Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

24 Oct 2010

പുന്നപ്ര വയലാര്‍, ചില കള്ളങ്ങളുടെ അനുസ്മരണം

1946 ഒക്റ്റോബര്‍ 24ന് പുന്നപ്രയില്‍ വലിയൊരു വെടിവെപ്പു നടന്നു. കുറെ പൊലീസുകാരും കുറെയേറെ തൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞ് ഒക്റ്റോബര്‍ 27 ന് വയലാറിലും വലിയ തോതിലൊരു വെടിവെപ്പ് നടന്നു. അതേ ദിവസം തന്നെ മറ്റു പലയിടങ്ങളിലും ധാരാളം പേരെ പൊലീസും പട്ടാളവും വെടിവെച്ചു കൊന്നു. എല്ലാ സംഭവങ്ങളിലുമായി എത്ര പേര്‍ മരിച്ചെന്നതിനെക്കുറിച്ച് പല കണക്കുമുണ്ട്. അഞ്ഞൂറെന്നും ആയിരമെന്നുമൊക്കെ. പലരായി പറഞ്ഞ കണക്കുകള്‍‌ പൊരുത്തപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്തവിധം വൈരുധ്യമുള്ളതാണ്.  കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അനുസ്മരണം പോലെയല്ലാതെ ചില കാര്യങ്ങള്‍ അനുസ്മരിക്കാനാണ് ഈ കുറിപ്പ്. കുറെ കുപ്പ ചികഞ്ഞ് കണ്ടെത്തേണ്ട കാര്യങ്ങളെക്കുറിച്ച് തുടക്കമെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയുകമാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ കഥകള്‍ പ്രകാരം ഒക്റ്റോബര്‍ 24 ന് പുന്നപ്രയില്‍ നടന്നത് ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു. പതിന്നായിരക്കണക്കിന് തൊഴിലാളികള്‍ അതില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന ജാഥകള്‍ ഒരുമിച്ചു ചേര്‍ന്ന് അപ്ലോണ്‍ അറോജ് എന്ന സ്റ്റേറ്റു കോണ്‍ഗ്രസ്സുകാരന്റെ വീട്ടില്‍ നടത്തിയിരുന്ന പൊലീസ് കേമ്പ് ആക്രമിക്കുകയായിരുന്നു. പൊലീസ് കേമ്പ് ആക്രമിക്കുന്നതിനുവേണ്ടി സമര നേതാക്കന്മാര്‍ കൂടി തീരുമാനമെടുത്തതിനെപ്പറ്റി കെ സി ജോര്‍ജ് പുന്നപ്ര വയലാര്‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതു നോക്കുക.
 എല്ലാം ആസൂത്രിതം! യുദ്ധനായകനാണ് പറയുന്നത്. ഇതിന് അനുസരിച്ചുള്ള വിവരണങ്ങള്‍ ഇഷ്ടംപോലെ കൊടുത്തിട്ടുമുണ്ട് അവര്‍ പറഞ്ഞത് എന്ന അദ്ധ്യായത്തില്‍. വളണ്ടിയര്‍ സേനയ്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്. എല്ലാ വീടുകളിലും വിശിഷ്ടമായ വിഭങ്ങളുണ്ടാക്കി കഴിക്കുന്നത്, പൊലീസ് കേമ്പ് നാലുപുറത്തുനിന്നും വളയുന്നത്, കേമ്പിന്റെ തലവന്‍ നാടാര്‍ എന്ന സബ് ഇന്‍സ്പെക്റ്റര്‍ മെഗാഫോണിലൂടെ ജനങ്ങളോടു പിരിഞ്ഞുപോവാനാവശ്യപ്പെടുന്നത്, ജനം കേമ്പ് പിരിച്ചുവിടാനാവശ്യപ്പെട്ട് മുന്നോട്ടു കുതിക്കുന്നത്, മുന്നറിയിപ്പായി പൊലീസ് ചെങ്കൊടി ഉയര്‍ത്തുന്നത്, ഫലമില്ലാതെ വെടിവെയ്ക്കുന്നത്. അതിന്നിടെ ഒരാളുടെ വിവരണത്തിലെങ്കിലും ഇന്‍സ്പെക്റ്റര്‍ കൈകൂപ്പി പിരിഞ്ഞുപോവാനായി യാചിച്ചു എന്നും കാണാം. ഇതൊക്കെ 1972-ല്‍ കെ സി ജോര്‍ജ് വിപുലീകരിച്ചു പ്രസിദ്ധീകരിച്ച പുന്നപ്ര വയലാറില്‍.
ഇങ്ങനെയൊന്നുമായിരുന്നില്ല എന്നും കഥ. 1947 ല്‍ കെ സി ജോര്‍ജ് എഴുതിയ പുന്നപ്ര വയലാര്‍ എന്ന പുസ്തകത്തില്‍ കേമ്പാക്രമണവുമില്ല, അതിനുള്ള പദ്ധതിയുമില്ല. ഒരു വലിയ ജാഥ ആക്രമംമൂലം വീടുവിട്ടുപോയ ആളുകളെ അവരവരുടെ വീടുകളില്‍ കൊണ്ടുപോയി പാര്‍പ്പിക്കുക എന്ന നിരുപദ്രവകരമായ  ഉദ്ദേശ്യത്തോടെ പോവുമ്പോള്‍ കേമ്പിലെ പൊലീസുകാര്‍ അങ്ങോട്ടുകേറി ആക്രമിച്ചു എന്നായിരുന്നു അന്നത്തെ കഥ.
ഇതാ ഇവിടെക്കാണുക:
ഐതിഹാസിക മാനങ്ങളില്ലാത്ത, ദൈന്യതനിറഞ്ഞ ഈ കഥയായിരുന്നു 1970 കള്‍വരെയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വ്യാഖ്യാനമെന്ന നിലയ്ക്ക് പ്രാബല്യത്തിലുണ്ടായിരുന്നത് എന്നു വേണം കരുതാന്‍. ഇതുപക്ഷേ, പാര്‍ട്ടിയുടെ ഔദ്യോഗിക വ്യാഖ്യാനം മാത്രമായിരുന്നു. സര്‍ സി പിക്കും ആക്ഷന്‍ കമ്മിറ്റിക്കും ഇടയില്‍ സന്ധിസംഭാഷണത്തിനു ശ്രമിച്ച എസ് എന്‍ ഡി പി സംഘത്തലവന്‍ ആര്‍ ശങ്കര്‍ പുറപ്പെടുവിച്ച പ്രസ്താവന (ഒക്റ്റോബര്‍ 30ന്) സാമാന്യം ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട് ശ്രീകണ്ഠന്‍ നായര്‍ തന്റെ ആത്മകഥയില്‍. അതില്‍ തൊഴിലാളികള്‍ പൊലീസിനെ അങ്ങോട്ടു കയറി ആക്രമിച്ച കാര്യവും പറയുന്നുണ്ട്.  
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ടി വി കെ എഴുതിയ ടി വി തോമസ് ജീവചരിത്രത്തില്‍ കാണുന്നത് കെ കെ കുഞ്ഞന്റെ വിവരണമാണ്. (ടി വി കെ യുടെ പതിവു ശൈലിയില്‍ ഏതു പുസ്തകം ഏതു വര്‍ഷം എന്നൊന്നുമില്ല.) അതുപ്രകാരവും തൊഴിലാളികള്‍ അങ്ങോട്ടു കയറി  ആക്രമിച്ച ഒരു കാര്യമില്ല. എണ്‍പതുകളുടെ മദ്ധ്യത്തില്‍ പോലും 1947 ല്‍ കെ സി ജോര്‍ജ് അവതരിപ്പിച്ച കള്ളത്തിന്റെ സ്വാധീനം നിലനിന്നു എന്നു വേണം ഇതില്‍നിന്നു കരുതാന്‍.
എന്തിനായിരുന്നു ഇങ്ങനെയൊരു കള്ളം കെ സി ജോര്‍ജ് അവതരിപ്പിച്ചത്? എളുപ്പത്തില്‍ പറയാവുന്ന ഒരു കാരണം 1947 ല്‍ പുസ്തകം ഇറങ്ങുമ്പോള്‍ പുന്നപ്ര വയലാറുമായി ബന്ധപ്പെട്ടുള്ള വിവിധ കേസുകള്‍ നടക്കുന്നുണ്ടായിരുന്നു എന്നതാണ്. എന്നാല്‍ 1956 ല്‍ ഈ പുസ്തകത്തിന് പുതിയൊരു എഡിഷനുണ്ടായിരുന്നു. അത് ആദ്യത്തെ എഡിഷനില്‍നിന്ന് ഒരു അധ്യായം കുറച്ചായിരുന്നു. പേജുകള്‍ ലാഭിക്കാനായിരുന്നു അങ്ങനെ ചെയ്തതെന്ന് കെ സി ജോര്‍ജ് ആ എഡിഷനുള്ള മുഖവുരയില്‍ പറയുന്നുണ്ട്. കേസ് ആയിരുന്നു ഈ നുണ പറയാന്‍ കാരണമെങ്കില്‍ ജോര്‍ജിന് അത് അന്നു തിരുത്താവുന്നതേയുണ്ടായിരുന്നുള്ളൂ. വേറൊരു സാധ്യത ഈ കലാപത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുണ്ടായ പ്രചാരണങ്ങളാണ്. ഇന്നിപ്പോള്‍ പറയുക ഈ  സംഭവം പാര്‍ട്ടിയുടെ സ്വാധീനം ജനങ്ങളില്‍ ആഴത്തില്‍ വേരോടുന്നതിനു കാരണമായി എന്നാണെങ്കിലും 1947 ല്‍ കെ സി ജോര്‍ജിന്റെ പുസ്തകത്തില്‍ കാണുന്നത്, അവകാശവാദങ്ങളല്ല, പരാതിയും പരിഭവവും മാത്രം. നാട്ടുകാര്‍ക്കെതിരായി കമ്യൂണിസ്റ്റുകള്‍ ഇങ്ങനെ പച്ചയ്ക്കു പരിഭവം പറയുമോ എന്നു ശങ്കിച്ചുപോവും അതു വായിച്ചാല്‍. പിന്നെ എക്കാലത്തും എന്ന പോലെ, മാധ്യമങ്ങള്‍ക്കെതിരെ.  സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെ. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ കമ്യൂണിസ്റ്റുകള്‍ക്കൊപ്പം നിന്ന നേതാക്കള്‍ക്കെതിരെ, കമ്യൂണിസ്റ്റുകളല്ലാത്ത ഇടതുപക്ഷക്കാര്‍ക്കെതരിരെ. ഒരു കുട്ട പരിഭവമാണ് കെ സി ജോര്‍ജ് ചൊരിയുന്നത്. ഏതായാലും ഒരു കാര്യം വ്യക്തമാണ്.  സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ പാര്‍ട്ടിയോടുള്ള സമീപനം ജനങ്ങള്‍ക്കിടയില്‍ ഒട്ടും നല്ലതായിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുപതിനായിരം പേര്‍ പങ്കെടുക്കുന്ന പ്രകടനം നടത്തി തിരിച്ചുവരവ് നടത്തിയതൊക്കെ പതിവ് അവകാശവാദമാണെങ്കിലും 1948 ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒറ്റ സീറ്റില്‍പ്പോലും വിജയിക്കാനായില്ലെന്ന വാസ്തവം അവിടെയിരിക്കുന്നു. കെ സി ജോര്‍ജിന്റെ പുസ്തകത്തിന്റെ ആദ്യത്തെ എഡിഷന് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ അവതാരികയില്‍ (ഇതു പിന്നീട് വിപുലീകരിച്ച എഡിഷനില്‍ ഒഴിവാക്കുകയും നമ്പൂതിരിപ്പാടിനെതിരായുള്ള ഒരു അധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്തു) വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുന്നപ്ര വയലാറിനെക്കുറിച്ചു പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകള്‍ ജനവിധി തേടുകയെന്നു പറഞ്ഞിരുന്നു. (പുറം ഒന്ന്, രണ്ട്, മൂന്ന്.) ജനങ്ങള്‍ക്കിടയില്‍ നല്ലപിള്ള ചമയാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ കെ സി ജോര്‍ജ് ഈ കള്ളം അവതരിപ്പിച്ചത്?
ഇതു മാത്രമല്ല, ഈ പുസ്കത്തിലെ പരിഹാസ്യമായ വൈരുധ്യങ്ങളെപ്പറ്റി ദശകങ്ങള്‍ക്കു മുമ്പുതന്നെ ശ്രീകണ്ഠന്‍ നായര്‍ തന്റെ ആത്മകഥയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം അതുപോലെ വിപുലീകരിച്ച എഡിഷനിലും കാണാം. പിടിച്ചെടുത്ത തോക്കുകളുടെ എണ്ണം ഒമ്പതാണെന്ന് ഒരിടത്തും ഏഴാണെന്നു മറ്റൊരിടത്തും പറയുന്നത്, (ഇതു ചിലരുടെ കണക്കു പ്രകാരം 16 വരെ ആവുന്നുണ്ട്) കന്നി 25ആം തിയ്യതി കോണ്‍ഗ്രസ് കമ്മിറ്റി കൂടി പൊതുപണിമുടക്കിന് പിന്തുണ നല്കുമെന്നു പറഞ്ഞതു നടക്കാത്തതിനാല്‍ അന്നു തന്നെ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗം കൂടി ഗവണ്‍മെന്റിന്റെ ആക്രമണത്തെ നേരിടാന്‍ തീരുമാനിക്കുകയും ഇക്കാര്യം പാര്‍ട്ടിയുടെ പ്രൊവിന്‍ഷ്യല്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യുന്നതിന് അന്നുതന്നെ പത്രോസിനെ കോഴിക്കോട്ടേക്ക് അയക്കുന്നതും പത്രോസ് അന്നുതന്നെ കോഴിക്കോട്ടെത്തുന്നതിലെയും പരിഹാസ്യമായ വൈരുധ്യം- ഇവയെല്ലാം ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവം കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍‌ഷം കഴിഞ്ഞ് പുസ്തകം വിപുലീകരിച്ചെഴുതുമ്പോള്‍ മരണസംഖ്യയുടെ കണക്ക് എടുക്കുക എന്നത് അസാധ്യമാണെന്ന് ജോര്‍ജ് പറയുന്നുണ്ട്. പാര്‍ട്ടിയുടെ ഉത്തരവാദിത്വബോധം വ്യക്തമാക്കാന്‍ ഇതു മാത്രം മതി. എന്തേ ഇരുപത്തഞ്ചുകൊല്ലം മുന്‍പ് കണക്കെടുത്തു കൂടായിരുന്നോ? സംഭവം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിയും മുന്‍പു തന്നെ പാര്‍ട്ടിയുടെ സ്വാധീനശേഷി കൂടിയ മേഖലകളായി ചേര്‍ത്തലയും ആലപ്പുഴയും മാറിയിട്ടും അഞ്ഞൂറെന്നും ആയിരമെന്നുമൊക്കെ കൊട്ടക്കണക്കു പോലെ മരണസംഖ്യ പറയേണ്ടി വരുന്ന വിധത്തില്‍ നിരുത്തരവാദമായിരുന്നു പാര്‍ട്ടിയുടെ ഈ സംഭവത്തോടുള്ള സമീപനം. മേലെപ്പറഞ്ഞ വിധത്തില്‍ സംഭവത്തെക്കുറിച്ച് വലിയൊരു നുണ തന്നെ കൊണ്ടുനടന്ന കാലത്ത് വസ്തുതകള്‍ അറിയാന്‍ താത്പര്യം ഉണ്ടാവുകയില്ലെന്നത് സ്വാഭാവികം മാത്രം.

8 comments:

  1. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൊണ്ടുനടന്ന ഈ നുണ മറ്റാരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ അത്ഭുതമാണ്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഈ അഭ്യാസം കൊണ്ട് താങ്കള്‍ എന്താണാവോ ഉദ്ദേശിക്കുന്നത് ? പുന്നപ്ര-വയലാര്‍ സമരം എന്നൊന്ന് നടന്നിട്ടില്ലെന്നോ അതോ അവിടെ വെടിവെപ്പ് നടന്നിട്ടില്ലെന്നോ, പോലീസ് ക്യാമ്പ് ആക്രമിക്കപ്പെട്ടില്ലെന്നോ, പോലീസുകാര്‍ ചുമ്മാ വെടിവെക്കുകയായിരുന്നെന്നോ, ആരും മരിച്ചില്ലെന്നോ...??

    അതോ കെ.സി ജോര്‍ജ്ജ് വെറുമൊരു കഥാകാരനായിരുന്നെന്നോ? അദ്ദേഹത്തിന്റെ കൃതിയില്‍ യാതൊരു വസ്തുതകളുമില്ലായിരുന്നെന്നോ....?

    മുകളില്‍പ്പറഞ്ഞിരിക്കന്നത് വായിച്ചിട്ട് താങ്കളും കെ.സി ജോര്‍ജ്ജും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണുന്നില്ലെന്നതും സൂചിപ്പിക്കട്ടെ.

    ReplyDelete
  4. നല്ല പളുങ്കൂസു മോന്ത. അതും വെച്ച് KSSP - SCIENCE FOR REVOLUTION എന്ന പ്രൊഫൈലില്‍‌നിന്ന് ചപ്പുംചവറും വിളമ്പി ശാസ്ത്രസാഹിത്യ പരിഷത്തിനെക്കൂടി നാറ്റിക്കണോ കൂവേ? അതിനാരാണ് താങ്കളെ ചുമതലപ്പെടുത്തിയത്? പ്രൊഫൈലുമാറിപ്പോയതാണെന്നു മനസ്സിലായി. പക്ഷേ ഡിലീറ്റ് ചെയ്തത് എന്റെ Inbox ല്‍ കിടക്കുമല്ലോ.

    ReplyDelete
  5. ചപ്പും ചവറും വിളമ്പിവെച്ചിരുന്നതില്‍ നിന്നുയര്‍ന്ന നാറ്റം കാരണമാണ് ഇങ്ങോട്ട് എത്തിനോക്കിയത് കൂവേ...നിങ്ങളെയൊക്കെ സ്വന്തം പ്രൊഫൈലില്‍ നിന്ന് അഭിസംബോധന ചെയ്യുന്നതാവും ഉചിതമെന്ന് പോസ്റ്റിക്കഴിഞ്ഞാ മനസ്സിലായത് (നിലവാരം കൂടി നോക്കണമല്ലോ)

    ഒന്നും ഒളിച്ചുവെക്കാനില്ലാത്തവന്റെ തന്റേടം ഉള്ളതുകൊണ്ട് തന്നെയാണ് പളുങ്കൂസ് മോന്ത പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്.അങ്ങനെയല്ലാത്തവര്‍ക്ക് ബുദ്ധിമുട്ട് തോന്നുക സ്വാഭാവികം.

    കുഴിമാടത്തില്‍ നിന്നെഴുന്നേറ്റ് വന്ന് മറുപടി പറയാത്തവരെ താറടിക്കുന്ന താങ്കളുടെ കലാപരിപാടി കൗതുകരം തന്നെ.. നടക്കട്ടെ. ഞാനീ പരിസരത്ത് ഉണ്ടാവും.

    ReplyDelete
  6. നാറ്റംകാണുന്നേടത്തോക്കെ എത്തിനോക്കുന്ന‌ താന്‍ ആരാണു കൂവേ? വെറുതെയല്ല **തീനി എന്നു തന്നെപ്പറ്റി വിചാരിച്ചുപോയത്.

    ReplyDelete
  7. ഹാ..ഹാ നാറ്റം സമ്മതിച്ചത് നന്നായി...ചീഞ്ഞുനാറുന്നതിനെ എടുത്തുകളയുകയോ കുഴിച്ചുമൂടുകയോ വേണമെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. അതിനാ എത്തിനോക്കിയത് കൂവേ...

    ReplyDelete
  8. അവസാനം കുന്തകാരന്‍ പത്രോസും ഇ എം എസ്സിന്റെ തനി രൂപം ധര്ഷിച്ച്ചു. പതിനാറു കൂട്ടം കൂട്ടി നാലും കൂട്ടി മുറുക്കി ഇ എം എസ ബ്രാഹ്മണന്‍ അന്തി ഉറങ്ങിയത് യോഗക്ഷേമം വക ആപ്പീസില്‍. അധികാരം കിട്ടിയപ്പോള്‍ ആദ്യം പണി കൊടുത്തത് പുന്നപ്ര വയലാര്‍ വിപ്ലവ നായകന്‍ കുന്തകാരന്‍ പത്രോസ്സിനു.

    ReplyDelete