Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

2 Sept 2008

ബൌദ്ധിക സ്വത്താവകാശവും ബൌദ്ധിക സത്യസന്ധതയും

മാസങ്ങള്‍ക്കുമുമ്പ് കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഡോക്റ്റര്‍ ഇക്ബാല്‍ അവതരിപ്പിച്ച പേപ്പറാണ് വിഷയം. ബൌദ്ധിക സ്വത്താവകാശത്തെപ്പറ്റി ഒരു ദേശീയ സെമിനാറില്‍ കേരളത്തിലെ പ്രമുഖ അക്കാഡമിക്കായി അവതരിപ്പിക്കപ്പെടുന്ന ഡോക്റ്റര്‍ ബി. ഇക്ബാല്‍ അവതരിപ്പിച്ച പ്രബന്ധം അപ്പാടെ പകര്‍പ്പാണെന്നു വന്നാലോ? പ്രബന്ധം ഇവിടെ കാണാം.


Intellectual Property Rights: Challenges to Academic Research, Dr. B. Iqbal


പ്രബന്ധത്തില്‍ ഉദ്ദേശം 1680 പദങ്ങളുണ്ടെന്നാണ് മൈക്രോസോഫ്റ്റ് വേര്‍ഡ് ഉപയോഗിച്ചു കണക്കാക്കിയത്. ഇതില്‍ ഉദ്ദേശം 1000 പദങ്ങളും ഒരൊറ്റയാളുടെ രണ്ടു ലേഖനങ്ങളില്‍നിന്നായി പകര്‍ത്തിയതാണ്. ഡോക്റ്റര്‍ അമിത് സെന്‍ഗുപ്ത എന്ന ദേഹം എഴുതിയ രണ്ടു ലേഖനങ്ങളില്‍നിന്ന്. പകര്‍ത്തുക എന്നു പറയുമ്പോള്‍ ആശയം, കുറെ വാക്കുകള്‍ എന്നിവയൊക്കെ കടമെടുത്തു എന്നു ധരിക്കരുത്. select>copy>paste- അത്രമാത്രം. പകര്‍ത്തിയ ഭാഗങ്ങള്‍ കുറെയധികം താഴെ ഉദ്ധരിച്ചിട്ടുണ്ട്.


http://www.cpim.org/marxist/200001_marxist_int_prop_amit.htm (2000-ല്‍ പ്രസിദ്ധീകരിച്ചത്)


http://www.issuesinmedicalethics.org/124cv115.html (2004-ല്‍ പ്രസിദ്ധീകരിച്ചത്)


റെഫെറെന്‍സ് എന്ന പേരില്‍ ചില്ലറ പേരുകളും കൃതികളും മറ്റും പ്രബന്ധത്തിന്‍റെ അവസാനം കൊടുത്തിട്ടുണ്ടെങ്കിലും 1680-ല്‍ 1000 പദങ്ങളും പകര്‍ത്തിയ രണ്ടു ലേഖനങ്ങളോ അവയുടെ കര്‍ത്താവോ കൂട്ടത്തിലില്ല. ആദ്യത്തേത് ഡോക്റ്റര്‍ ഇക്ബാലിന്‍റെ സ്വന്തം പാര്‍ട്ടിയുടെ താത്ത്വിക പ്രസിദ്ധീകരണത്തിലാണ് വന്നിരിക്കുന്നത്. കോപ്പിറൈറ്റ് ലംഘനത്തിനു കേസൊന്നും വരില്ല. പോരെങ്കില് അമിത് സെന്‍ഗുപ്ത തന്‍റെ സുഹൃത്താണെന്നും തങ്ങള്‍ക്കിടയിലുള്ള സംഭാഷണത്തിന്‍റെ ഫലമായാണ് അമിത് സെന്‍ഗുപ്ത ആ ലേഖനങ്ങളെഴുതിയിരിക്കുന്നതെന്നും ഡോക്റ്റ്ര്‍ ഇക്ബാല്‍ ഈ ലേഖകനു മറുപടി തന്നിട്ടുണ്ട്. അമിത് സെന്‍ ഗുപത് പാര്‍ട്ടിക്കാരനാവാം, ലേഖനം വന്നത് പാര്‍ട്ടി പ്രസിദ്ധീകരണത്തിലാവാം, ഗുപ്തയ്ക്ക് ലേഖനം ഇക്ബാല്‍ പറഞ്ഞുകൊടുത്തതു തന്നെയാവാം. പക്ഷേ ഈ പ്രബന്ധാവതരണത്തില്‍ ഡോക്റ്റര്‍ ചില അടിസ്ഥാന അക്കാഡമിക് മൂല്യങ്ങളെയും മര്യാദകളെയും അവഗണിച്ചിരിക്കുന്നു.


ഒരു ദേശീയ സെമിനാറിലാണ് ഡോക്റ്ററെ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. ലോഹ്യക്കാരന്‍ ആറേഴു കൊല്ലം മുമ്പ് എഴുതിയ ലേഖനം അടുക്കും ചിട്ടയുമില്ലാതെ മുറിച്ചുതറിച്ചു പകര്‍ത്തി വായിക്കാനാണോ ഇദ്ദേഹത്തെ വിളിച്ചിരിക്കുന്നത്? ഇങ്ങനെ പകര്‍ത്തിവെച്ച നിലവാരമില്ലാത്ത ഈ പ്രബന്ധം പലരും തോണ്ടിയെടുത്ത് പലയിടത്തായി വിളമ്പുകയും ചെയ്തിട്ടുണ്ട്, എസ് എഫ് ഐക്കാര്‍ നടത്തുന്നതും നിരക്ഷരത പ്രകടമാക്കുന്നതുമായ വെബ്സൈറ്റില്‍ ഉള്‍പ്പെടെ. പറ്റിക്കലല്ലേ പച്ചയായി പറഞ്ഞാല്‍ ഇത്?


ഇങ്ങനെ ആരാന്‍റെ സൃഷ്ടി തന്‍റേതെന്ന ഭാവേന എടുത്തുപയോഗിക്കുന്ന ഏര്‍പ്പാടിന് ഇംഗ്ലീഷില്‍ plagiarism എന്നു പറയും. നോക്കണേ, ബൌദ്ധികസ്വത്തവകാശമാണ് വിഷയം! പ്ലെയ്ജറിസം നടത്താന്‍ ഇതിലും യോജിച്ച വിഷയം വേറെയുണ്ടോ. വിദ്യാര്‍ത്ഥികള്‍ പോലും ചെയ്യാന്‍ പാടില്ലാത്ത നെറികേടാണ് പ്ലെയ്ജറിസം. പ്ലെയ്ജറിസത്തെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തില്‍ കാണുന്നത് "in many universities, academic degrees or awards may be revoked as a penalty for plagiarism" എന്നാണ്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇങ്ങനെയെങ്കില് വിദ്യാഭ്യാസത്തിലും intellectual propertyയെ സംബന്ധിച്ചും പണ്ഡിതനും (?) ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സൈദ്ധാന്തികനും ഒരു യൂനിവേര്‍സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലറും ആയ ദേഹം ഇതു ചെയ്താല്‍? [താന്‍ വൈസ് ചാന്‍സലറായിരിക്കെ കേരള യൂനിവേര്‍സിറ്റിയില്‍ പരീക്ഷയ്ക്കു കോപ്പിയടിച്ചതിനു നടപടിക്കു വിധേയരായ വിദ്യാര്‍ത്ഥികളെ ഓര്‍ക്കട്ടെ ഇദ്ദേഹം.]


ഏകദേശം ഒരു മാസം മുമ്പ് ഈ വിഷയത്തില്‍ ഈ ബ്ലോഗെറും ഡോ ഇക്ബാലും ചില ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറുകയുണ്ടായി. അവയില്‍ ഞാന്‍ ഇക്ബാലിനയച്ച് രണ്ടു സന്ദേശങ്ങളും ഇവിടെ ചേര്‍ക്കുന്നു. അവകൂടി ചേര്‍ത്തുവായിച്ചാലേ കഥ വ്യക്തമാവുകയുള്ളൂ. ഇക്ബാലിന്‍റെ മറുപടി അദ്ദേഹത്തിന്‍റെ അനുമതിയോടെയേ പൂര്‍ണ്ണരൂപത്തില്‍ ചേര്‍ക്കാന്‍ കഴിയൂ. എന്‍റെ ആദ്യത്തെ സന്ദേശത്തിന് മറുപടിയില്‍ "I have the freedom to make use of the ideas generated thus in the article" എന്നു തികഞ്ഞ ആത്മവിശ്വാസത്തോടെ ഒട്ടും കുറ്റബോധമില്ലാതെ ഡോക്റ്റര്‍ പറയുന്നു. അതായത് താനും ഗുപ്തയും ചര്‍ച്ചചെയ്തതു പ്രകാരം ഗുപ്ത എഴുതിയ ലേഖനത്തില്‍നിന്ന് എനിക്ക് യഥേഷ്ടം പകര്‍ത്താം എന്ന്. അങ്ങനെയോ എന്ന് ഈ ബ്ലോഗെര്‍ സെന്‍ഗുപ്തയോടു ചോദിച്ചു. മുകളില്‍ രണ്ടാമതായി കൊടുത്ത 2004-ലെ പേജില്‍ കാണുന്ന ഇമെയില്‍ ഐഡിയിലാണ് അന്വേഷിച്ചത്. ഒരു മറുപടിയും വന്നില്ല. വീണ്ടും ഓര്മ്മിപ്പിച്ചു, എന്നിട്ടും മറുപടിയില്ല. ഏതായാലും 1000 പദങ്ങളും ഒറ്റയാളില്‍നിന്ന് പകര്‍ത്തിയിട്ടും അത് acknowledge ചെയ്യാതിരുന്നിട്ടും തന്‍റെ ചെയ്തിയില്‍ കുഴപ്പമില്ല (ഗുപ്തയുടെ പേര് റെഫെറെന്‍സുകളുടെ കൂട്ടത്തില്‍ കൊടുക്കേണ്ടതായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു) എന്ന ഇക്ബാലിന്‍റെ നിലപാട് എന്നെ അരിശം കൊള്ളിച്ചു. ആ നിലപാടിനെ പരിഹസിച്ചുകൊണ്ട് രണ്ടാമത് ഒരു സന്ദേശം കൂടി ഞാനയച്ചു. ഗുപ്തയുടെ ലേഖനങ്ങള്‍ മാത്രമല്ല പ്രബന്ധത്തില്‍ പകര്‍ത്തിവെച്ചിരിക്കുന്നത് എന്നു കാണിക്കാനായി മറ്റൊരു source-ല്‍നിന്ന് പകര്‍ത്തിയ വലിയൊരു ഖണ്ഡികയും ഞാന്‍ ഉദ്ധരിച്ചു. രണ്ടാമത്തെ സന്ദേശവും താഴെക്കാണാം. ഏതായാലും ഇതോടെ ഡോക്റ്റര്‍ ഇക്ബാലിന്‍റെ നിലപാടില്‍ മാറ്റം വന്നെന്നു തോന്നുന്നു. താനൊരു scholar അല്ലെന്നും activist ആണെന്നും പ്രബന്ധത്തെപ്പറ്റി എന്‍റെ വിമര്‍ശനം ശരിയാണെന്നും അദ്ദേഹം മറുപടി തന്നു. ഇക്ബാലിനും എനിക്കും മാത്രം ഇടയിലുള്ള പ്രശ്നമായിരുന്നു ഇതെങ്കില്‍ ഇക്കാര്യം അവിടെ സമാപിപ്പിക്കാമായിരുന്നു. പ്രശ്നം അതല്ലല്ലോ. ഇത്തരക്കാരാണ് ഇവിടത്തെ വിദ്യാഭ്യാസത്തിന്‍റെ agenda setters എന്നതാണ് പ്രശ്നം.


First Letter to Dr. B. Ekbal
Dear Dr. Ekbal,

I got your email address from Higher Education Council Website where a paper of yours is on display.


http://www.kshec.kerala.gov.in/seminar/ipr_iqbl.htm


The paper was brought to my notice by a Professor at CUSAT (stranger to me except for some one-sided email messages) who frequently mails with topics related to academic issues in Kerala.
This person sent me a link to a ridiculous and uneducated website run by SFI where your paper can be viewed. The contents of the website are copyright protected. The appearance of an academic paper on a website of a semi-literate nature rather surprised me and I made some Google searches with excerpts from the paper to find its original source. I found that the Higher Education Council Website as well as another website displays the paper. However, more surprisingly, I found that most of the excerpts I searched with belonged to other articles available online. And all of them precede your paper by years.


I looked more closely and checked your credits. None of them is specific and the text doesn't distinguish any part as direct quotes. I don't think that you, a renowned academic in Kerala, could be unaware of the practice of attributing sources. Even an idea borrowed from an article or book needs to be duly credited. In your article not only ideas but also large chunks of text are seen copied word for word.


For example see this chunk:"IPR is nothing more than State-mandated monopolies. The idea behind such rights is that the fundamentals of an invention are made public while the inventor, for a limited period of time, has the exclusive right to make, use, or sell, the invention. Discoverers and inventors are thought to deserve special rewards or privileges because their discoveries and inventions benefit society. The public good is not considered a reward in itself and therefore these incentives to encourage invention or innovation. The whole argument regarding IPR is built on a contradiction: that in order to promote the development of ideas, it is necessary to reduce the freedom with which people can use them."


It is wholly copied from an article that appeared in the Marxist in 2000. Here's the link to that article.


http://www.cpim.org/marxist/200001_marxist_int_prop_amit.htm


The next chunk starting with the very next sentence is copied from the same author Amit Sen Gupta, but from a different article.


"Central to the projected utility of Intellectual Property Rights is the notion that creation is facilitated by the provision of a temporary monopoly which ensures the author of a work will be the sole beneficiary of any profits. The earliest Patent and Copyright Laws were geared, to an extent, to benefit the individual artisan, or the author of a literary piece or a musical score. But with the institutionalisation of the concept of IPRs individual creators ceased to be the beneficiaries, and were replaced by large corporate interests. In practice, today, most creators do not actually gain much benefit from intellectual property. Independent inventors are frequently ignored or exploited. When employees of corporations and governments have an idea worth protecting, it is usually copyrighted or patented by the organisation, not the employee. Since intellectual property can be sold, it is usually large corporate entities that benefit."


The whole of the above excerpt comes from here:
http://www.issuesinmedicalethics.org/124cv115.html


Beginning with the very next sentence is the next chunk:
"Open ideas can be examined, challenged, modified and improved. To turn scientific knowledge into a commodity arguably inhibits the development of science. Innumerable examples show that IPRs have been used to suppress innovation. Companies may take out a patent, or buy someone else's patent to inhibit others from applying the ideas."


Again copied and pasted from the same article.Again with the very next sentence:
"For example, as far back as in 1875, the US company AT&T collected patents in order to ensure its monopoly on telephones. It slowed down the introduction of radio for some 20 years. In a similar fashion, General Electric used control of patents to retard the introduction of fluorescent lights, which were a threat to its market of incandescent lights. Trade secrets are another way to suppress technological development. Trade secrets are protected by law but, unlike patents, do not have to be published openly.


One of the newest areas to be classified as intellectual property is biological information. US courts have ruled that genetic sequences can be patented, even when the sequences are found "in nature," so long as some artificial means are involved in isolating them. This has led companies to race to take out patents on numerous genetic codes. In some cases, patents have been granted covering all transgenic forms of an entire species, such as soybeans or cotton. One consequence is a severe inhibition on research by non-patent holders. Another consequence is that transnational corporations are patenting genetic materials found in Third World plants and animals, so that some Third World peoples actually have to pay to use seeds and other genetic materials that have been freely available to them for centuries."
Source:
http://www.cpim.org/marxist/200001_marxist_int_prop_amit.htm


"The pharmaceutical sector is a classic pointer to the dangers of a strong IPR regime. Large Pharmaceutical companies have generated super profits through the patenting of top selling drugs. But drugs which sell in the market may have little to do with the actual health needs of the global population -- for, often, there is nobody to pay for drugs required to treat diseases in the poorest countries. Research and patenting in pharmaceuticals are driven, not so much by actual therapeutic needs, but by the need of companies to maintain their super profits at present levels. Simultaneously, new drug development has become more expensive because of more stringent regulatory laws. This is a major reason for the trend towards global mergers of MNCs. As a consequence, we are looking to a new situation, where 10-12 large Transnational conglomerates will survive as "research based" companies that will be in the business of drug development and patenting. The bulk of drug manufacturing will be done by smaller companies.Given their monopoly over knowledge, these companies will decide the kind of drugs that will be developed, drugs that can be sold to people with the money to buy them. Thus on one hand we have the development of "life-style" drugs, i.e. drugs like Viagra which target illusory ailments of the rich. On the other hand we have a large number of "orphan" drugs, drugs that can cure life threatening diseases in Asia and Africa, but are not produced because the poor cannot pay for them. Just four per cent of drug research money is devoted to developing new pharmaceuticals specifically for diseases prevalent in the developing countries. To put it another way, less than 10% of the $56 billion spent each year globally on medical research is aimed at the health problems affecting 90% of the world's population.A similar situation has been created in the software sector, due to monopolies created by software patenting. Microsoft, with its virtual monopoly over software that is used on Personal Computers has consistently obstructed the development of new products by its competitors."Excepting a few words all this is from the 2000 article of Amit Sen Gupta.


http://www.cpim.org/marxist/200001_marxist_int_prop_amit.htm


Yet again from the very next sentence:
"In the 1980s US alleged that that international "piracy" was costing American industries millions, if not billions, per year. Countries singled out for action were largely developing countries in Asian, S. America and Africa. The US posed the whole issue as an organized effort by foreign countries, especially the developing countries to systematically usurp American creativity and technological knowledge. The innocent victims were American companies, such as Microsoft, or Walt Disney, or Merck. Gradually the U.S. introduced the concept of unfair trade practices alongside that of alleged IPR violations in countries like India. It was repeatedly said that the lack of strong international intellectual property laws hindered international trade. By this virtual sleight of hand the U.S. (with the support of Europe and Japan) introduced IPRs as an issue in trade negotiations in the Uruguay Round of GATT negotiations in 1986."


Wholly copied from the above article.I believe that something is amiss here. Is Amit Sen Gupta a pseudonym of yours? Your credits don't include Gupta. [Even with crediting, such verbatim copying is wholly unacceptable.]I find this unbelievable!I believe you will have an explanation for this strange turn of affairs. I would like to hear from you.


Regards


Second Letter to Dr. B. Ekbal
Thanks for your reply.
I cannot decide if I should be surprised over your notion of using and attributing sources when you use verbatim text from already published sources and present it as a paper at a national seminar. What is amiss about this is evident in your own reply. You have the freedom to "make use of the ideas" (of course, with due credit) but you don't have the freedom to copy more than a thousand words from other published sources in a paper of about 1680 words. (The MS Word counts whole text and copied parts 1680 against 1000.)


Even if it were your own publications, this would be deprecated because you are being given a chance to present something original (not a rehashment of the already published material) at a national seminar.


Doing it without crediting is in poor taste.


Besides, the remaining parts of your paper also seem to be copied from other sources.


For example:
"There is growing recognition that the regulation of patents and other IPRs cannot be reasonably made with a unique, universal standard. Different socio-economic conditions and levels of development require different intellectual property systems. The patent system may entail considerable short-term costs for developing countries, mainly due to administrative costs and problems with higher prices for medicines and key technological inputs, while long-term benefits seem uncertain and costly to achieve in many nations, particularly for the poorest countries."
is copied from an article tittled WIPO's PATENT AGENDA: FOR WHOM? that appeared in South Bulletin 48.
Here's the text as it appeared in the bulletin:
There is growing recognition that the regulation of patents and other IPRs cannot be reasonably made with a unique, universal standard. Different socio-economic conditions and levels of development require different intellectual property systems. A recent report by the World Bank shows that the patent system may entail considerable short-term costs for developing countries, mainly due to administrative costs and problems with higher prices for medicines and key technological inputs, while "long term benefits seem uncertain and costly to achieve in many nations, particularly for the poorest countries".


I can show many individual sentences as coming from diverse sources. I wonder if the paper contains any sentence that is your own.Maybe, your attitude reflects the state of affairs in the academic practice of Kerala. If you think you can copy text without the use of quotation marks and proper attribution in an academic paper, sorry to say, your idea of academic publication is seriously flawed. I feel that this matter needs to be discussed in public.

12 comments:

  1. അക്കാഡമിക് ബുദ്ധിജീവികളായി ഷൈൻ ചെയ്യുന്ന പ്രൊഫസർമാർ പി.ജി വിദ്യാർത്ഥികളെ പിഴിഞ്ഞ് പ്രബന്ധമുണ്ടാക്കുന്ന കഥ നേരിട്ടറിയാമെന്നതുകൊണ്ട് താങ്കളുടെ ഈ പോസ്റ്റിൽ അത്ഭുതം കൂറുന്നില്ല. എങ്കിലും ഇത് പൊതുശ്രദ്ധയിൽ കൊണ്ടു വന്ന പ്രബുദ്ധതയ്ക്ക് സല്യൂട്ട് :)

    ReplyDelete
  2. ഇത് നാണക്കേടായ സ്ഥിതിയ്ക്ക് ഡോ. ഇക്ബാല്‍ മേലില്‍ ഇത്തരം മോഷണങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് വിചാരിക്കാം.

    ReplyDelete
  3. ഇക്‍ബാല്‍ ഒരു രസികന്‍ തന്നെ.

    ReplyDelete
  4. idols fall down..reserch 2 bring out masters f plagiarism s 2 b appreciated..thanks

    ReplyDelete
  5. മാഷേ, ഒരു ഓഫ് :

    റീഡറിൽ സബ്സ്ക്രൈബ് ചെയ്തപ്പോൾ ഈ ബ്ലോഗിന്റേതായി ഇതടക്കം 17 ലേഖനങ്ങളുടെ ഫീഡ് വന്നു. എന്നാൽ വായിച്ചിട്ട് ലിങ്കടിച്ച് ഇവിടെ വന്നപ്പോൾ പഴയ പലതും കാണുന്നില്ല.
    എന്താ ഗുട്ടൻസ് ?
    ;)

    ReplyDelete
  6. Probably due to deletion of some older posts. I created this blog to comment on Malayalam Wikipedia but soon lost interest in it.

    ReplyDelete
  7. It is quite worrying to hear about this incident. People of higher honour like Dr. Ikbal should not involve in such issues. Dr. Ikbal should take inititative to prove his ignorance, if the allegations are wrong.

    If it is the case with an Indian politician one need not feel surprised to hear about. But it is sad to hear against eminent intellectuals.

    We pray for wisdom to these intellectuals. I mean an evolution from knowledge into wisdom.

    One who comments against a person should be sure about what he says. He should not do it as a vengence or for cheap popularity.

    We should not forget, what our media and politicians did against Scietists of VSSC a few years back. Latter they shed crocodile tears.

    Jayaprakash T.S
    A teacher working in the Maldives.
    jayaprakashts@gmail.com

    ReplyDelete
  8. simi paranjathu sari.ithoru nanakkedaayaalalle?
    pakshe aararinju maashude leelaavilasangal
    janangalariyanamenkil pathrmaasikakalil varika thanne venam.
    athu vare maash kali thudarum...

    ReplyDelete
  9. check this link for comparison, with text highlighted and decide yourself if it was rightfully attributed..

    http://www.copyscape.com/view.php?o=30544&u=http://cpim.org/marxist/200001_marxist_int_prop_amit.htm&t=1231106163&s=http://www.kshec.kerala.gov.in/seminar/ipr_iqbl.htm&w=86&c=&i=2&r=10

    ReplyDelete
  10. ഉടമയാര്?

    "അ" യുടെ കയ്യില്‍ ഒരു (digital)ക്യാമറയുണ്ട് പക്ഷെ
    ഫോട്ടോയെടുക്കാനറിയില്ല. "ഇ" യ്ക്ക് ഫോട്ടോ എടുക്കാനറിയാം പക്ഷെ കയ്യില്‍
    ക്യാമറയില്ല. ഒരു മരത്തിന്റെ മുകളില്‍ ഭംഗിയുള്ള ഒരു
    പക്ഷിയുണ്ടായിരുന്നു. "ഇ" "അ" യുടെ ക്യാമറ ഉപയോഗിച്ച് പക്ഷിയുടെ ഫോട്ടോ
    എടുത്തു്, "ഉ" വിന് ഇ-മെയില്‍ ആയി അയച്ചു കൊടുത്തു. ഇവിടെ ഫോട്ടോവിന്റെ
    ഉടമയാര്? {ക്യാമറ, ഇന്റര്‍നെറ്റ് തുടങ്ങിയ ആശയം കൊണ്ട് വന്നതും
    ഉണ്ടാക്കിയതും പ്രചരിപ്പിച്ചതും എല്ലാം "എ" എന്ന സമൂഹമാണെന്ന്
    വിചാരിക്കുക}

    ReplyDelete
  11. ഈ തങ്കപ്പളുങ്കുമണിമോന്ത എത്ര പ്രൊഫൈലുകളില്‍ ചാര്‍ത്തിയിട്ടുണ്ട് ഇഷ്ടാ?

    ReplyDelete
  12. ചങ്ങനാശ്ശേരിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കൊള്ളാം !

    ReplyDelete