Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

27 Nov 2008

എം. ഏ ബേബിയുടെ സോഫ്റ്റ്വെയര്‍ ചിന്തകള്‍

എം. ഏ ബേബി സ്വതന്ത്ര സോഫ്ററ്വെയര്‍ മഹാമഹത്തില്‍ ഒരു മഹാപ്രസംഗം നടത്താതിരിക്കാന്‍ നിര്‍വ്വാഹമില്ലല്ലോ. ആ മഹാ പ്രഭാഷണം ആംഗലേയത്തില്‍ ആയതു നന്നായി, കുസാറ്റ് വെബ്സൈറ്റില്‍ പി ഡി എഫ് രൂപത്തില്‍ കൊടുത്തതും നന്നായി. നാലാളു കാണണമല്ലോ. നാലാം കിട മാര്‍ക്സിസ്റ്റുകാര്‍ക്ക് പകരംവെയ്ക്കാനില്ലാത്ത platitudes ന്‍റെ കൂത്താണ് പ്രഭാഷണം. "Creation of knowledge is a continuous process. Nothing is created from nothingness. The new knowledge created has its origin in the past. Thus those who claim that they have created something new are negating history." ഓക്കാനം വരുന്ന platitudes. അതിലിപ്പോള്‍ എന്തു പുതുമ. പക്ഷേ പുതുമയുള്ള ചിലതു പെട്ടെന്നുതന്നെ കണ്ണില്‍പ്പെടതുകൊണ്ട് അത് എടുത്തുപറയട്ടെ. ആദ്യമേ പറയട്ടെ, ബേബിയുടെ പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഈയുള്ളവനു ക്ഷമയില്ല. ബേബിയല്ലേ, എന്തു പറയുമെന്നു ഊഹിച്ചൂടേ. നാലാംകിട ബുദ്ധിജീവി വര്‍ത്തമാനമാണ്: When a society achieves freedom in all the above respects, it is said to have attained Samata. This may be an ideal situation where equality, freedom and peace coexist. But now in the globalized world, we encounter with a peculiar situation, where, even if a society achieves freedom in all the above respects, the society is not a free one. This is due to the emergence of knowledge as a tool, as a commodity and at the same time as a product. Monopolization of knowledge has become a real threat to a free society. I understand that the motto of the conference is to propagate the idea that dissemination of knowledge should be in the public domain. There should not be any chance of monopolization of knowledge. അതില്‍ highlight ചെയ്തിരിക്കുന്ന ഭാഗമൊന്നു നോക്കുക. വിജ്ഞാനം ഉത്പന്നമായത് ബേബിയ്ക്ക് ഇന്നലെ ആയിരിക്കും. ഇനി Communist Manifesto യിലെ ഈ ഭാഗവും: http://www.anu.edu.au/polsci/marx/classics/manifesto.html "And as in material, so also in intellectual production. The intellectual creations of individual nations become common property." 1848ലെ ഒരു കൃതിപോലും പുതിയ കാര്യമായി കാണാത്ത കാര്യമാണ് ബേബി കണ്ടുപിടിത്തമായി അവതരിപ്പിക്കുന്നത്. മന്ത്രി ഏതു ലോകത്താണ്? പിന്നെയും കാച്ചിവിട്ടിരിക്കുകയാണ്: "So far land, building, machinery and raw materials were the only items listed under the definition of private property. Now the corporates have realized that it is no longer possible to keep these as strictly private, to keep the exclusive ownership of these items. Now they have invented a new private property, ie, knowledge. They want to create knowledge and keep it as their own, exclusively. They want to re invest the knowledge capital and earn profit. This is possible through monopolization only. The patent laws and the IPR regime provide them the possibility for monopolization." [corporate എന്ന പദത്തിന്‍റെ അര്‍ഥവും അത് ഏതു part of speech ആണെന്ന കാര്യവും ബേബി ഒരു നിഘണ്ട്ു എടുത്തുനോക്കുന്നത് നന്നായിരിക്കും.] ഇങ്ങനെ ഏതു നാട്ടിലെ ഏതു നിയമത്തിലാണ് പറുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ബേബിക്കോ പ്രസംഗം എഴുതിയവനോ ഈ വെബ്സൈററൊന്നു നോക്കാമായിരുന്നു. http://copyright.gov.in/mainhome.asp 1957- മുതല്‍ ഇന്ത്യയില്‍ കോപ്പിറൈറ്റ് ആക്റ്റ് നിലനില്ക്കുന്ന കാര്യം അവിടെ പറയുന്നുണ്ട്. ഇതൊന്നും സാമാന്യബുദ്ധിയുള്ളവരെ സംബന്ധിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല.

22 Nov 2008

ഫ്രീ സോഫ്റ്റ്വെയറും അല്പന്മാരും

യെച്ചൂരിയുടെ മഹാപ്രസംഗം കേള്‍ക്കാന്‍ പതിവുപോലെ CUSAT ലെ ഒരു പ്രൊഫെസറുടെ bulk mail ക്ഷണം കിട്ടി നോക്കിയപ്പോള്‍ കണ്ട ഈ വെബ് പേജ് കണ്ട് സഹിയാതെ നേരമില്ലാത്ത നേരത്ത് കുറിക്കുകയാണ്. ഇതാണ് പേജ് http://www.cusat.ac.in/free_software_conf.php അതിലെ ഒരു മുഖ്യ ലിങ്ക് ഇതാ, National Conference on Free Software Web Site ഫ്രീ സോഫ്റ്റ്വെയറിനെപ്പറ്റി ഇനിയൊരു പുതിയ വെബ്സൈറ്റിന്‍റെ കുറവേയുള്ളൂ. ഈ വിദ്വാന്മാര്‍ ‍ അതു പരിഹരിക്കാനാണ് ഈ മഹാമഹം നടത്തിയത്!യെച്ചൂരിയുടെ പ്രസംഗം ogg format ല്‍ download ചെയ്തെടുത്തു കേള്‍ക്കണം. അതു transcribe ചെയ്യാന്‍ പറ്റിയ സഗാക്കളെ ആരെയും കിട്ടിക്കാണില്ല. മന്ത്രിയുടെ പ്രസംഗം text ഉണ്ട്, വായിച്ചിട്ട് ബാക്കി പറയാം. "Sr. V.S. Achuthanandan, Hon'ble Chief Minister, Kerala inaugurated the velidictory session..."Señor മുഖ്യമന്ത്രി (Sr. എന്നത് ശ്രീയുടെ ചുരുക്കെഴുത്തായി നാട്ടുനടപ്പില്ലാത്തതിനാല്‍ സ്പാനിഷിലെ ആദരസൂചകമായ title ആയിരിക്കണം ഉദ്ദേശിച്ചിട്ടുണ്ടാവുക) ഉദ്ഘാടനം ചെയ്ത "velidictory session" എന്താണെന്ന് ഈ വിദ്വാന്മാര്‍ പറഞ്ഞുതരുമെന്നു പ്രതീക്ഷിക്കുന്നൊന്നുമില്ല. valedictory യും "velidictory" യും തമ്മിലൊക്കെ ഇത്ര വലിയ വ്യത്യാസം വല്ലതുമുണ്ടോ? "Awake, the struggle for existence unreveals here…" എന്നു സ്വന്തം വെബ്സൈറ്റിന്‍റെ ബേനറില്‍ തന്നെ എഴുതിവെച്ച ഒരു മഹാവിദ്യാര്‍ത്ഥി പ്രസ്ഥാനമായിരുന്നു ഇതിന്‍റെ സംഘാടകരില്‍ പ്രധാനരെന്നു കേട്ടു. മഹാമഹത്തിനിടെ ഏതോ സ്പോണ്‍സര്‍ കമ്പനിക്കെതിരെ പോസ്റ്ററു പതിക്കാന്‍ പോയ യുവാക്തിവിസ്റ്റിനെ ചിലര്‍ കോളറില്‍ പിടിച്ചെന്നോ വലിച്ചെന്നോ അടിച്ചെന്നോ ഒക്കെ കേട്ടു. അത് "ഔദ്യോതിക velidictory"-യില്‍ വരില്ലല്ലോ.

9 Nov 2008

സുകുമാര്‍ അഴീക്കോടിന്‍റെ ഭാഷാശാസ്ത്രം

(ലേഖനത്തിനു വിഷയമായ കാര്യത്തെപ്പറ്റിയല്ല ഈ കുറിപ്പ്. പണ്ഡിതന്മാര്‍ എന്ന പേരു പേറുന്നവര്‍ എഴുതിക്കൂട്ടുന്ന വിവരക്കേടുകളെപ്പറ്റി മാത്രമാണിത്. alimentary canal എന്നാല്‍ വായമുതല്‍ ഗുദം വരെയുള്ള അന്നനാളമെന്നും (അയ്യപ്പപ്പണിക്കര്‍) parabola എന്നാല്‍ ഉമപാലങ്കാരമെന്നും, platoon എന്നാല്‍ പടര്‍പ്പ്, വള്ളിക്കെട്ട് എന്നും (കൃഷ്ണവാര്യര്‍) ഒക്കെ എഴുതി പ്രസിദ്ധീകരിക്കുന്ന മഹാപണ്ഡിതന്മാരായ പ്രഫസറന്മാരുടെ കൂട്ടത്തിലേക്ക് ഇനിയും മുതല്‍ കൂടട്ടെ.)
തെലുഗു, കന്നഡ ഭാഷകള്‍ക്ക് സര്‍ക്കാര്‍ ക്ലാസിക് പദവി കല്പിച്ചു നല്കിയതിനെപ്പറ്റി അഴീക്കോട് എഴുതിയ ലേഖനം ഇന്നാട്ടിലെ പണ്ഡിതശിരോമണികളുടെ തനിനിറം കാണിക്കുന്നതുകൊണ്ട് ഇവിടെയൊന്നെടുത്തു പറയുകയാണ്. "വേലിയിലുള്ളത് ശീലയിലാക്കി" എന്നു പരിഷ്കരിച്ചു വികലമാക്കിയ ഒരു ചൊല്ല് പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുനന്നത്. പച്ചയ്ക്കങ്ങു പറഞ്ഞാല്‍ പോരേ? വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത് കോണത്തിലിടുക എന്നതാണ് ശരിക്കും ലേഖനകര്‍ത്താവ് ചെയ്തിരിക്കുന്നത്.
"ക്ലാസിക്‌ സാഹിത്യം എന്നു കേട്ടിട്ടുണ്ട്‌. ക്ലാസിക്‌ ഭാഷ എന്നൊന്നില്ല."
ഇതാണ് സുകുമാര്‍ അഴീക്കോടിന്‍റെ വാദം. ഇല്ലെങ്കില്‍ വേണ്ടാ. ആരെങ്കിലും ഉണ്ടെന്നു പറഞ്ഞോ? കാര്യമിത്രയേയുള്ളൂ. classic എന്നും classical എന്നുമുള്ള പദങ്ങളുടെ വ്യത്യാസം ശ്രീമാന് അറിഞ്ഞുകൂടാ.ഒന്നാമത് സര്‍ക്കാര്‍ കല്പിച്ചുകൊടുത്ത വങ്കന്‍ പദവി ക്ലാസിക് ഭാഷ എന്നല്ല, ക്ലാസിക്കല്‍ ഭാഷ എന്നാണ്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇവിടെ കാണാം. അവസാനം കാണുന്ന "dispose off" മാറ്റിനിറുത്തിയാല്‍ അഴീക്കോടിനെക്കാള്‍ വിവേചനബുദ്ധിയുണ്ട് കുറിപ്പെഴുത്തുകാരന്. ചാള്‍സ് ഡിക്കിന്‍സിന്‍റെ Great Expectations എന്ന കൃതി ഒരു ക്ലാസിക്കാണെന്നു പറയാം. എന്നാല്‍ ആരും അതിനെ ക്ലാസിക്കല്‍ എന്നു പറയില്ല. സാഹിത്യത്തെ സംബന്ധിച്ച് ക്ലാസിക്ക് എന്നതിനും ക്ലാസിക്കല്‍ എന്നതിനും വെവ്വേറെ വിവക്ഷകളുണ്ട്. മൊത്സാര്‍ട്ടിന്‍റെ സംഗീത രചനകള്‍ ക്ലാസിക്കല്‍ സംഗീതമാണ്. ബീറ്റില്‍സ് ബാന്‍ഡിന്‍റെ പല പാട്ടുകളും ക്ലാസിക്കുകളാണ്, എന്നാല്‍ അവയെ ക്ലാസിക്കല്‍ എന്നു പറയാറില്ല. ക്രിക്കിറ്റ്, ചലച്ചിത്രഗാനം എന്നിവയിലൊക്കെ ഈ പദങ്ങള്‍ വലിയ കണിശത കൂടാതെ ഉപയോഗിച്ചു കാണാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളുടെ scholarship നിലനില്‍ക്കുന്ന മേഖലയില്‍ അഴുകൊഴമ്പന്‍ പദാവലി നടപ്പില്ല. ഇനി അതല്ല classical language എന്നൊന്നേയില്ല എന്നാണ് അഴീക്കോടു പറയുന്നതെങ്കില്‍ അദ്ദേഹത്തിന്‍റെ അറിവില്ലായ്മയെ ഓര്‍ത്ത് സഹതപിക്കാനേ നിവൃത്തിയുള്ളൂ. http://en.wikipedia.org/wiki/Classical_languages ഒടുക്കം ഒരു കഥ പറഞ്ഞുകൊണ്ടാണ് അഴീക്കോട് നിറുത്തുന്നത്.
"സംഗീതത്തെപ്പറ്റി ഒരു ഗന്ധവുമില്ലാതിരുന്ന ഒരു രാജാവ്‌ ദേവന്മാരുടെ ഒരു ഗാനമത്സരത്തില്‍ തെറ്റായ തീരുമാനം എടുത്തതില്‍ കോപിച്ച അപ്പോളോ ദേവന്‍ രാജാവിനു കഴുതച്ചെവി നല്‌കിയെന്ന കഥ കേട്ടിട്ടുണ്ട്‌. കേന്ദ്രത്തില്‍ ഉള്ളതും ആ ഗര്‍ദഭ കര്‍ണന്റെ പിന്‍ഗാമികളാണെന്ന്‌ വരുത്തിത്തീര്‍ക്കരുതേ എന്ന്‌ ഒരപേക്ഷയുണ്ട്‌."
കഥയുടെ കുഴപ്പം ഇത്രയേയുള്ളൂ. ദേവന്‍മാരുടെ മത്സരം അപ്പോളോ ദേവനും പാന്‍ എന്ന ദേവനും തമ്മിലായിരുന്നു. പാനിന്‍റെ കുഴല്‍വിളിയാണ് അപ്പോളോയുടെ തന്ത്രിവാദ്യ സംഗീതത്തെക്കാള്‍ നല്ലതെന്നു പറഞ്ഞ മൈഡാസിന് കഴുതച്ചെവി അപ്പോളോ സമ്മാനിച്ചത് മൈഡാസിന്‍റെ സംഗീതബോധത്തിന്‍റെ കുറവുകൊണ്ടാണോ അതോ അപ്പോളോയുടെ കൊതിക്കെറുകൊണ്ടാണോ?