിച്ചവതരിപ്പിക്കുന്നതില്‍ നമ്പൂതിരിപ്പാട് വിഷണ്ണനാവേണ്ട കാര്യമില്ല. കാരണം ആ പരിഭാഷകര്‍ക്ക് ഇ എം എസ്സിനുള്ളതിനെക്കാള്‍ മെച്ചപ്പെട്ട ഭാഷാബോധമുള്ളതുകൊണ്ട് അവര്‍ ഊഹിക്കും however, but എന്നിവയൊക്കെ എന്തായാലും ഏതായാലും എങ്ങനെയായാലും ഒരേ ആശയമാണ് കണ്‍വേ ചെയ്യുന്നതെന്ന്. however എന്താണ്  but എന്താണ് എന്നൊന്നും ഒരു വിവരവുമില്ലാതെ മറ്റുള്ളവരെ തിരുത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയ ഈ തൊലിക്കട്ടി ഇദ്ദേഹം തന്റെ ഭക്തര്‍ക്ക് ആവോളം പകര്‍ന്നു നല്കിയിട്ടുണ്ട്.
(ഇ എം എസ്സും കോപ്പും രണ്ടാംഭാഗം അല്ലിത്.)

3 comments:

  1. വല്ലവരുടെയും വിഡ്ഢിത്തം കണ്ടുപിടിച്ച് എഴുതുമ്പോള്‍ സ്വയം അത് വരുത്തുന്നില്ല എന്ന് ഉറപ്പിച്ചിട്ട് എഴുതാനിരിക്ക്. ഹൌ എവറിനെപ്പറ്റിയൊക്കെ കാലിക്കട്ടര്‍ക്കുള്ള വിവരത്തിന്റെ അളവു കണ്ട് അന്തിച്ചുപോയി. ഈ ഭാഷാപാടവത്തിന് ആ സ്കാന്‍ ചെയ്തിട്ടിരിക്കുന്ന പുള്ളിയില്ലാ സര്‍ട്ടീറ്റ് തന്നെ ധാരാളം.
    കുറേയേറെ എഴുതാനുണ്ടായിരുന്നത് ഇവിടെ പോസ്റ്റാക്കി ഇട്ടിട്ടുണ്ട് .സമയം പോലെ വായിച്ചാട്ടെ.

    ReplyDelete
  2. കലാകാരന്‍20 October 2009 at 20:19

    വ്യത്യസ്തമായ പോസ്റ്റ്, പ്രസക്തമായ നിരീക്ഷണം. മറ്റ് ബ്ലൊഗുകളുടെ പരസ്യം പതിക്കുന്നത് നിരുത്സാഹപ്പെടുത്തുക.

    ആശംസകള്‍!

    ReplyDelete
  3. those scanned pages itself shows the clarity and the method with which EMS views (analyzes), even 'terms', and only people like calicocentric can find fault with such things.

    and what a scholar this calicocentric is! he is not even aware that 'but' is more often different from 'however' and is normally translated to 'pakshey' which has a different meaning than 'enthaayaalum' 'ethaayaalum' etc...

    anyway, all the best and continue with your own stupidities..at least it relieves us from daily stress and is a must from serious reading...a break..

    warning again! will visit you once i get malayalam font..

    ReplyDelete