Or a tiger roaring gratified With lots of venison tasted.എന്നാണ് ആ കുതൂഹലത്തിന്റെ അവസാനം. അവിടെ venison എന്നതിനു പകരം benison എന്നായിരുന്നു ഉണ്ടായിരുന്നത്. ആ പദത്തിന്റെ അര്‍ത്ഥമറിയുമോ എന്നു കളിയാക്കി ചോദിക്കുകയും കവനകുതൂഹലത്തെ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയതുകൊണ്ട് ഞാന്‍ എഴുതിയ comment കവി മാച്ചുകളഞ്ഞു. benison പക്ഷേ venison ആക്കുകയും ചെയ്തു. അതൊരു മാതിരി വൃത്തികേടല്ലേ കവേ. തിരുത്തുന്നെങ്കില്‍ തിരുത്തു നിര്‍ദ്ദേശിച്ച ആളുടെ അഭിപ്രായം മായ്ക്കുന്നതെന്തിന്. ഈ അന്താരാഷ്ട്ര കവിയുടെ ഏറ്റവും അവസാനത്തെ ബ്ലോഗ് കാവ്യത്തെ ചെറുതായി ഒന്ന് ആസ്വദിക്കുകയാണ് താഴെ. കാളമൂത്രമെന്ന ക്ലീഷെ അല്ല ഇവിടെ ചേരുക. ആട്ടിന്കാട്ടം പോലെ മണിമണിയായി വേറിട്ടാണ് ഈ മുത്തുമണികള്‍ കവി ചൊരിയുന്നത്. When Death is imminent In the threads hanging from heaven Fly butterflies സുവര്ക്കത്തില്നിന്നു ഞാത്തിയ ഞാഞ്ഞൂലുകളില്‍ വെണ്ണീച്ചകള് പാറുന്നു Sun and Earth Join together Within the dense pores Creation of truth and equality Has begun on the mountain slopes ആദിത്യനും ധരിത്രിയും തിങ്ങിവിങ്ങും ഓട്ടകളില്‍ രമിക്കുമ്പോള്‍ മലഞ്ചരുവുകളില്‍ സത്യത്തിന്റെയും സമത്വത്തിന്റെയും നിര്‍മ്മിതി തുടങ്ങുന്നു [പൊളിറ്റ്ബ്യൂറോ നടക്കുന്നു] Sculptor has begun meditation Before the heaps of clay കളിമണ്ണുകൂനയ്ക്കുമുന്പില് ശില്പി ധ്യാനനിമഗ്നനായിരിക്കുന്നു [ആരുടെ വിഗ്രഹമെന്നു കമ്മിറ്റി പറയുന്നതും കാത്ത്] New fields of struggle Are in formation With kindliness and love As weapons ദയാവായ്പും പ്രേമവും ആയുധമാവുന്ന പുത്തന്‍ രണാങ്കണങ്ങള്‍ ഒരുങ്ങുകയായി [കണ്ണുരൊക്കെ ഇപ്പോള്‍ വാങ്ങിവെച്ചിരിക്കുകയാണ്. അടുപ്പത്തിപ്പോള് friendly fight ആണ്. അച്യുതാനന്ദന് സിന്ദാബാദ് വിളിക്കുന്നവരെയും പോസ്റ്ററൊട്ടിക്കുന്നവരെയും അടിച്ചും കുത്തിയും വെട്ടിയും നിരപ്പാക്കുക, പ്രേമപൂര്‍വ്വം, ദയയോടെ.] Along the paths to heaven Sights of the army of love Marching forward സുവര്‍ക്കത്തിലേക്കുള്ള വഴിയേ പ്രേമസേനകള് അണിയണിയായ് The final moments of Ecstasy Until I dissolve in my end Through wind, rain and sun ഇതൊക്കെക്കണ്ട് ഈ പാവം കവിഹൃദയം തുരീയാനന്ദത്തിലാറാടുന്നു ഒടുക്കം കാറ്റിലും മഴയിലും വെയിലിലും ഞാനെന്റെ ലക്ഷ്യത്തിലേക്ക് അലിഞ്ഞുചേരുംവരെയ്ക്കും കാലിക്കറ്റ് യൂനിവേര്‍സിറ്റി നല്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റിലെ നാലാംകിട വിവരക്കേട് ഈ സിന്ഡിക്കേറ്റംഗത്തോടു ചൂണ്ടിക്കാണിച്ചപ്പോള്‍ ഉണ്ടായ വ്യക്തിപരമായ അനുഭവമാണ് ഈ അന്താരാഷ്ട്ര കവിയില്‍ ഈ ബ്ലോഗര്‍ക്കുള്ള താത്പര്യത്തിനു കാരണം. I am sorry to have discussed things with such a malignant mind, virulent and venomous. You are an erudite in anti communism (അതെന്തു കുന്തമാണാവോ) you are an ignoramus എന്നിത്യാദി personal attacks എനിക്കുനേരേ എറിഞ്ഞു ഇദ്ദേഹം. അങ്ങോട്ടു വല്ലതും അത്തരം പറഞ്ഞിട്ടാണെങ്കില്‍ തരക്കേടില്ല. സര്‍ട്ടിഫിക്കറ്റ് തിരുത്തിയോ? ആര്‍ക്കറിയാം.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago